വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ വിജയം നേടിയെടുക്കാനും സ്വന്തമാക്കാനും സാധിക്കുന്നില്ല. എന്തുകൊണ്ടായിരിക്കാം അത്? കാരണം പലതാവാം. എന്നാൽ അതിനെ നിങ്ങൾ നേരിടേണ്ടത് മനസ്സിനെ ശക്തമാക്കിക്കൊണ്ടായിരിക്കണം. കാരണം മനസ്സ് മുന്നോട്ടുകുതിക്കുമ്പോൾ...
വിമർശനങ്ങൾക്ക് മുമ്പിൽ പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല. പക്ഷേ വിമർശനങ്ങളെ അത്രയധികം പേടിക്കുകയോ അതോർത്ത് തളരുകയോ ചെയ്യേണ്ടതുണ്ടോ?ഇല്ല എന്നുതന്നെയാണ് ഉത്തരം.
വിമർശനങ്ങളെ വൈകാരികമായും വ്യക്തിപരമായും സ്വീകരിക്കുന്നതുകൊണ്ടാണ് വിമർശനങ്ങളെ നാം ഭയക്കുന്നത്....
കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ എത്ര ആകർഷകമായി സംസാരിച്ചാലും അവരിൽ നാം ഇംപ്രസഡാകണം...
യുവ ബാങ്കുദ്യോഗസ്ഥയുടെ ആത്മഹത്യ ജോലി ഏല്പിക്കുന്ന സമ്മർദ്ദങ്ങളെക്കുറിച്ചുള്ള തുറന്ന ചർച്ചയ്ക്ക് ഇതിനകം വഴിതെളിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക തരം ജോലി ചെയ്യുന്നവർക്ക് മാത്രമുള്ളതല്ല ജോലിയിലെ സമ്മർദ്ദങ്ങൾ എന്നതാണ് ഒരു യാഥാർത്ഥ്യം. എന്നാൽ ചില...
സഹായം ചോദിക്കുന്നത് അത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരോടാണ്. ഇത്തിരിയെങ്കിലും ഉറപ്പ് ഉളളവരോടാണ്. എന്നിട്ടും അവരുടെ സാഹചര്യം ചിലപ്പോൾ നമ്മെ സഹായിക്കാൻ കഴിയുന്നവയായിരിക്കണമെന്നില്ല, അതിന്റെ പേരിൽ അവരോട് നീരസമോ പാരുഷ്യമോ തോന്നേണ്ട കാര്യമില്ല. നാളെ ആരെങ്കിലും...
'എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, എന്റേതൊരു പാഴ് ജന്മമാണ്, ഇതെന്റെ തെറ്റാണ്, ആരും എന്നെ മനസ്സിലാക്കുന്നില്ല… ' ജീവിതത്തിലെ ചില വിപരീതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, വൈകാരികമായ അസന്തുലിതാവസ്ഥ നേരിടുമ്പോൾ ഏതൊരാളും...
വിഷാദം ഒരു തരം ഉരുള്പ്പൊട്ടലാണ്. അത് പൊട്ടിയൊഴുകുമ്പോള് ഒലിച്ചുപോകുന്നത് ജീവിതത്തിന്റെ നിറങ്ങളും സ്വപ്നങ്ങളുമായിരിക്കും. ജീവിതത്തില് ഒരിക്കലെങ്കിലും വിഷാദത്തിന്റെ കരസ്പര്ശം അറിയാത്തവര് ആരും തന്നെയില്ലായിരിക്കും. എന്നാല് എല്ലാത്തരം വിഷാദങ്ങളും ചികിത്സ തേടേണ്ടവയല്ല. സ്ഥിരമായ വിഷാദഭാവം,...
ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? അവർ നമ്മെക്കാൾ ഉന്നതരാണെന്നും കഴിവുള്ളവരാണെന്നും നാം കരുതുന്നു. അവരുടെ മുമ്പിൽ നില്ക്കാൻ ഞാൻ യോഗ്യനല്ല. എന്തുമാത്രം കഴിവുള്ള വ്യക്തിയാണ്...
ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ... ഒരിക്കലുമല്ല. ആ നോട്ടത്തിനുപിന്നിലും നോട്ടത്തിനുള്ളിലും എന്തുമാത്രം അർത്ഥങ്ങൾ. പ്രണയിനികൾ പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കുന്നത് കണ്ടിട്ടില്ലേ. പ്രണയത്തിന്റെ കടലുകളാണ് അപ്പോൾ അവരുടെ...
ഉത്കണ്ഠയും അതിരുകടന്ന ആകാംക്ഷയും പല ജീവിതങ്ങളിലെയും പ്രധാന വില്ലനാണ്. വിവിധങ്ങളായ പ്രശ്നങ്ങൾക്ക് ഇവ വഴിതെളിക്കുന്നു. അമിതമായ ഉത്കണ്ഠകൾ നന്നായി ഉറങ്ങാൻ തടസം സൃഷ്ടിക്കുന്നു. ജോലിയിലുള്ള പെർഫോമൻസിന് വിഘാതമാകുന്നു. ക്രിയാത്മകത കുറയ്ക്കുന്നു ഓർമ്മശക്തിയെ ബാധിക്കുന്നു....
ഒഴിവുദിനങ്ങളിൽ പതിവുള്ള നീണ്ട സായാഹ്ന സംഭാഷണങ്ങളിൽ ഒന്നിൽ ആണ് വിഷാദരോഗത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചത്. തിരശീലയിൽ സദാ പ്രസന്നവദനനും സുസ്മേര ചിത്തനും, ഊർജ്വസ്വലനുമായി കാണപ്പെട്ട ഒരു ചെറുപ്പക്കാരന്റെ അകാല വിയോഗം...