സന്തോഷം എളുപ്പവഴിയിൽ

Share post:

സന്തോഷിക്കാൻ ആഗ്രഹിക്കാത്തതായി ആരാണുള്ളത്?എന്നിട്ടും പലപ്പോഴും സന്തോഷങ്ങളിൽ നിന്ന് പലരും എത്രയോ അകലത്തിലാണ്. ജീവിതത്തിൽ സന്തോഷിക്കാൻ കഴിയുന്നതും സന്തോഷത്തോടെ ജീവിക്കുന്നതും വലിയൊരു കാര്യം തന്നെയാണ്. എന്നാൽ ബാഹ്യമായ ചില ഘടകങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സന്തോഷിക്കാൻ കഴിയൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും. ഇത് ശരിയല്ല. ജീവിതത്തോട് നാം പുലർത്തുന്ന മനോഭാവവും സമീപനവുമാണ് നമ്മുടെ സന്തോഷത്തിന്റെ കാരണങ്ങൾ. സന്തോഷിക്കാനുള്ള കാരണങ്ങൾ കണ്ടെത്തുന്നതും സന്തോഷത്തിന്റെ നല്ല വഴികൾ കണ്ടെത്തുന്നതും നമ്മെ സന്തുഷ്ടരായ മനുഷ്യരാക്കി മാറ്റും. ഇതാ സന്തോഷം കണ്ടെത്താനുള്ള ചില മാർഗങ്ങൾ.

ഉത്തരവാദിത്തങ്ങൾ സന്തോഷപൂർവ്വം ഏറ്റെടുക്കുക
ജീവിതത്തിൽ സന്തോഷം കടന്നുവരുന്നത് ക്രിയാത്മകമായ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോഴും ജീവിതത്തെക്കുറിച്ച്  പോസിറ്റീവ് ആയ ചിന്താഗതികൾ സ്വീകരിക്കുമ്പോഴുമാണ്. പലപ്പോഴും നിരാശകളും പരാജയങ്ങളും സംഭവിച്ചേക്കാം. എങ്കിലും ആത്യന്തികമായി ജീവിതത്തിൽ സന്തോഷത്തിന്റെ മുഖം കണ്ടെത്താൻ ശ്രമിക്കുക.  ഈ മുഖം കണ്ടെത്താതെ വരുന്നതുകൊണ്ടാണ് പലരും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുമ്പോൾ അതിൽ നിന്നുണ്ടാകുന്ന സന്തോഷത്തിന്റെ വിജയി നിങ്ങൾ മാത്രമാണ് എന്ന് മനസ്സിലാക്കുക.അതുകൊണ്ട് ഉത്തരവാദിത്തങ്ങൾ നേരിടേണ്ടിവരുമ്പോൾ ഒഴിഞ്ഞുമാറാതെ നേരിടാൻ

പഠിക്കുക.

പോസിറ്റീവ്  വശങ്ങൾ കണ്ടെത്തുക

വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞതാകുമ്പോഴും എവിടെയെങ്കിലുമൊക്കെ നമുക്ക് ചില നല്ല വശങ്ങൾ കണ്ടെത്താൻ കഴിയണം. ഉദാഹരണത്തിന്, ഒരു സൂര്യോദയം കാണുമ്പോഴും മഴ നനയുമ്പോഴും നിലാവിൽ നടക്കുമ്പോഴുമെല്ലാം ഉള്ളിലെ ക്രിയാത്മകത ഉണരുന്നതായി നാം അറിയുന്നുണ്ട്. ഇത്തരം ബാഹ്യമായ ഘടകങ്ങൾ ഉള്ളിലേക്ക് തിരിയാനും അവിടെ സ്വന്തം നന്മകൾ കണ്ടെത്താനും സഹായിക്കും. നിങ്ങളുടെ നന്മകളെ മറ്റാരും കണ്ടെത്തി പറയുന്നില്ലെങ്കിലും സാരമില്ല, നിങ്ങളെങ്കിലും അത് കണ്ടെത്തുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

പോസിറ്റീവായ ചിന്താഗതി ഉണ്ടാവുക

മുഖത്തെ സന്തോഷവും ജീവിതത്തോടുള്ള പോസിറ്റീവായ കാഴ്ചപ്പാടുമാണ് നിങ്ങളെ മറ്റുള്ളവരിലേക്ക് അടുപ്പിക്കുന്നത്. മൂടിക്കെട്ടിയ മുഖവും നിരാശാഭരിതമായ കാഴ്ചപ്പാടും നിങ്ങളെ എല്ലാവരിൽ നിന്നും അകറ്റുകയേയുള്ളൂ. ചുറ്റിനും  ആരൊക്കെയോ കൂട്ടുകൂടാനും കൂടെ നടക്കാനും ഉണ്ടെന്ന് മനസ്സിലാക്കുന്നത് നല്ലൊരു കാര്യമല്ലേ?

പുഞ്ചിരി കൂടെ കൊണ്ടുനടക്കുക
പുഞ്ചിരി ഒരു മനോഭാവമാണ്. ജീവിതത്തോടും വ്യക്തികളോടുമുള്ള ക്രിയാത്മകമനോഭാവത്തിന്റെ സൂചനയാണത്. നിങ്ങൾ പുഞ്ചിരിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങൾക്കും പുഞ്ചിരി കിട്ടും. മറ്റുള്ളവരിൽ നിന്ന് കിട്ടുന്ന പുഞ്ചിരി  ജീവിതത്തെ നോക്കിയും പുഞ്ചിരിക്കാൻ നിങ്ങൾക്ക് കഴിവുലഭിക്കും.

Related articles

അടുക്കള നന്നാകാൻ ചില നിയന്ത്രണങ്ങൾ

തലക്കെട്ട് വായിച്ചിട്ട് തെറ്റിദ്ധരിക്കണ്ടാ. കോടികൾ വിലമതിക്കുന്ന പുതിയ വീടിന്റെ അടുക്കളയെക്കുറിച്ചോ ഏതെങ്കിലും പുതിയ മോഡലിലുള്ള അടുക്കളയെക്കുറിച്ചോ അല്ല ഇവിടെ പറയാൻ പോകുന്നത്. മറിച്ച് ഓരോ...

സീരിയസാകണ്ടാന്നേ..

കളിയായിത്തുടങ്ങുന്ന കാര്യങ്ങൾ എത്രപെട്ടെന്നാണ് സീരിയസായി അവസാനിക്കുന്നത്! നിസ്സാരമായിട്ടെടുക്കേണ്ട പലതിലും എത്ര പെട്ടെന്നാണ് നിറം ചോരുന്നത്. നിർദ്ദോഷമായ ചില തമാശകൾ ജീവൻ വരെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലെത്താറുണ്ട്....

ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?

'സമയമില്ല', 'സമയം പോയതറിഞ്ഞില്ല', 'ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'... ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ്...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട്...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ്...