ഭര്‍ത്താവിന്റെ മദ്യപാനശീലത്തെ എങ്ങനെ നേരിടാം?

Share post:

  • ഭര്‍ത്താവ് മദ്യപിക്കുന്നതിന്റെ കാരണമാണ് ആദ്യം മനസ്സിലാക്കേണ്ടത്.
  • പലപ്പോഴും എന്തെങ്കിലും പ്രശ്നങ്ങള്‍ വരുത്തി അതില്‍നിന്നും കരകയറാന്‍ സാധിക്കാതെ വരുമ്പോഴായിരിക്കാം മദ്യത്തെ സമീപിക്കുന്നത്. ചിലപ്പോള്‍ വെറുതെ ഒരു രസത്തിനായിരിക്കാം. അല്ലെങ്കില്‍ മാതാപിതാക്കളില്‍നിന്നും ഒരു ശീലമായി കിട്ടിയതായിരിക്കാം.
  • ഈ ശീലത്തില്‍നിന്നും അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ നിങ്ങളുടെ ശ്രമം മറ്റാരേക്കാളും വലുതാണെന്ന് തിരിച്ചറിയുക. 
  • ഒറ്റദിവസംകൊണ്ടോ, ഒരാഴ്ച കൊണ്ടോ മാറ്റിയെടുക്കാവുന്നതല്ല മദ്യപാനം എന്നും മനസ്സിലാക്കി, നല്ല ക്ഷമയോടുകൂടി നേരിടുക.
  • മദ്യപിച്ചു വരുന്ന സമയത്ത് ഒരിക്കലും ഈ വിഷയം എടുത്തിട്ട് സാഹചര്യം വഷളാക്കാതിരിക്കുക. അത് കൂടുതല്‍ മദ്യപിക്കാനെ ഉപകരിക്കൂ. കൂടാതെ തര്‍ക്കവും, വഴക്കും കൂടുകയും ചെയ്യും.
  • മദ്യപിക്കാത്ത സമയത്ത് ക്ഷമയോടെ ഈ വിഷയത്തെക്കുറിച്ച് സൌമ്യതയോടെ സംഭാഷണത്തിലേര്‍പ്പെടുക. 
  • മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും, കുടുംബത്തില്‍ ഉണ്ടാകാവുന്ന സമാധാനക്കേടിനെക്കുറിച്ചും വളര്‍ന്നു വരുന്ന മക്കള്‍ തെറ്റായ വഴിയിലേയ്ക്ക് സഞ്ചരിച്ചേക്കാമെന്ന ഓര്‍മ്മപ്പെടുത്തലും, സമൂഹത്തില്‍ നഷ്ടപ്പെടുന്ന മാന്യതയെക്കുറിച്ചും, സാമ്പത്തികനഷ്ടത്തെക്കുറിച്ചുമെല്ലാം സാവധാനത്തില്‍ ഘട്ടം ഘട്ടമായി പറയാന്‍ ശ്രമിക്കുക. ഒരു ഉപദേശം കൊടുക്കുന്ന രീതി ഒഴിവാക്കുക.
  • ക്രമേണ മദ്യപാനം ഒഴിവാക്കാമെന്നു സത്യം ചെയ്യിക്കുക. പിന്നീട് മദ്യപിക്കാന്‍ ഒരുങ്ങുമ്പോള്‍ നേരത്തെ ചെയ്ത സത്യത്തെക്കുറിച്ച് സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുക.
  • ആവശ്യമെങ്കില്‍ ഒരു കൌണ്‍സിലിംഗിനു രണ്ടുപേരും ഒരുമിച്ചു വിധീയരാവുക. ഇതിന്റെ ആവശ്യകത രണ്ടു പേര്‍ക്കും ഉണ്ടെന്നും, മക്കള്‍ക്ക്‌ വേണ്ടിയും, കുടുംബം നിലനിര്‍ത്താനാണെന്നും സ്നേഹപൂര്‍വ്വം പറഞ്ഞു മനസ്സിലാക്കുക.
  • ഈ പ്രശ്നത്തിന് മികച്ച പോംവഴി എന്താണെന്ന് അഭിപ്രായം ചോദിക്കണം. ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് വേണമെങ്കില്‍ രണ്ടുപേരും മാര്‍ഗ്ഗം കണ്ടെത്താനായി ഉറ്റ സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ സഹായം തേടാവുന്നതാണ്.

