ബീ പോസിറ്റീവ്- കാന്‍സറിന്‍റെ അതിജീവനവുമായി കാന്‍സര്‍ രോഗികള്‍ക്കിടയില്‍ നടി ഗൗതമി

Share post:

മറ്റാരുംസന്ദര്‍ശിച്ചതുപോലെയല്ല നടി ഗൗതമി ഇത്തവണത്തെ ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ രോഗികളെ സന്ദര്‍ശിച്ചത്. ഒരിക്കല്‍ കാന്‍സര്‍ രോഗിയായിരിക്കുകയും പിന്നീട് അതിനെ അതിജീവിക്കുകയും ചെയ്ത ആത്മബലത്തിന്റെയും ഇച്ഛാശക്തിയുടെയും  പ്രതീകമായിരുന്നതുകൊണ്ടാണ് ആ സന്ദര്‍ശനത്തിന് കൂടുതല്‍ തിളക്കമുള്ളത്. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിനാണ് വിഎസ് കാന്‍സര്‍ സെന്ററില്‍ ഗൗതമി എത്തിയത്. കാന്‍സര്‍ രോഗികളോടൊത്ത് സമയം ചെലവഴിച്ച ഗൗതമി അവരുടെ ദുഖങ്ങളില്‍ പങ്കുചേരുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കുട്ടികള്‍ക്കായി സമ്മാനങ്ങളും കൊണ്ടുവന്നിരുന്നു.

ഇതുപോലെയുള്ള മനുഷ്യത്വപരമായ പ്രവൃത്തികള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും സാമൂഹ്യ ഉത്തരവാദിത്തമുണ്ടെന്ന് ഗൗതമി ഓര്‍മ്മിപ്പിച്ചു. ഈ രോഗികളുടെ വേദന നാം മറക്കരുത്. അവരുടെ  ജീവിതങ്ങളെ ക്രിയാത്മകമായ രീതിയിലേക്ക് നയിക്കുകയും വേണം. ഗൗതമി പറഞ്ഞു.

ഭര്‍ത്താവും കുഞ്ഞുമൊത്ത് ജീവിച്ചുവരവെയാണ് ഗൗതമി കാന്‍സര്‍ രോഗബാധിതയായത്. തുടര്‍ന്ന് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. നടന്‍ കമല്‍ഹാസനാണ് ഈ അവസരത്തില്‍ ഗൗതമിക്ക് രക്ഷകനായി എത്തിയത്. കാന്‍സറിനെ ഗൗതമി ധൈര്യപൂര്‍വ്വം നേരിടുകയും ചെയ്തു. ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചുവെങ്കിലും ഏതാനും നാളുകള്‍ക്ക്ശേഷം അവരും  വേര്‍പിരിയുകയായിരുന്നു.

മംമ്താ മോഹന്‍ദാസ്, ഇന്നസെന്റ് തുടങ്ങിയ മലയാള ചലച്ചിത്രതാരങ്ങളും  കാന്‍സറിനെ അതിജീവിച്ചവരാണ്.

Related articles

പ്രായമായിട്ടും പ്രായമാകാത്തവർ

ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച്...

എങ്ങനെ സംസാരിക്കണം?

സംസാരം ഒരു കലയാണ്. നല്ലതുപോലെ സംസാരിക്കുന്നവർ വളരെ പെട്ടെന്ന് നമ്മുടെ ഹൃദയം പിടിച്ചെടുക്കും. എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും എല്ലാവരുടെയും സംസാരം നമ്മെ സ്പർശിക്കാറില്ല. സംസാരം ആകർഷകമാക്കണമെന്നാണ്...

ഓരോ ദിവസവും ഫലദായകമാക്കാൻ

ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ...

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ് നമ്മിൽ പലരും, മനസ്സുറപ്പിച്ച ആ വിജയത്തിലെത്തിച്ചേരുവാൻ വേണ്ടി പലപ്പോഴും നാം  വീണ്ടും...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.  ഒരു...

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് 'നാളെ നാളെ നീളെ നീളെ'യെന്ന്....

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം എന്നതു  പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു 'സേവ്' ചെയ്യേണ്ടതായ...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ...