പിസയിലെ ചരിഞ്ഞ ഗോപുരം

Share post:

ഇറ്റാലിയന്‍ പട്ടണമായ പിസയിലാണ് പ്രശസ്തമായ ചരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് നാല് ഡിഗ്രി ചരിഞ്ഞിട്ടാണ് പിസ ഗോപുരം ഇപ്പോള്‍ കുടികൊള്ളുന്നത്.

ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പിസ ഗോപുരത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. അന്നുമുതലേ ഈ ചരിവ് തുടങ്ങിയിട്ടുണ്ടത്രേ. അസ്ഥിരമായ ഇതിന്റെ അടിത്തറ മൂലമാണ് ഭാരം താങ്ങാനാവാതെ പിസ ഗോപുരം ചരിഞ്ഞു തുടങ്ങിയത് എന്ന് ഗവേഷകര്‍ പറയുന്നു. അടിത്തറയുടെ ഒരു ഭാഗം ഉറപ്പ് വളരെ കുറഞ്ഞതായതുകൊണ്ടാണ് ഗോപുരം ചരിഞ്ഞു വന്നത്. പതിനാലാം നൂറ്റാണ്ടില്‍ ഗോപുരനിര്‍മ്മാണം പൂര്‍ത്തീകരിച്ചു തീരുമ്പോഴേയ്ക്കും പിസ ഗോപുരത്തിന്‍റെ ചരിവ് വര്‍ദ്ധിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും, ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളിലും പിസ ഗോപുരത്തിന്‍റെ ചരിവ് ഭാഗികമായി പരിഹരിക്കപ്പെടുന്നതുവരെ ഗോപുരം കുറച്ചുകുറച്ചായി ചരിഞ്ഞു കൊണ്ടേയിരുന്നു.

ഏതാണ്ട്  55.86 മീറ്റര്‍ ഉയരവും, 14,500 മെട്രിക് ടണ്‍ ഭാരവുമുണ്ട്, പിസ ടവറിന്. 296 പടികളോളം ഉണ്ട്, പിസ ഗോപുരത്തിന്. ഗോപുരത്തിന്‍റെ ചരിവ് പരിഹരിക്കപ്പെടുന്ന സമയത്ത് അതിനു 5.5 ഡിഗ്രി ചരിവുണ്ടായിരുന്നു. മൂന്നു ഘട്ടങ്ങളിലായി ഏതാണ്ട് 199 വര്‍ഷങ്ങള്‍ കൊണ്ടാണ് പിസ ഗോപുരനിര്‍മ്മാണം പൂര്‍ത്തിയായത്. ഗോപുരനിര്‍മ്മാണം പുരോഗമിക്കവേ, ചരിവ് പരിഹരിക്കാനുള്ള ശ്രമമെന്നോണം ഓരോ മുകള്‍നിലകളുടെയും ഒരു വശത്തെ ചുവരുകള്‍ മറുവശത്തെ ചുവരുകളെക്കാള്‍ ഉയരം കൂട്ടിയാണ് നിര്‍മ്മിച്ചത്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ പിസ പട്ടണത്തില്‍ ജീവിച്ചിരുന്ന പ്രശസ്തനായ വാസ്തുശില്പി ബോണാന്നോ പിസാനോ (Bonanno Pisano) ആണ് പിസ ഗോപുരത്തിന്‍റെ രൂപകല്‍പന ചെയ്തതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തെ ചൊല്ലി വിവാദങ്ങളും ഉടലെടുത്തു. സമാനമായ നിര്‍മ്മാണരൂപങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് 2001 – ല്‍ നടന്ന ഒരു പഠനം സൂചിപ്പിച്ചത് പിസ ഗോപുരത്തിന്‍റെ രൂപകല്‍പന ചെയ്തത് ദിയോട്ടിസാല്‍വി  (Diotisalvi) ആണെന്ന് കണ്ടെത്തിയത്രേ.