മദ്യപാനത്തോടുള്ള അമിതതാല്‍പര്യവും, ശീലവും മനുഷ്യനെ അതിനു അടിമയാക്കുന്നു. ജീവിതംതന്നെ സ്വയം കുളം തോണ്ടുന്ന അവസ്ഥയില്‍നിന്നും കര കയറ്റണം എന്നത് ഉത്തരവാദിത്തമുള്ള ഒരു ഭാര്യയുടെ കടമയാണ്. ഫലപ്രദമായ എല്ലാ വഴികളും പരീക്ഷിക്കണം. ഇത്തരം ഘട്ടത്തില്‍ ഭര്‍ത്താവിന്റെ അവസ്ഥ, നിസ്സഹായതയോടെയുള്ള ഒരു ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്ന് ഒരു ഭാര്യ തിരിച്ചറിയണം, സഹായിക്കുകയും വേണം.

Related articles

കുഞ്ഞിന് ജന്മം കൊടുക്കാൻ ഇതാണ് ഏറ്റവും നല്ല പ്രായം

കുഞ്ഞിന് ജന്മംകൊടുക്കാൻ ഏറ്റവും നല്ല പ്രായം ഏതാണ്? യുവദമ്പതികൾക്കിടയിൽ ഏറ്റവും കൂടുതലായി ഉയരുന്ന ചോദ്യത്തിന്റെ ഉത്തരം ഇതാ.. പഠനം, ജോലി, സാമ്പത്തിക സ്ഥിരത, വൈകിയുള്ള വിവാഹം, ജീവിതശൈലി മാറ്റങ്ങൾ...

സന്തോഷകരമായ ദാമ്പത്യത്തിന് 3 നിയമങ്ങൾ

വിവാഹം എന്നത് വെറും രണ്ടു പേരുടെ കൂട്ടായ്മയല്ല അത് രണ്ടു ആത്മാക്കളുടെ ദൈർഘ്യമുള്ള യാത്രയാണ്. ആദ്യകാലത്തിലെ പ്രണയത്തിന്റെ തിളക്കം മങ്ങുമ്പോഴും ജീവിതത്തിലെ വെല്ലുവിളികൾ നേരിടുമ്പോഴും...

അധികച്ചെലവും അനാവശ്യച്ചെലവും ദാമ്പത്യം തകർക്കുമ്പോൾ

ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ് സാമ്പത്തികപ്രശ്നങ്ങൾ. സാമ്പത്തികം ഇല്ലാത്തതുകൊണ്ടുമാത്രമല്ല സാമ്പത്തികം വേണ്ടവിധത്തിൽ ചെലവഴിക്കാത്തതും അമിതമായി ചെലവഴിക്കുന്നതും ദാമ്പത്യബന്ധം...

ദാമ്പത്യത്തിന്റെ ഇഴയടുപ്പം

ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ നിങ്ങൾ ഒന്നുമാത്രം ചെയ്താൽ മതി  എല്ലാദിവസവും ഒരേ മുറിയിൽ ഒരേ കട്ടിലിൽ...

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്. ദാമ്പത്യബന്ധത്തെ മനോഹരമാക്കുന്നതും വിശ്വസനീയമാക്കുന്നതുമായ പ്രധാന ഘടകം അവർക്കിടയിലെ സുതാര്യത തന്നെയാണ്. എന്നാൽ...

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു പറഞ്ഞ ചില നിരീക്ഷണങ്ങൾ ഇപ്പോൾ സോഷ്്യൽ മീഡിയായിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സുധാമൂർത്തി...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. അത് പിന്നീട്  രൂക്ഷമായ ബന്ധത്തകർച്ചയിലേക്ക് നയിക്കും. ദാമ്പത്യത്തിൽ മാത്രമല്ല...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള തിരക്കിലായിരുന്നു. ബസിൽ കയറിയിരുന്നപ്പോഴാണ് ഇന്ന് ഭാര്യയുടെ പിറന്നാളായിരുന്നുവല്ലോയെന്നും സമ്മാനം വാങ്ങാൻ മറന്നുവല്ലോയെന്നും...