പാഷന്‍ ഫ്രൂട്ട് കഴിക്കൂ ആരോഗ്യവും സൗന്ദര്യവും നേടൂ

Share post:

അടുത്തകാലത്തായി വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ് പാഷന്‍ ഫ്രൂട്ട്. പണ്ടുകാലങ്ങളില്‍ പല വീട്ടുമുറ്റങ്ങളിലും ആരുടെയും പ്രത്യേകമായ ശ്രദ്ധയില്ലാതെ വളര്‍ന്നുവന്ന ഈ പഴം  തന്റെ പ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ വന്‍ തോതില്‍ പാഷന്‍ ഫ്രൂട്ട്  കൃഷി ചെയ്യുന്നുമുണ്ട്. ജ്യുസുകളുടെ ലോകം വേറെ. എന്തുകൊണ്ടാണ് പാഷന്‍ ഫ്രൂട്ട് ഇങ്ങനെ മുന്‍പന്തിയില്‍ എത്തിനില്ക്കുന്നത്.

പ്രധാനമായും അതിലെ ആരോഗ്യഗുണങ്ങള്‍ തന്നെ. ജീവകം എ, സി എന്നിവ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. മാംസ്യം, കൊഴുപ്പ്, സസ്യസത്ത് ധാതുലവണങ്ങള്‍ എന്നിവയും ഇതിലുണ്ട്. വില്ലന്‍ ചുമയ്ക്ക് ഔഷധമായി പോലും ചില സ്ഥലങ്ങളില്‍ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാറുണ്ട്. ദാഹം, ക്ഷീണം എന്നിവയും ഇല്ലാതാക്കും. ടോണിക്കു പോലെ ഉപയോഗിക്കുന്നവരുമുണ്ട്. കട്ടിയുള്ള പുറം തോടായതുകൊണ്ട് കൂടുതല്‍ ദിവസം കേടുകൂടാതെയിരിക്കും എന്ന പ്രത്യേകതയുമുണ്ട്. ഞ്ചസാര ചേര്‍ത്തും സ്‌ക്വാഷ് ആക്കിയും പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.  വീട്ടുമുറ്റത്ത് അത്യാവശ്യം വളര്‍ത്തിയെടുക്കേണ്ട ഒന്നാണ് പാഷന്‍ ഫ്രൂട്ട്. അമിതമായ ശ്രദ്ധയോ പരിചരണമോ ഇല്ലെങ്കില്‍ പോലും അത് വളര്‍ന്നുപന്തലിച്ചുകൊള്ളും.കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ ആരോഗ്യവും സൗന്ദര്യവും നല്കാന്‍ കഴിയുന്നതാണ് പാഷന്‍ഫ്രൂട്ട്. വിഷംതളിച്ചു മാര്‍ക്കറ്റുകളില്‍ നിന്ന് വില കൊടുത്തുവാങ്ങികഴിക്കുന്ന പഴങ്ങളെക്കാള്‍ ആരോഗ്യകാര്യങ്ങളില്‍ നൂറുശതമാനം വിശ്വസിക്കാന്‍ കഴിയുന്ന ഉത്തമമായ പഴമാണ് ഇത് എന്ന കാര്യവും മറക്കാതിരിക്കാം.

Related articles

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ പാനീയം ആണെന്നാണ്. കാരണം ഹോട്ട് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹോട്ട്...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന...

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ പ്രതിരോധിക്കണമെങ്കിൽ ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം അണുബാധകൾക്കും രോഗങ്ങൾക്കും ജൈവആക്രമണങ്ങൾക്കും എതിരെയുള്ള സംരക്ഷണ...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, വിവിധ പോഷകങ്ങൾ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, മഗ്‌നീഷ്യം,...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ് അതിലൊന്ന്. മുട്ടയിലെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണെന്നത് വാസ്തവമാണ്. ഏകദേശം 186 മില്ലിഗ്രാം...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ ഇഞ്ചിയുടെ സാന്നിധ്യം മിക്കപ്പോഴും ഉണ്ടാവാറുമുണ്ട്.ഇഞ്ചിമിഠായിയും ഇഞ്ചിക്കറിയുമൊക്കെ നമുക്കേറെ പരിചിതവുമാണ്.എന്നാൽ കേവലം രുചിക്കുവേണ്ടി...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരീരത്തിനാവശ്യമായ ഊർജ്ജം നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഈ ഊർജ്ജം ലഭിക്കുന്നത് മൂന്നു...

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും ദാഹവും അകറ്റാൻ ഏറെ പ്രയോജനപ്പെടും. പക്ഷേ വെറും ദാഹശമനി മാത്രമല്ല നാരങ്ങ....