ജീവിതത്തില്‍ മാത്രമല്ല, തൊഴിലിലും വിജയിക്കാന്‍ ചില ഘടകങ്ങള്‍ ആവശ്യമാണ്. ജോലിയില്‍ തിളങ്ങുന്ന വ്യക്തികളെ ശ്രദ്ധിച്ചാല്‍ ചില ഗുണങ്ങള്‍ കണ്ടറിയാന്‍ സാധിക്കും. അങ്ങനെയുള്ള ചില വിജയപാഠങ്ങള്‍ ഇതാ:-
കഴിവും അഭിരുചിയും തമ്മിലുള്ള പൊരുത്തം:- ചിരിക്കാന്‍ അറിയാത്തവര്‍ കട...
അമ്പതോളംവർഷങ്ങൾ കൊണ്ട് ഇത്രയധികം ജനകീയവൽക്കരിക്കപ്പെട്ട, സാർവത്രികമായ മറ്റൊരു ഉപകരണവും മൊബൈൽ പോലെ വേറെയില്ലെന്ന്പറയാം. ഒരു ഇഷ്ടികയുടെ വലുപ്പമുള്ളതായിരുന്നു ആദ്യത്തെ മൊബൈൽ. മുപ്പതു മിനിറ്റ് മാത്രമേ സംസാരിക്കാനും സാധിച്ചിരുന്നുളളൂ. മെസേജുകൾ അയയ്ക്കാനും കഴിയുമായിരുന്നില്ല. പത്തു...
സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്. അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ആട്ടിയോടിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ പശ്ചാത്തലത്തിൽ, വൈധവ്യത്തെ വിവിധ വീക്ഷണ കോണുകളിൽ...
അടുത്തകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാർ. തന്റെ ജീവിതത്തെ തൊട്ടു കടന്നുപോയ വ്യക്തികളുടെ നന്മകളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ജോസഫ്. നമ്മിൽ നന്മയുടെ നിക്ഷേപങ്ങൾ നിറയ്ക്കുന്നവരെല്ലാം...
രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ വീണ്ടും സ്‌കൂളിലേക്ക് മടങ്ങുന്നു. പല അമ്മമാരുടെയും മനസ്സിലെ ആവലാതി മക്കൾ സ്‌കൂളിലേക്ക് പോകുമ്പോൾ അവർക്ക് കഴിക്കാൻ എന്താണ് കൊടുത്തുവിടേണ്ടതെന്നും രാവിലെ അവർക്ക് എന്തു ഭക്ഷിക്കാൻ നല്കും...
വർഷം 1928. മെഡിക്കൽ ഗവേഷണ കൗൺസിൽ പ്രസിദ്ധീകരണത്തിന് വേണ്ടി ഒരു പ്രബന്ധം എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു അലക്സാണ്ടർ ഫ്ളെമിങ്. സ്റ്റെഫലോകോക്കസ് എന്ന ബാക്ടീരിയയെക്കുറിച്ചായിരുന്നു ലേഖനം. പരീക്ഷണഫലം കണ്ടെത്തി എഴുതുന്നതിലേക്കായി അദ്ദേഹം സ്റ്റെഫലോകോക്കസ് എന്ന ബാക്ടീരിയയെ...
വൈധവ്യത്തിന്റെ തിക്താനുഭവങ്ങളിലൂടെ കടന്നുപോയിട്ടും അതിനെയെല്ലാം ആത്മബലം കൊണ്ട് കീഴടക്കുകയും അതിജീവനത്തിന്റെ കരുത്തോടെ ഉയിർത്തെണീല്ക്കുക മാത്രമല്ല മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്ത വിധവകളുടെ ജീവിതം പറയുന്ന പുസ്തകം. സ്വയം വിളക്ക് ഊതിയണച്ച് ഇരുളിൽ കഴിയാൻ ആഗ്രഹിക്കുകയും...
ജൂൺ ഒന്നിന് മഴ പെയ്യുമായിരുന്നു പണ്ടൊക്കെ. അതല്ല, സ്‌കൂൾ തുറക്കുന്നത് ജൂൺ രണ്ടിനോ മൂന്നിനോ ആണെങ്കിൽ അന്ന് പെയ്യും, അതാണ് അധ്യയന വർഷാരംഭത്തേക്കുറിച്ചുള്ള പഴയ ഓർമകളിൽ ആദ്യം തെളിഞ്ഞുവരുന്നത്. അന്നൊക്കെ മനസ്സിനെ വല്ലാതെ...
സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കുടുംബം. നല്ല ബന്ധങ്ങളാണ് കുടുംബത്തിന്റെ അടിസ്ഥാനം. ബന്ധങ്ങളുടെ ഊടുംപാവും കുടുംബത്തെ സുന്ദരമായ ആരാമമാക്കുന്നു. ഷൗക്കത്തിന്റെ കൂട്ടും കൂടും എന്ന പുസ്തകം കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ചിന്തകൾ നിറഞ്ഞതാണ്. ചാവറയച്ചന്റെ...
കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ് ബുക്ക് അൽഗൊരിതമയമാണ്. എന്തോ വലിയ ഒരു അപരാധം ഫേസ് ബുക്ക് ഉപഭോക്താക്കളോട് ചെയ്ത കണക്കാണ് പലരും വിവരങ്ങൾ പങ്കുവെയ്ക്കുന്നത്.ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ സൂചിപ്പിക്കുന്നതു പോലെ ലോഗിൻ ചെയ്യുന്നു, അൽഗൊരിത പോസ്റ്റ്...
ഇന്ന് ജൂണ്‍ 19. വായനാദിനം. പക്ഷേ ഒരു പുസ്തകം ധ്യാനപൂര്‍വ്വം വായിച്ചിട്ട് എത്ര കാലമായി? ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ് ഇത്. തിരക്കുപിടിച്ച ഈ ലോകത്തില്‍ നമ്മുടെ വായനകള്‍ പലതും ഇപ്പോള്‍ ഓണ്‍ലൈനിലായി....
മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലയിലും വേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ് ഇന്റലിജന്റ് സാങ്കേതികവിദ്യയായ കൃത്രിമ ബുദ്ധി അഥവാ അക. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഗതാഗതം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ ഇതിന്റെ പ്രയോഗം മനുഷ്യന്റെ പ്രവർത്തനം വളരെ...