ധ്യാനത്തിലൂടെ ജീവിതം ആനന്ദമാക്കൂ

Share post:

എട്ടുവയസുമുതൽ ഒരു കുട്ടിയെ ധ്യാനം പരിശീലിപ്പിക്കാമോ എങ്കിൽ ഒരു തലമുറയിൽ നിന്ന് തന്നെ നമുക്ക് അക്രമത്തെ തുടച്ചുനീക്കാനാവും.
– ദലൈലാമ

നിസ്സാരമായ ഒരു പ്രവൃത്തിയൊന്നുമല്ല ധ്യാനം. തിരക്കുപിടിച്ച ഈ ലോകത്തിൽ ഒരാൾ ഇത്തിരിയെങ്കിലും സമയം തന്നെ കണ്ടെത്താനും തിരുത്താനുമായി നീക്കിവയ്ക്കുന്നുണ്ടെങ്കിൽ അത് വലിയൊരു കാര്യമാണ്. കാരണം അയാൾക്ക് തന്നോടും ഈ സമൂഹത്തോടും പ്രതിബദ്ധതയും കടപ്പാടുമുണ്ട്. ഒരാൾ ധ്യാനിക്കുമ്പോൾ അയാൾ സ്വയം എന്തൊക്കെയോ കണ്ടെത്തുന്നുണ്ട്. തന്നെതന്നെ നിയന്ത്രിക്കുവാനുള്ള കഴിവും അയാൾ അതിലൂടെ നേടിയെടുക്കുന്നു. സന്തോഷകരമായ ജീവിതത്തിനുള്ള ഒരു എളുപ്പവഴിയായിട്ടാണ് ഇന്ന് പലരും ധ്യാനത്തെ കാണുന്നത്.

ശാരീരികവും മാനസികവുമായ നിരവധി നന്മകൾ ധ്യാനത്തിലൂടെ ലഭിക്കുന്നുണ്ട്. മനസ്സിലെ നിഷേധാത്മകമായ ചിന്തകളെ ദൂരെയകറ്റാനും ആകുലതകൾ, ഉത്കണ്ഠകൾ എന്നിവയെ പ്രതിരോധിക്കാനും ധ്യാനം വഴി കഴിയുന്നു. ഉറക്കക്കുറവു മൂലമുള്ള പ്രശ്നങ്ങളുടെ പരിഹാരം,  പ്രായം കൂടുന്നത് കുറയ്ക്കൽ, പ്രതിരോധ ശേഷി വർദ്ധിപ്പിക്കൽ, രക്തസമ്മർദ്ദം കുറയ്ക്കൽ എന്നിങ്ങനെ നിരവധി ശാരീരിക നന്മകൾ ധ്യാനം വഴി ആർജ്ജിച്ചെടുക്കാൻ കഴിയും. മാനസികമായി ലഭിക്കുന്ന ഗുണഗണങ്ങൾ  ഇവയാണ്. ശാന്തത, ഊർജ്ജം, ചിന്തകൾക്കുള്ള വ്യക്തത, വ്യക്തിപരമായ വളർച്ച, ആത്മവിശ്വാസം. ഓർമ്മശക്തി വർദ്ധിപ്പിക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും ധ്യാനം ഉപകരിക്കും.

എല്ലാ ദിവസവും ഒരേ സമയം തന്നെ ധ്യാനത്തിനായി നീക്കിവയ്ക്കുന്നതായിരിക്കും നല്ലത്. ധ്യാനിക്കുന്നതിന് മുമ്പ് കാപ്പി കുടിക്കുകയോ ഭക്ഷണം കഴിച്ചുകഴിഞ്ഞതിന് ശേഷം ധ്യാനിക്കുകയോ ചെയ്യരുത്. മിതമായ വെളിച്ചം കടന്നുചെല്ലുന്ന, സുഖകരമായ വസ്ത്രം ധരിച്ചാണ് ധ്യാനത്തിനൊരുങ്ങേണ്ടത്. ധ്യാനത്തെ തടസ്സപ്പെടുത്തുന്ന യാതൊന്നും ആ മുറിയിലുണ്ടാവാതിരിക്കാനും ശ്രദ്ധിക്കണം. അതുകൊണ്ട് വാതിലുകൾ അടച്ച്, ഫോണുകൾ നിശ്ചലമാക്കി പുറമേയ്ക്കുള്ള യാതൊന്നും ശല്യപ്പെടുത്താത്ത വിധത്തിൽ സാഹചര്യങ്ങൾ ക്രമീകരിച്ച് ആന്തരികതയെ ഉണർത്താനും സ്വസ്ഥമാകാനും കഴിയുന്ന വിധത്തിൽ ധ്യാനം ആരംഭിക്കുക. ഒരു കാര്യം ഉറപ്പ് ദിവസവും 20 മിനിറ്റ് ധ്യാനത്തിന് വേണ്ടി നീക്കിവയ്ക്കാൻ കഴിയുമെങ്കിൽ നമ്മുടെ ജീവിതം ഒരിക്കലും പഴയതുപോലെയായിരിക്കുകയില്ല. അതുകൊണ്ട് ഇന്നുമുതൽ ധ്യാനത്തിന് തുടക്കമിടൂ. അത് നമ്മെ കുറെക്കൂടി നല്ല മനുഷ്യരായി മാറ്റുക തന്നെ ചെയ്യും.

Related articles

ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?

'സമയമില്ല', 'സമയം പോയതറിഞ്ഞില്ല', 'ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'... ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ്...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട്...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ്...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ വർഷം കഴിയും തോറും പ്രായം വർദ്ധിക്കുകയും അതിനനുസരിച്ചു ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ ജീവിതത്തിൽ  സന്തോഷം പകരാൻ കഴിവുണ്ട് എന്ന് മറന്നുകൊണ്ടല്ല ഇതെഴുതിയത്. എന്നാൽ ആഗ്രഹിക്കുന്നതുപോലെയോ...