Literary World

സൈബർ ഗൃഹം

സ്വീകരണ മുറിയിൽ   രണ്ടുപേരൽപനേരം  ഐ-പാഡ് നോക്കിഅനോന്യം  ഔപചാരികത ഭാവിച്ചിരുന്നു.പുച്ഛം പുഞ്ചിരിയായി കൈമാറിയവർഅനോന്യം മൊഴിഞ്ഞു.മുന്നിലെ ആപ്പിൾ ലാപ്‌ടോപ്പിനെ  ആതിഥേയൻ പ്രശംസിക്കേആപ്പിൾ വെറുമൊരുഫലവർഗമല്ലായെന്നോർത്ത്ആഗതനൊരു നീണ്ട നെടുവീർപ്പിട്ടു.ഒടുവിൽ വിടപറയാൻ നേരംവൈഫ്  എവിടെയെന്ന ചോദ്യത്തിന്   വൈഫൈയെ  കുറിച്ച്ആതിഥേയൻദീർഘമായി പറയുമ്പോൾഅടുക്കളയിലെ...

അക്രമാസക്തരാകുന്ന പുലികൾ

ചില മുയലുകൾ ഇങ്ങനെയാണ്പച്ചിലത്തുരുത്തിലൂടെ പാഞ്ഞുവരുംഉറക്കം തൂങ്ങുന്ന പുള്ളിപ്പുലികൾക്ക് മുന്നിൽപ്രലോഭനത്തിന്റെ തിരുമുൽക്കാഴ്ചയാകുംപുലിയൊന്ന് മുരണ്ടു തിരിഞ്ഞുകിടന്നാലുംപോകുവാൻ മുയലിന് മനസ്സില്ലതൊട്ടുതൊട്ടങ്ങനെ വന്ന്പുലിയുടെ പുള്ളിയിൽ ചിത്രം വരയ്ക്കുംമൂരി നിവർന്ന്മൂകതപറ്റിമരച്ചുവടു മാറിക്കിടന്നാലുംമുയൽ പോവുകയില്ലഅവന്റെ കോമ്പല്ലുകളിലരഞ്ഞരഞ്ഞ്അന്നനാളത്തിൽ ഞെരിഞ്ഞു കുഴഞ്ഞ്അവന്റെ ജീവകോശങ്ങളിൽ സംക്രമിച്ച്കാടിനെ...

ജീവിച്ചിരിക്കാനുള്ള കാരണങ്ങൾ

വിഷാദം തീ പിടിപ്പിച്ച എതെങ്കിലും ഒക്കെ മനുഷ്യരോട് ഇടക്കെങ്കിലും സംസാരിക്കാൻ ഇടവരാറുണ്ട്. 'ഞാൻ വലിയ ഒരു ഒറ്റമുറിവാണെടോ' എന്ന് സങ്കടപെടുന്ന മനുഷ്യർ.. ആത്മഹത്യ ചെയ്യാൻ തോന്നുന്നെടോ എന്ന് പറയുന്ന മറ്റു ചില മനുഷ്യർ......

സിദ്ധാർത്ഥ

എഴുത്തുകാരനും ചിന്തകനും നോബൽ സമ്മാന ജേതാവുമായ ഹെർമൻ ഹെസ്സെയുടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കൃതി, ജീവിതത്തിൽ എല്ലാം എല്ലാം നേടിയെടുത്തിട്ടും ഉള്ളിന്റെയുള്ളിൽ ശാന്തി അനുഭവിക്കാനാവാതെ നുറുങ്ങുന്ന ഹൃദയവുമായി വീടുവിട്ടിറങ്ങുന്ന ബുദ്ധന്റെ അതെ...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു മുളയ്ക്കാൻനിലമാകുന്നവൾസ്വയം തളിർത്ത്, പൂവിട്ട്,ഫലമാകുന്നവൾ.അവളൊരു ഉർവര ഭൂവാണ്വൻ വൃക്ഷങ്ങളുടെവേരിന്നാഴങ്ങളെതന്റെ ഉള്ളിലൊളിപ്പിച്ചവൾ. നിഥിലാ എസ്. ബാബു

വാർദ്ധക്യത്തിലെ വിളക്കുകൾ

സർഗ്ഗാത്മകതയും പ്രായവും തമ്മിൽ ബന്ധമുണ്ടോ? ഒരു പ്രായത്തിന് ശേഷം നമ്മുടെ എഴുത്തുകാർക്കെന്തു കൊണ്ടാണ് ക്രിയാത്മകമായ സംഭാവനകൾ  നല്കാൻ കഴിയാതെ പോകുന്നത്? നമ്മുടെ മലയാളത്തിലെ മുൻതലമുറയിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും പേനകളിലെ മഷിയുണങ്ങിപ്പോയിട്ടുണ്ട്. ഒരുകാലത്ത് അതിശയിപ്പിക്കുന്ന...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം ഓർമ്മകളുടെ ആകെത്തുകയാണ് മനുഷ്യൻ ജ്ഞാനഭാരം : ഇ സന്തോഷ് കുമാർ. ഗൃഹാതുരത്വത്തിന്റെ ഓട്ടോഗ്രാഫ് പേജുകളിൽ 90കളുടെ അവസാനം വരെ യൗവനം  നൊമ്പരപ്പെട്ടു....