Related articles

ദുർഗന്ധം വരുത്തുന്ന അപകടങ്ങൾ

ആരും ഇഷ്ടപ്പെടാത്തതാണ് ദുർഗന്ധം. എന്നിട്ടും ജീവിതത്തിന്റെ പലപല ഘട്ടങ്ങളിൽ പലതരം ദുർഗന്ധങ്ങളിലൂടെ നാം കടന്നുപോകുന്നുണ്ട്. ദുർഗന്ധങ്ങളുടെ സ്വാധീനം നമ്മുടെ ശരീരത്തെയും മനസ്സിനെയും ആഴത്തിൽ ബാധിക്കുന്നുണ്ട്...

വളഞ്ഞ വനം

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ്  ക്രൂക്കഡ് ഫോറസ്റ്റ്. വിചിത്രരൂപത്തിലുള്ള നാനൂറോളം പൈൻമരങ്ങളുടെ വനമാണ് ഇത്. ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ എന്ന അക്ഷരത്തെയാണ്...

സൂര്യപ്രകാശമേറ്റാലും ഗുണമുണ്ട്

വളരെ വൈകി മാത്രം ഉറക്കമുണരുന്ന ആളാണോ നിങ്ങൾ? ദിവസത്തിലെ കൂടുതൽ സമയവും അടച്ചിട്ട മുറിക്കുള്ളിലാണോ ജോലി? എങ്കിൽ  സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കേണ്ട അത്യാവശ്യഘടകമായ വിറ്റാമിൻ...

ജൈവവൈവിധ്യം എന്ന ജീവന്റെ സിംഫണി

'ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യൻ ഭൂമിയുടെതാണ്. മനുഷ്യൻ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ...

മഴ മാഹാത്മ്യം

ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് മഴ. അത് ദൈവത്തിന്റെ കൃപയാണ്. ദൈവകൃപയാണ് മഴയായി പെയ്യുന്നത് എന്നതാണ് എന്റെ വിശ്വാസം. മഴ പെയ്യുമ്പോൾ സംഭവിക്കുന്നത്...

നമുക്കിനി ജലത്തെക്കുറിച്ച് സംസാരിക്കാം

കടുത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. പുറത്തേക്കിറങ്ങാൻ പോലും കഴിയാത്തത്ര ചൂട്. അതിന് പുറമെ ശുദ്ധജലത്തിന്റെ അഭാവവും. പലസ്ഥലങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. മുൻവർഷങ്ങളിൽ വരൾച്ച അനുഭവപ്പെടാത്ത...

തകര്‍ന്നുവീഴുന്ന സ്വപ്നങ്ങള്‍ക്കിടയിലെ ദീനരോദനങ്ങള്‍

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് അതില്‍ നാരായണക്കിളി കൂടു പോലുള്ളൊരു വീടുണ്ട് എന്നത് പഴയൊരു സിനിമാഗാനമാണ്. പക്ഷേ ഏതൊരാളുടെയും വീടിനെയും മണ്ണിനെയും കുറിച്ചുള്ള സ്വപ്‌നങ്ങളുടെയും...

ഒക്ടോബര്‍ രണ്ടിന് ഇന്ത്യ പ്ലാസ്റ്റിക് വിമുക്ത രാജ്യമാകുമോ?

നടപ്പിലാക്കാവുന്ന അനേകം സ്വപ്‌നങ്ങളുണ്ട്. നടപ്പിലാക്കാന്‍ കഴിയില്ലാത്ത അതിലും അനേകം സ്വപ്‌നങ്ങളുണ്ട്.   ഇതില്‍ ഏതു ഗണത്തിലായിരിക്കും ഒക്ടോബര്‍ രണ്ട് പ്ലാസ്റ്റിക് വിമുക്തരാജ്യമായി പ്രഖ്യാപിക്കാനുള്ള തീരുമാനം...