ദമ്പതികള്‍ സന്തുഷ്ടരാണോ, ദീര്‍ഘായുസിന് സാധ്യത

Share post:

സന്തുഷ്ടകരമായ ദാമ്പത്യജീവിതമാണോ നിങ്ങളുടേത്? ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ നിങ്ങള്‍ പരസ്പരം സംതൃപ്തരും സന്തുഷ്ടരുമാണോ. എങ്കില്‍ അടിയും പിടിയുമായി കഴിയുന്ന യാതൊരു തരത്തിലുമുള്ള യോജിപ്പുകളുമില്ലാതെ ജീവിക്കുന്ന ദമ്പതിമാരുമായി താരതമ്യപഠനം നടത്തിയാല്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ ദീര്‍ഘായുസ് ഉണ്ട്. കൂടുതല്‍ കാലം ജീവിച്ചിരിക്കാനുള്ള എളുപ്പവഴി കൂടിയാണ് മിക്കപ്പോഴും സന്തുഷ്ടകരമായ ദാമ്പത്യജീവിതം. അടുത്തയിടെ വാഷിംങ്ടണില്‍ നടന്ന പഠനമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ജേര്‍ണല്‍ ഓഫ് സൈക്കോളജിക്കല്‍ സയന്‍സിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പഠനത്തില്‍ പങ്കെടുത്ത ദമ്പതികള്‍ പറയുന്നത് വിവിധ ഘടകങ്ങള്‍ കൊണ്ടാണ് തങ്ങള്‍ ദാമ്പത്യജീവിതത്തില്‍ സംതൃപ്തരായിരിക്കുന്നത് എന്നാണ്. ധാര്‍മ്മികത, പങ്കാളിയുടെ പിന്തുണ, ശാരീരികപ്രവര്‍ത്തനങ്ങള്‍, വ്യായാമം എന്നിവയെല്ലാം അതില്‍ പ്രധാന പങ്കു വഹിക്കുന്നു. അമ്പതു വയസിന് മേല്‍പ്രായമുള്ള 4,300 ദമ്പതികളിലാണ് പഠനം നടത്തിയത്.

സന്തുഷ്ടനായ ഒരു വ്യക്തിക്ക് മാത്രമേ മറ്റൊരാളിലും സന്തോഷം പടര്‍ത്താന്‍ കഴിയൂ. പങ്കാളി സന്തോഷമുള്ളവ്യക്തിയാണെങ്കില്‍ ആ വ്യക്തി താനുമായി ഇടപെടുന്ന വ്യക്തികള്‍ക്കെല്ലാം സന്തോഷം പകര്‍ന്നുനല്കും. അതുകൊണ്ടാണ് ദാമ്പത്യബന്ധത്തില്‍ പങ്കാളികളുടെ സന്തോഷം പ്രധാനപ്പെട്ടതാകുന്നത്. രണ്ടുപേരും സന്തോഷപ്രകൃതം ഉള്ളവരാണെങ്കില്‍ ആ കുടുംബജീവിതത്തില്‍ സന്തോഷം നിറയും.
സന്തോഷവും ആയുര്‍ദൈര്‍ഘ്യവും തമ്മില്‍ ബന്ധമുണ്ടെന്നും സന്തോഷമുള്ള വ്യക്തികള്‍ക്ക് ആയുസുകൂടുതലുണ്ടെന്നുമുള്ള വിഷയത്തെക്കുറിച്ച് ആദ്യമായിട്ടാണ് ഒരു ശാസ്ത്രീയപഠനം പുറത്തുവന്നിരിക്കുന്നത്. അതുപോലെ സന്തോഷമുള്ള വ്യക്തികള്‍ ശാരീരികമായി കൂടുതല്‍ ഊര്‍ജ്ജ്വസ്വലരും ആരോഗ്യമുള്ളവരുമാണെന്നും പഠനം നിരീക്ഷിക്കുന്നുണ്ട്.

ചുരുക്കത്തില്‍ സന്തോഷിക്കുന്നവരായിരിക്കുക. സന്തോഷം അനുഭവിക്കുന്നവരാകുക. സന്തോഷം പകര്‍ന്നുകൊടുക്കുന്നവരാകുക..

Related articles

ടിവി കാണുന്ന ഭർത്താവും ജോലി ചെയ്യുന്ന ഭാര്യയും

രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ  കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ...

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോകുന്നതായ അനുഭവം ഉണ്ടാകാത്ത ദമ്പതികൾ വളരെ കുറവായിരിക്കും. ജീവിതവ്യഗ്രതയും...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്....

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.  വിവാഹമോചനമെന്ന്...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...' 'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത്...