കൂട്ടും കൂടും

Share post:

സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കുടുംബം. നല്ല ബന്ധങ്ങളാണ് കുടുംബത്തിന്റെ അടിസ്ഥാനം. ബന്ധങ്ങളുടെ ഊടുംപാവും കുടുംബത്തെ സുന്ദരമായ ആരാമമാക്കുന്നു. ഷൗക്കത്തിന്റെ  കൂട്ടും കൂടും എന്ന പുസ്തകം കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ചിന്തകൾ നിറഞ്ഞതാണ്. ചാവറയച്ചന്റെ ഒരു നല്ല അപ്പന്റെ ചാവരുൾ എന്ന കത്തിന്  ആസ്വാദനമെന്ന നിലയിലാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. 

സമൂഹം, കുടുംബം മക്കൾ എന്നീ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉൾക്കാഴ്ചകൾ ഈ പുസ്തകത്തിൽ നിറയുന്നു. ജീവിതം അപൂർവ്വമായ ഒരവസരമാണ്. ഒരു സാധ്യതയാണ് ശരീരവും മനസ്സും ബുദ്ധിയും ആത്മാവും ദൈവപ്രകാശത്തിൽ ആശ്രയിച്ചു മുന്നോട്ടൊഴുകിയാൽ അനുഭവിക്കാനാകുന്ന മഹിമ  അത്രത്തോളം അനുഗ്രഹീതമാണ്. ആ മഹത്വമനുഭവിക്കാതെ മരിച്ചു പോകുകയെന്നത്  അത്യന്തം സങ്കടകരമാണ്. കൃതജ്ഞതയും വിനയവും ആരാധനയും ആദരവും നിറഞ്ഞ ഹൃദയത്തോടെ മുന്നോട്ടൊഴുകാൻ നാം തയ്യാറാകുകയാണെങ്കിൽ ആശ്വാസവും സമാധാനവും നിറഞ്ഞ ഒരു ജീവിതം തന്നെയാണ് നമുക്ക് മുന്നിലുള്ളത്. അതിന് നാം തയ്യാറാകണമെന്ന് മാത്രം. ഒരു അഴിച്ചുപണിക്ക് നാം  നമ്മെ വിട്ടുകൊടുക്കണം എന്ന് മാത്രം… ഷൗക്കത്ത് കുറിക്കുന്നു.

കൂടും കൂട്ടും 
ഷൗക്കത്ത്
നിത്യാഞ്ജലി 260 രൂപ

Related articles

തിരികെ നടക്കുന്ന ഓർമകൾ

തിരികെ എന്നാണ് ഈ പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പേര്. ഈ പുസ്തകത്തിന് ഒരു മറുപേര് ആലോചിക്കേണ്ടിവന്നാൽ തീർച്ചയായും കൊടുക്കാവുന്ന പേരും അതുതന്നെയായിരിക്കും. കാരണം ഓർമകളിലേക്കുള്ള...

വിധവകളുടെ ജീവിതത്തിന്റെ അകംപുറങ്ങൾ പഠനവിധേയമാക്കുന്ന പുസ്തകം

സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്.  അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ആട്ടിയോടിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന രീതി  ഇന്നും ഇന്നലെയും തുടങ്ങിയതല്ല....

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില കാര്യങ്ങൾ കുറിച്ചുവച്ച പുസ്തകം. എപ്പോഴൊക്കെയോ നമ്മുടെ ഉള്ളിലുമുണ്ടെന്ന് തിരിച്ചറിഞ്ഞ വിചാരങ്ങൾ രേഖപ്പെടുത്തിയ...

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന പുസ്തകം. സിസ്റ്റർ മരിയറ്റ് എഫ്സിസികോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്,തിരുവനന്തപുരം, വില: 100

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ വിനായക് നിർമ്മൽകോപ്പികൾക്ക്: ആത്മബുക്സ്,കോഴിക്കോട്, വില: 210

നിഴൽ

സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട് കാണുന്ന സാധാരണ വസ്തുക്കളും ചുററുപാടുകളും മനസ്സിലുണർത്തിയ ദാർശനിക ചിന്തകൾ പങ്കുവയ്ക്കുന്ന പുസ്തകം. ഡോ. സി പ്രിൻസി ഫിലിപ്പ് കോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ്...

അച്ഛനോർമ്മകൾ

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കാൽപ്പാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹികളെ അവരുടെ മക്കൾ ഓർത്തെടുക്കുന്ന പുസ്തകം. കൈതപ്രം, ശ്യാം,  പി.യുതോമസ്, ഡോ.ജോർജ് ഓണക്കൂർ തുടങ്ങിയവർ തങ്ങളുടെ...

ഉത്തമഗീതം

അപൂർവ്വസുന്ദരമായ പ്രണയനോവൽ. അഗ്‌നിജ്വാലകൾക്കു കെടുത്തിക്കളയാനോ മഹാപ്രളയങ്ങൾക്ക് മുക്കിക്കളയാനോ കഴിയുന്നതല്ല യഥാർത്ഥപ്രണയമെന്ന് അടിവരയിടുന്ന നോവൽ.വർത്തമാനകാലത്തെ പല സംഭവങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്. നോവൽവിനായക് നിർമ്മൽ, വില: 120കോപ്പികൾക്ക്:...