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം അവർക്ക് നൽകുന്ന ചെറുസമ്പാദ്യങ്ങളിലെ  ഏറ്റവും പ്രധാനപ്പെട്ട ഒന്നാണത്. ഒരു കഷണം തുണി, നാലായി വിഭജിച്ച് അതിലൊന്നിൽ തൊടിയിലെ പൂക്കളുടെയും കായ്കളുടെയും...

ഏഞ്ചൽ

അപ്പായീടെ മാലാഖേ...ആവർത്തിയ്ക്കുന്നരാത്രികളിൽ...തുടർക്കഥയാകുന്ന സ്വപ്‌നങ്ങളിൽചിറക് കുടഞ്ഞുംകിന്നരിത്തൊപ്പിയിളക്കിയുംചിറകരികിലെ കുഞ്ഞുതൂവലനക്കിനീ പറന്നകലുന്നത്ഏതു മുഹൂർത്തങ്ങളിലേയ്ക്കാണ്...?പളളിനടയുടെ പതിനാലാം പടിയിൽകഴുന്നുമേന്തി മമ്മ കരഞ്ഞത്മാമോഗ്രാം റിസൽട്ട് കണ്ടിട്ടല്ല;മാലാഖയുടെ വരവ് പ്രതീക്ഷിച്ചാണ്.കൊഴുത്തുപോയ സങ്കടങ്ങളിൽ മുങ്ങിഅയഞ്ഞുപോയ കിനാവള്ളികളെകടുങ്കെട്ട് വീഴാതെ മമ്മ സൂക്ഷിക്കുന്നത്ഞങ്ങളുടെ മാലാഖയ്ക്ക് വേണ്ടിയല്ലേ ?പാൽമണത്തിന്റെ...

ടോപ് അപ്

കടയിൽ പോകാൻ അമ്മ തന്ന നൂറുരൂപ കൊണ്ട്മൊബൈൽ ടോപ് അപ് ചെയ്തുഅല്ല, ചെയ്തുപോയി.കാശില്ലാരുന്നെടേ എന്നക്ഷമാപണത്തോടെ തുടങ്ങിലാലേട്ടന്റെ പുതിയ സിനിമയുടെവിശദമായ ഒരു റിവ്യൂ അനിലിന്സെക്കന്റ് ഇയർ കെമിസ്ട്രിയിലെമായയുടെ പുതിയ നമ്പരിൽപ്രണയത്തിൽ പൊതിഞ്ഞരണ്ട് എസ്.എം.എസ്ഒടുവിൽ ബാലൻസ്...

ഞാനും മീനും പക്ഷിയും

ഒരസ്തമയത്തിന്റെ പടിവാതിലിൽതിരകളോട്കടലിന്റെ വസന്തങ്ങളെക്കുറിച്ച് ചോദിച്ച് ചോദിച്ചുകടലാഴങ്ങളിലേയ്ക്ക് ഞാനെന്നെ കൊണ്ടുപോകവേ,  എന്നിലേക്കോടിയെത്തിയൊരുനക്ഷത്രമത്സ്യം ,മെഡിറ്ററേനിയൻതീരങ്ങളിലെപ്പെഴോ പരിചിതമായനീലക്കണ്ണുള്ള  സ്വർണ വാലൻ സമുദ്രങ്ങളിൽ നിന്നും സമുദ്രങ്ങളിലേക്ക്ദേശാടനത്തിന് വന്നവനാണവൻ അവനെനെഞ്ചോടു ചേർത്തുപ്പിടിച്ചുമണൽമെത്തയിൽ  ആകാശം നോക്കിമലർന്നു കിടന്ന നേരം ആകാശത്തിന്റെ അനന്തതയിലേക്കെറിഞ്ഞൊരുചൂണ്ടയിൽഒരു പക്ഷി  കുരുത്തിടുന്നുസൈബീരിയൻ മലനിരകളിൽ...

അനുരാഗപർവ്വം

'എങ്ങനെ മായ്ച്ചുകളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ' എന്ന രഗില സജിയുടെ കവിതാ സമാഹാരം വായിച്ചു തീർന്ന ഉടനെയാണ്  'നിത്യ ചൈതന്യയതി അനുരാഗപർവ്വം' എന്ന പുസ്തകം വായിക്കാൻ എടുത്തത്. മരണശേഷം ജീവിതം ജീവിച്ചിരിക്കുന്നവരുടെ...