Tag: ദാമ്പത്യബന്ധം

യാത്ര

പരിഹരിക്കപ്പെടാൻ കഴിയാത്ത ഒരേയൊരു പ്രശ്നമേയുളളൂ. മരണം. മറ്റെല്ലാ പ്രശ്‌നങ്ങൾക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ പരിഹാരമുണ്ട്. എന്നാൽ മരണത്തിന് മാത്രം പരിഹാരമില്ല. അതുകൊണ്ടാവാം മരണം എന്നുകേൾക്കുമ്പോൾ നാം പതറിപ്പോകുന്നത്.  പരിഹരിക്കപ്പെടാൻ കഴിയാത്ത സമസ്യകൾ ഒരേ സമയം ജീവിതത്തെ ത്രില്ലടിപ്പിക്കേണ്ടതാണ്. ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ജീവൻ നല്കേണ്ടതുമാണ്. പക്ഷേ നമ്മെ സംബന്ധിച്ചിടത്തോളം അതിന് ഉത്തരമില്ല എന്നതാണ് മരണത്തെ ഭയപ്പാടിന്റെ നിഴലിൽ നിർത്തുന്നത്. സത്യത്തിൽ ജനിച്ചുവീണ നിമിഷം മുതൽ നമുക്കൊപ്പം മരണവും പിറക്കുകയാണ്. നമുക്കൊപ്പം മരണവും  സഞ്ചരിക്കുകയാണ്. നമുക്കൊപ്പം മരണവും വളരുകയാണ്. ചിലരുടെ വളർച്ച അമ്പതിൽ നില്ക്കുന്നു വേറെ ചിലരുടേത് എൺപതിലും നൂറിലും.  മരണമില്ലായിരുന്നുവെങ്കിൽ.....

മായൈ

ഒക്കിനാവയിലെ പരമ്പരാഗത സമൂഹങ്ങളിൽ മോയൈ  (Moai) എന്നറിയപ്പെടുന്ന ദീർഘകാല സൗഹൃദസഹായ കൂട്ടായ്മകൾ നിലവിലുണ്ട്. പരസ്പരം പിന്തുണയ്ക്കുകയും ആവശ്യസമയത്ത് സഹായിക്കുകയും സന്തോഷവും ദുഃഖവും പങ്കിടുകയും ചെയ്യുന്ന ഇത്തരം കൂട്ടായ്മകൾ വ്യക്തിക്ക് സുരക്ഷിതത്വബോധം നൽകുന്നു. പ്രായമാകുമ്പോൾ മക്കൾ ജോലിക്കായി അകലങ്ങളിലേക്ക് പോകാം. ജീവിതപങ്കാളി മരിച്ചേക്കാം. സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞേക്കാം. വിരമിച്ചതോടെ ജോലിസ്ഥലത്തെ ബന്ധങ്ങളും നഷ്ടപ്പെടാം. ഈ സാഹചര്യങ്ങളിൽ ഏകാന്തത പലരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്നു. സാമ്പത്തികമായി സുരക്ഷിതരായിരുന്നാലും സംസാരിക്കാൻ ഒരാളില്ലാത്തതും അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആരുമില്ലാത്തതും മനസ്സിനെ വേദനിപ്പിക്കും.ഇതിന് പരിഹാരമായി കുടുംബബന്ധങ്ങൾ നിലനിർത്തുന്നതിനൊപ്പം സുഹൃത്തുക്കളുമായും അയൽക്കാരുമായും ബന്ധം പുലർത്തണം.  ഒരേ വീട്ടിൽ നിരവധി പേർ താമസിക്കുന്നുണ്ടെങ്കിലും പ്രായമായ...

ഇതാണ് കുടുംബജീവിതത്തിലെ യഥാര്‍ത്ഥ വെല്ലുവിളി

ഒരു വിവാഹജീവിതം തകരാറിലാകാന്‍ എന്തൊക്കെയാണ് കാരണം? തകര്‍ന്ന ദാമ്പത്യബന്ധങ്ങളിലെ ഇണകളോട് ഈ ചോദ്യം ചോദിച്ചാല്‍ അതിന് അവര്‍ പറയുന്ന ഉത്തരങ്ങള്‍ വ്യത്യസ്തമായിരിക്കും. തെറ്റായ ആശയവിനിമയം, സാമ്പത്തികം, സെക്‌സ് , രണ്ടു പേരും വളര്‍ന്നുവന്ന...

നല്ല ഭര്‍ത്താവാകാന്‍

പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമാകുമ്പോള്‍ വീട്ടുകാര്‍ നിരവധി ഉപദേശങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൊടുക്കാറുണ്ട്. എന്നാല്‍, ആണ്മക്കള്‍ക്ക് എത്ര പേര്‍ വേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാറുണ്ട്? മകന്റെ കാഴ്ചപ്പാടുകളില്‍ എന്തെങ്കിലും തകരാറുകള്‍ ഉണ്ടെങ്കില്‍ അത് വേണ്ട സമയത്ത് തിരുത്തിയില്ലെങ്കില്‍...

സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ പിരിമുറുക്കം കുറയുന്നതിന്റെ കാരണം അറിയാമോ

സെക്‌സ് എന്നാല്‍ ലൈംഗികബന്ധം മാത്രമാണ് എന്നാണ് നമ്മളില്‍ ഭൂരിപക്ഷത്തിന്റെയും വിചാരം. തെറ്റായ ഒരു ചിന്തയും സമീപനവുമാണ് അത്.  അങ്ങനെയൊരു ധാരണ ഉള്ളില്‍ കയറിക്കൂടിയിരിക്കുന്നതുകൊണ്ടാണ്  ജീവിതത്തിലെ ഒരു നിശ്ചിതകാലഘട്ടം എത്തുമ്പോഴെങ്കിലും ചില ദമ്പതികളെങ്കിലും തങ്ങളുടെ...

ദമ്പതികള്‍ സന്തുഷ്ടരാണോ, ദീര്‍ഘായുസിന് സാധ്യത

സന്തുഷ്ടകരമായ ദാമ്പത്യജീവിതമാണോ നിങ്ങളുടേത്? ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ നിങ്ങള്‍ പരസ്പരം സംതൃപ്തരും സന്തുഷ്ടരുമാണോ. എങ്കില്‍ അടിയും പിടിയുമായി കഴിയുന്ന യാതൊരു തരത്തിലുമുള്ള യോജിപ്പുകളുമില്ലാതെ ജീവിക്കുന്ന ദമ്പതിമാരുമായി താരതമ്യപഠനം നടത്തിയാല്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ ദീര്‍ഘായുസ്...

ബന്ധങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് 10 മാര്‍ഗ്ഗങ്ങള്‍

ചില അടിസ്ഥാനപരമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ബന്ധങ്ങളില്‍ ഊഷ്മളത കൈവരുത്തുവാന്‍ സാധിക്കും. അതിനായി 10 മാര്‍ഗ്ഗങ്ങള്‍ ഇതാ:- വിജയകരമായ ബന്ധങ്ങള്‍ എന്നുമെപ്പോഴും നല്ല രീതിയില്‍ മുന്നോട്ടു പോകും. വെറും ശൂന്യതയില്‍നിന്നല്ല അവ ഉടലെടുക്കുന്നത്. ആ...

കുടുംബജീവിതം വിജയിക്കാൻ ആറു നിയമങ്ങൾ

ആറു നിയമങ്ങൾ പാലിച്ചാൽ കുടുംബജീവിതം വിജയപ്രദമാകുമോ? സംശയിക്കണ്ടാ. ഭർത്താവും പിതാവും ഒപ്പം ബ്ലോഗറുമായ റിയാൻ സ്റ്റീഫൻ പറയുന്നത് ഈ നിയമങ്ങൾ പാലിച്ചാൽ കുടുംബജീവിതം വിജയപ്രദം ആകുമെന്ന് തന്നെയാണ്. 2016 ലാണ് അദ്ദേഹം കുടുംബജീവിതക്കാർക്ക്...

ജീവിതപങ്കാളിയെ മറ്റൊരാളുമായി താരതമ്യപ്പെടുത്താന്‍ തുടങ്ങിയോ?

അതെ, അതാണ്  ചോദ്യം. ജീവിതപങ്കാളിയെ മറ്റെതേങ്കിലും വ്യക്തിയുമായി താരതമ്യപ്പെടുത്താന്‍ ആരംഭിച്ചോ. എങ്കില്‍ തീര്‍ച്ചയാണ്. നിങ്ങളുടെ ദാമ്പത്യബന്ധത്തില്‍ ചില കല്ലുകടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നു തന്നെയാണ് അതിന് അര്‍ത്ഥം. കൂടെ ജോലിചെയ്യുന്ന വ്യക്തി, അല്ലെങ്കില്‍ അയല്‍വക്കത്തെ...

കുടുംബജീവിതം സന്തോഷപ്രദമാകണോ? സാമ്പത്തികകാര്യങ്ങളിലും ശ്രദ്ധ വേണം

കുടുംബജീവിതത്തെ കൂട്ടിയിണക്കുന്ന പ്രധാനപ്പെട്ട ഘടകം സ്‌നേഹമാണ് എന്ന കാര്യത്തില്‍ ആരും സംശയം പറയുമെന്ന് തോന്നുന്നില്ല. പക്ഷേ സാമ്പത്തികത്തിനും അവഗണിക്കാനാവാത്ത ഒരു സ്ഥാനമുണ്ട്.  കുടുംബജീവിതത്തിന്റെ സന്തോഷത്തില്‍ പണം പ്രധാനപങ്കുവഹിക്കുന്നുവെന്ന് തന്നെ ചുരുക്കം. കാരണം പണമാണ്...

വീട്ടില്‍ കുട്ടികള്‍ പ്രധാനപ്പെട്ടവരാകുമ്പോള്‍

ജോലി കഴിഞ്ഞ് വന്ന് അടുക്കളയില്‍ ഭാര്യയുമായി വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടിരിക്കുകയായിരുന്നു ഭര്‍ത്താവ്. അതിനിടയിലാണ് അയാള്‍ ഒരു മാമ്പഴം അടുക്കളയിലിരിക്കുന്നത് കണ്ടത്. വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ അയാളതെടുത്ത് കടിച്ചു.  നന്നായി പഴുത്തിട്ടില്ല. എങ്കിലും നല്ല രുചിയുണ്ട്. അടുപ്പിന് നേരെ...