ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്ത വാർത്ത വന്നത്. ദിവസം പ്രതി സമാനമായവിധത്തിലുള്ള എത്രയോ വാർത്തകൾ കാണുന്നു. എന്നിട്ടും ഈ വാർത്ത എവിടെയോ...
ജീവിതം പുതിയതാണോ? ഒരിക്കലുമല്ല. ഓരോരുത്തരുടെയും ഇതുവരെയുള്ള ആയുസിന്റെ കണക്ക് അനുസരിച്ച് അത്രത്തോളം വർഷം പഴക്കമുണ്ട് ഓരോ ജീവിതങ്ങൾക്കും. എന്നാൽ ജീവിതത്തെ നേരിടുന്ന രീതികൊണ്ടും സമീപനം കൊണ്ടും പുതിയതായി മാറ്റിയെടുക്കാൻ കഴിയും. കാലപ്പഴക്കം കൊണ്ട്...
ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ പലതു കൊണ്ടും ശ്രദ്ധിക്കപ്പെട്ട വിജയമായിരുന്നു ശിവഗുരു പ്രഭാകരൻ എന്ന തമിഴ്‌നാട്ടുകാരന്റേത്. തഞ്ചാവൂരിലെ മേലൊട്ടെൻകാവ് ഗ്രാമത്തിൽ ജനിച്ച ശിവഗുരുവിന് പ്ലസ് ടൂ വിന് ശേഷം എൻജീനിയറിംങിന് ചേരാനായിരുന്നു...
ന്യൂ ഇയർ പ്ലാൻസ് എന്താണ്, വെക്കേഷൻസ് എവിടേക്കാണ് എന്ന് തുടങ്ങിയ പല നോട്ടിഫിക്കേഷനുകളും ഫോൺ തുറക്കുമ്പോൾ അല്ലെങ്കിൽ ചില ആപ്ലിക്കേഷനുകൾ തുറക്കുമ്പോൾ പോപ്പ് അപ്പ് ചെയ്തു വരാറുണ്ട്. പക്ഷേ അവയെല്ലാം പുതുവർഷത്തിലേക്ക് കടക്കുമ്പോൾ...
ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്. വരാനിരിക്കുന്നവയല്ല നമ്മൾ രൂപപ്പെടുത്തിയെടുക്കുന്നതും സൃഷ്ടിക്കുന്നതുമാണ് ഭാവി. ഭാവി വർത്തമാനകാലത്തിൽ നടപ്പിലാക്കുകയും തീരുമാനിക്കുകയും ചെയ്യുന്നതിനനുസരിച്ച് സ്വഭാവികമായും വന്നുചേരുന്ന ഒന്നാണ്. നല്ലതുപോലെ വർത്തമാനകാലം ചെലവഴിക്കാത്തവർക്ക് നല്ല...
ഒപ്പത്തിനൊപ്പം കഴിഞ്ഞ ലക്കങ്ങളിലെല്ലാം ഒപ്പം നടന്നവരേ, ഒപ്പത്തിൽ പ്രസിദ്ധീകരിക്കാൻ നിങ്ങളുടെ കൈയിൽ നല്ല ലേഖനങ്ങളുണ്ടോ, ഫോട്ടോകളുണ്ടോ, ഒപ്പം ചർച്ച ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വിഷയങ്ങളുണ്ടോ?
എങ്കിൽ ഞങ്ങളോട് പറയൂ, ഞങ്ങൾക്കെഴൂതൂ. ഒരേ രീതിയിൽ ചിന്തിച്ച് ഈ...
ഭയം എന്ന വികാരം എത്രത്തോളം ശക്തവും വ്യാപനശക്തിയുള്ളതുമാണ് എന്ന് ലോകമെങ്ങും പ്രകടമായ അടയാളങ്ങളോടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് ഈ ചെറുകുറിപ്പെഴുതുന്നത്. മറ്റൊന്നുമല്ല കോവിഡ് 19 തന്നെ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഒറ്റയ്ക്കൊറ്റയ്ക്ക് പല ദുരന്തങ്ങൾ...
പ്രായമായ ഒരു ബന്ധു കഴിഞ്ഞദിവസം വിളിച്ചപ്പോൾ പറഞ്ഞതാണ് ഇക്കാര്യം. ഭാര്യയ്ക്കും മകനും കോവിഡ് പോസിറ്റീവാണ്. മകളുടെ കുട്ടിയും ഇദ്ദേഹവുമാണ് വീട്ടിലുള്ളത്. കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അയൽക്കാർ ജനാലകൾപോലും തുറക്കാറില്ല. ഒരു അത്യാവശ്യത്തിന് പുറത്തുപോകാൻ...
കാഴ്ചയും കേൾവിയും വിശേഷപ്പെട്ട ചില അനുഗ്രഹങ്ങളിലൊന്നായിട്ടാണ് എന്നും കരുതിപ്പോരുന്നത്. ആഗ്രഹിക്കുന്നതുപോലെ കാഴ്ച അത്ര ഷാർപ്പാകുന്നില്ല എന്ന് തോന്നിത്തുടങ്ങിയപ്പോൾ മുതൽ കാഴ്ചയില്ല എന്ന് അസ്വസ്ഥപ്പെട്ടിരുന്ന അപ്പനെയും അമ്മയെയും ഓർമ്മിക്കുന്നു. മക്കളെയോ മരുമക്കളെയോ സാധനങ്ങളെയോ തിരിച്ചറിയാൻ...
ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല. സെലിബ്രിറ്റികൾ സവിശേഷരാണ്. മനുഷ്യരായിരിക്കെ തന്നെ അവർ തങ്ങളുടെ മേഖലകളിൽ നിന്നു ആർജ്ജിച്ചെടുത്ത വിശ്വാസവും സ്നേഹവും കൊണ്ടാണ് പൊതുസമൂഹത്തിൽ ഇടപെടലുകൾ നടത്തുന്നത്. അതുതന്നെയാണ് അവരുടെ മൂലധനവും.
ഇക്കാരണത്താൽ അവ പരക്കെ...
വിജയം. എല്ലാവരുടെയും സ്വപ്നമാണ് അത്. വിജയിക്കുന്നവരുടെ കഥകൾ കേൾക്കുമ്പോഴും നല്ല രസമൊക്കെയുണ്ട്. പ്രചോദനവും പ്രോത്സാഹനവും അത്തരം കഥകൾ ഓരോന്നും നല്കുന്നുമുണ്ട്. ചിലരുടെ വിജയങ്ങൾക്ക് മറ്റ് വിജയങ്ങളെക്കാൾ പത്തരമാറ്റ് കൂടുതലാണ്. കാരണം വായിൽ വെള്ളിക്കരണ്ടിയുമായി...