എം .ടി വാസുദേവൻ നായരുടെ കഥയിൽ നിന്ന്: ''എന്താ ജോലി?''ട്രെയിൻ യാത്രക്കിടയിൽ അതുവരെ കൂടെയുണ്ടായിരുന്ന പണക്കാരനെപോലെ തോന്നിക്കുന്ന സഹയാത്രികന്റെ ചോദ്യത്തിലേക്കാണ് കഥാനായകൻ തന്റെ ഓർമ്മകളിൽ നിന്നുമുണരുന്നത്. ''എന്താ?''''അല്ല, എന്താ ജോലി? What do you do...
ഒക്ടോബർ 1
ലോക വൃദ്ധദിനം
സ്വഭാവികമായ ആയുർദൈർഘ്യത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ അവസാനഘട്ടമാണ് വാർദ്ധക്യം. ബാല്യകൗമാരയൗവനങ്ങളിലൂടെ കടന്നുവന്ന് ജീവിതം എത്തിച്ചേരുന്ന ഒരു അന്തിമ വിശ്രമസ്ഥലമാണ് അത്. അവിടെ നിന്ന് ഒരു തിരിച്ചുപോക്കില്ല. പാശ്ചാത്യരാജ്യങ്ങളിൽ ഭൂരിപക്ഷവും...
എന്തു ഞാൻ പകരം നല്കും? സ്നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന സംശയമാണ് ഇത്.
സ്നേഹിക്കുന്നവർക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം നിങ്ങളുടെ സാന്നിധ്യമാണ്. ഈ സാന്നിധ്യം കൊണ്ട് രണ്ടുപേർക്കും പ്രയോജനം ഉണ്ടാകുന്നു,...
2022 സെപ്റ്റംബർ 16നാണ് മാഹ്സാ അമിനി എന്ന 22 വയസ്സുകാരി ഇറാനിൽ കൊല്ലപ്പെട്ടത്. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പോലീസ് ക്രൂരമായി ആക്രമിച്ച ആ പെൺകുട്ടി ഏതാനും ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വച്ചു മരണപ്പെട്ടു....
'സപ്തസ്വരങ്ങളുണർന്നൂ..രാഗലയങ്ങൾ വിടർന്നൂ'.... വേദിയിൽ കല്യാണിരാഗത്തിന്റെ ആരോഹണവരോഹണത്തിലൂടെ ഒരു മധുരസ്വരം അനർഗ്ഗളം ഒഴുകി പരന്നു..സ്വരങ്ങളും ജതികളും ഗാനസാഹിത്യവും ശ്രുതിശുദ്ധമായി സദസ്സിലേയ്ക്ക് പ്രവഹിച്ചു. അതെ, കേരളം കണ്ട മികച്ച സംഗീതമത്സരത്തിന്റെ ഫൈനലിൽ 'സീതാലക്ഷ്മി' എന്ന പതിമൂന്നുകാരി...
ആത്മവിശ്വാസത്തിന്റെ തോത് പലരിലും വ്യത്യസ്തമായിരിക്കാം. എങ്കിലും ചിലരിൽ ഇത് അപകടകരമായ വിധത്തിൽ കുറഞ്ഞിട്ടുണ്ടാകും. മറ്റുളളവരെ അഭിമുഖീകരിക്കാനോ അവരോട് സംസാരിക്കാൻ പോലുമോ കഴിയാത്തവിധത്തിൽ പിന്മാറുന്നവരാണ് ഇക്കൂട്ടർ.
ജീവിതത്തിന്റെ അർത്ഥം ഇത്തരക്കാർക്ക് പിടികിട്ടുന്നില്ല. അർത്ഥശൂന്യമായ വിധത്തിലാണ് ജീവിതത്തെ...
മധ്യവയസ്, ഒരുപക്ഷെ അപ്പോഴാണ് നമ്മുടെയൊക്കെ സ്വപ്നങ്ങൾക്ക് മേൽ വയസ്സൻ എന്ന ചാർത്ത് ആദ്യമായി എഴുതിച്ചേർക്കുന്നത് അല്ലേ? മധ്യവയസ്ക്കൻ. ബാല്യവും കൗമാരവും യൗവന വും ഓർമിപ്പിക്കാത്ത എന്തോ ഒന്ന് നമുക്ക് മേൽ കൊണ്ടുവന്നിടുന്ന ഒരു...
നീ നിനക്കുവേണ്ടി എന്തുമാത്രം ജീവിക്കുന്നുണ്ട്. നീ നിന്റെ ആത്മസന്തോഷങ്ങൾക്കുവേണ്ടി എത്രത്തോളം പോകുന്നുണ്ട്? ആരെയും വേദനിപ്പിക്കാതെയും നിനക്ക് തന്നെയും ദോഷം ചെയ്യാത്ത വിധത്തിലും നിന്റെ മനസ്സിന്റെ സന്തോഷങ്ങളെ എത്ര വരെ പിന്തുടരുന്നുണ്ട്?
പല സ്ത്രീകളും വളരെയധികം...
''സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക. തിരിച്ചുവന്നാൽ അത് നിങ്ങളുടേതാണ് അല്ലെങ്കിൽ അത് വേറെ ആരുടെയോ ആണ്''- മാധവിക്കുട്ടി
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒന്നും പറയാതെതന്നെ നമുക്കറിയാം. ഇത് മനുഷ്യമനസ്സിൽ അത്രമാത്രം പതിഞ്ഞുപോയ ഒരു സത്യമാണ്. എവിടെയെല്ലാം മനുഷ്യൻ...
'നിങ്ങൾ NO പറഞ്ഞാൽ ഇവിടെയൊന്നും സംഭവിക്കില്ല. മറ്റേതൊരു ദിവസവും പോലെ ഇതും കടന്നുപോകും. എന്നാൽ നിങ്ങൾ YES പറഞ്ഞാൽ അതൊരു ചരിത്രമായിരിക്കും'
'ട്രാഫിക്ക്' സിനിമയിലെ ഒരു ഡയലോഗ് ആണ് ഇത്. ചരിത്രമാകാൻ വേണ്ടിയാണ് പലരും...
എന്താണ് പ്രണയം? പ്രണയം ഇത് മാത്രമാണെന്ന് പറയത്തക്കവണ്ണം അതിനെ ആരെങ്കിലും നിർവചിച്ചിട്ടുണ്ടോ? ശരീരത്തിന്റെ അഭിലാഷപൂർത്തീകരണത്തിനുള്ള ഒരു വഴിയാണോ പ്രണയം? അങ്ങനെയെങ്കിൽ, ഒന്ന് തൊടാതെയും ചുംബിക്കാതെയും ഒന്ന് ചേർത്തു നിർത്താതെയും മനസ്സുകൊണ്ട് മാത്രം പ്രണയിക്കുന്നവരുടെ...
ഒഡീഷയിൽ ദിവസവേതനക്കാരനായ ഒരു മേസ്തിരിയുടെ മകളായിട്ടായിരുന്നു പായലിന്റെ ജനനം. എട്ടുവയസുവരെ അവൾ സാധാരണക്കാരിയായ ഏതൊരു പെൺകുട്ടിയെയും പോലെയായിരുന്നു. ഓടിച്ചാടി നടന്നിരുന്നവൾ. പക്ഷേ എട്ടാമത്തെ വയസിൽ അവളുടെ ജീവിതം മാറിമറിഞ്ഞു. വൈദ്യൂതാഘാതത്തെതുടർന്ന് അവൾക്ക് കൈകാലുകൾ...