സ്വപ്‌നങ്ങൾക്ക് സ്വർണനിറം

Share post:

മൂന്നു മാസത്തെ കോയമ്പത്തൂർ വാസത്തിനൊടുവിൽ പുതിയ ആളായി ജെൻസൻ നാട്ടിൽ തിരിച്ചെത്തി. കുറച്ചുകാലം സമാനമായ ജീവിതാവസ്ഥ പേറി ജീവിതത്തിൽ വിജയിച്ച നാട്ടുകാരനും മാലക്കല്ല് സ്വദേശിയുമായ ബെന്നിയുടെ ഒപ്പം നിന്ന് വീൽചെയർ ജീവിതം പരിചയിച്ചുറച്ചു. പിന്നെ വീണ്ടും വീട്ടിലേക്ക്. ഇനിയാണവന്റെ സ്വപ്‌നത്തിലേക്കുള്ള പ്രയാസം. അതിന്റെ പാതയിലാണവൻ. റോഡരികിൽ അതിനായവൻ അഞ്ചു സെന്റ് സ്ഥലം വാങ്ങി. ഇനി അവിടെ ഒരു ചെറിയ കെട്ടിടം പണിയണം. താഴത്തെ നിലയിൽ ഒരു കടമുറിയും പിന്നെ അവന് താമസിക്കാൻ ഒരിടവും. മുകളിലത്തെ നിലയിൽ വാടകസ്ഥലവും. 

പണമല്ല നിശ്ചയദാർഢ്യമാണ് ജെൻസന് കൈമുതൽ. നാട്ടുകാരും കൂട്ടുകാരും സഹായിച്ചതിലേറെയും ചികിത്സയ്ക്കായി ചെലവഴിച്ചു. ബാക്കി പണവും പിന്നെ കടവും വാങ്ങി അവൻ ഇപ്പോൾ സ്ഥലം വാങ്ങി. ഇനി കെട്ടിടം വയ്ക്കണം. പിന്നെ താമസം തുടങ്ങണം. കൂടെ, ഉയർത്തെഴുന്നേറ്റ ജീവിത സ്വപ്‌നങ്ങളെ പറത്തിവിടണം. തോൽക്കാതെ മുന്നേറണം. നാളെ എന്തെന്നല്ല, ഇന്ന് എങ്ങനെ എന്ന് മാത്രമാണ് അവന്റെ ചിന്ത. അതിനാണ് അവൻ ഉറച്ച മനസുമായി ജീവിക്കുന്നതും. ഇനി അവൻ ജീവിക്കട്ടെ, നമുക്കതിൽ സന്തോഷിക്കാം. കഴിയുന്നവർക്ക് സഹായിക്കാം.
ജെൻസന്റെ ഫോൺ നമ്പർ-7356269050.

Related articles

പ്രായമായിട്ടും പ്രായമാകാത്തവർ

ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച്...

എങ്ങനെ സംസാരിക്കണം?

സംസാരം ഒരു കലയാണ്. നല്ലതുപോലെ സംസാരിക്കുന്നവർ വളരെ പെട്ടെന്ന് നമ്മുടെ ഹൃദയം പിടിച്ചെടുക്കും. എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും എല്ലാവരുടെയും സംസാരം നമ്മെ സ്പർശിക്കാറില്ല. സംസാരം ആകർഷകമാക്കണമെന്നാണ്...

ഓരോ ദിവസവും ഫലദായകമാക്കാൻ

ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ...

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ് നമ്മിൽ പലരും, മനസ്സുറപ്പിച്ച ആ വിജയത്തിലെത്തിച്ചേരുവാൻ വേണ്ടി പലപ്പോഴും നാം  വീണ്ടും...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.  ഒരു...

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് 'നാളെ നാളെ നീളെ നീളെ'യെന്ന്....

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം എന്നതു  പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു 'സേവ്' ചെയ്യേണ്ടതായ...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ...