ഒരു പഴയ ബോംബ് കഥ 

Share post:

അംഗവൈകല്യമുള്ളവരുടെ കഥകള്‍ സിനിമകളാകുമ്പോഴും അതില്‍ അഭിനയിക്കുന്നത് അംഗപരിമിതികള്‍ ഇല്ലാത്തവര്‍ തന്നെയാണ്. അപവാദമായി മയൂരി പോലെയുള്ള ചില ഒറ്റപ്പെട്ട സിനിമകള്‍ മാത്രം.

കൃത്രിമക്കാലുമായി നര്‍ത്തനമാടിയ  ജീവിതകഥ പറഞ്ഞ ആ സിനിമയില്‍  പ്രധാന വേഷം ചെയ്തത് സുധാചന്ദ്രന്‍ തന്നെയായിരുന്നു.  പറഞ്ഞുവരുന്നത് അതല്ല അങ്ങനെ ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ അംഗപരിമിതരെ അടയാളപ്പെടുത്തിക്കൊണ്ട് സിനിമ അവതരിപ്പിച്ചിട്ടുണ്ട് എന്ന് പറയാനാണ്. വിഷയം ഒരു പഴയ ബോംബ്  കഥ എന്ന സിനിമയായപ്പോള്‍ പഴയകാര്യം ഓര്‍ത്തുപോയെന്ന് മാത്രം.
ബിബിന്‍ജോര്‍ജ് എന്ന ചെറുപ്പക്കാരന്‍ നായകനായിട്ടുള്ള സിനിമയാണ് ഷാഫിയുടെ പുതിയ ചിത്രമായ ഒരു പഴയബോംബ് കഥ.ജീവിതത്തിലും സിനിമയിലും  നായകന് ചില ശാരീരികപരിമിതികള്‍ ഉണ്ടെന്നത് സത്യം.  പക്ഷേ എല്ലാ വീരസ്യങ്ങളും പ്രകടിപ്പിക്കാന്‍ കഴിയുന്ന നായകന്‍ തന്നെ അവന്‍. കാല്‍ ഒന്നരയായാലെന്ത്..  അവന് പ്രണയിക്കാന്‍  സുന്ദരിയായ നായികയുണ്ട്.. അവന് പാട്ടുപാടാനും ഡാന്‍സ് കളിക്കാനും അറിയാം. പ്രതിയോഗിയെ തന്ത്രപരമായി കീഴടക്കാനും.പ്രതികാരം ചെയ്യാനും മിടുക്കന്‍.
ഇതിന് പുറമെ സര്‍വ്വഗുണസമ്പന്നന്‍,കുടുംബസ്‌നേഹി, നല്ലകൂട്ടുകാരന്‍. ഇങ്ങനെ എല്ലാത്തരത്തിലും ശരാശരി നായകന്റെ എല്ലാ ഗുണങ്ങളും ഉള്ളവനാണ് ബിബിന്‍ അവതരിപ്പിക്കുന്ന ശ്രീക്കുട്ടന്‍ എന്ന നായകന്‍. ബിബിന്‍ ജോര്‍ജ് എന്ന വ്യക്തി പ്രസരിപ്പിക്കുന്നത് വളരെ  ക്രിയാത്മകമായ ജീവിതസമീപനമാണ് എന്ന് അദ്ദേഹത്തിന്റെ ചില അഭിമുഖങ്ങള്‍ വഴിയായും അടുത്തുപരിചയമുള്ള ആളുകളിലൂടെയും കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ സിനിമ എന്ന ലെവലില്‍ നോക്കുമ്പോ്ള്‍ ഒരു പഴയ ബോംബ് കഥ ഒരുപൊട്ടാസ് ബോംബ് പോലെയായിപോയി.  ഹിറ്റ്‌മേക്കറായ ഷാഫിയെപോലെയുള്ള ഒരാള്‍ സംവിധായകനാകുമ്പോള്‍ പ്രതീക്ഷിക്കുന്നതൊന്നും നല്കാന്‍ ഈ ചിത്രത്തിന് കഴിയുന്നില്ല.
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന സലീംകുമാര്‍ മട്ടില്‍ എന്തിനാണാവോ തീവ്രവാദികളും ഛത്തീസ്ഗഡുമൊക്കെ ഈ കഥയില്‍ കൊണ്ടുവന്നത്? പരസ്പരബന്ധമില്ലാത്ത  അനേകം സംഭവങ്ങളും കഥാപാത്രങ്ങളും. തീവ്രവാദികള്‍ തീപിടിച്ച് മരിക്കുന്നതൊക്കെ കാണുന്പോള്‍ ചിരിക്കണോ കരയണോ എന്ന് അറിയാതെ വിഷമിക്കുകയായിരുന്നു. സിനിമയാകുന്പോഴും ഇങ്ങനെയൊക്കെ അതും ഇക്കാലത്ത് വേണോ എന്നൊരു ആശങ്ക. തിരക്കഥയുടെ പോരായ്മ തന്നെ പ്രധാന കാരണം.
ഇങ്ങനെയാണെങ്കിലും ചില ചിരികളൊക്കെയുണ്ടെന്ന് പറയാതിരിക്കാനും വയ്യ.  ഹരീഷ് കണാരനാണ് അത്തരംചിരികള്‍ സമ്മാനിക്കുന്നത്. സാധാരണ കൊമേഴ്‌സ്യല്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തനായ ഇന്ദ്രന്‍സിനെ കാണാന്‍ കഴിഞ്ഞതും പ്രത്യേകതയായിതോന്നി.
എങ്കിലും ബിബിന്‍ ജോര്‍ജ് നല്കുന്ന പ്രചോദനത്തിന് നന്ദിപറയാതിരിക്കാന്‍ കഴിയുന്നുമില്ല.സ്വന്തം പരിമിതികളെ മറികടന്നും അദ്ധ്വാനം കൊണ്ടും ആഗ്രഹം കൊണ്ടും ലക്ഷ്യം സാധിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ലല്ലോ? അതിന്‍റെ പേരില്‍ ബിബിന്‍ ജോര്‍ജിന് ഒരു കൈ

Related articles

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം, സാമ്പത്തിക വിജയം, ബിസിനസ് വിജയം, ജോലിവിജയം..എന്താണെങ്കിലും വേണ്ടില്ല വിജയിച്ചാൽ മതി. വിജയിക്കാത്തവൻ...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ പൊതുവെ മനോഹരം, സുന്ദരം എന്നൊക്കെ  നിർവചിക്കുമ്പോഴും അവ എല്ലാവരുടെയും കാര്യങ്ങളിലും എല്ലായ്പ്പോഴും...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ് സ്ഫടികം. ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിക്കുന്ന അപ്പൻ, ശാസ്ത്രീയമായ നേട്ടങ്ങളിൽ മനസ്സ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ വരുമ്പോൾ പെട്ടെന്നൊരു നിമിഷത്തിൽ സ്വന്തം ജീവിതം എറിഞ്ഞുടയ്ക്കാൻ വരെ തോന്നിപ്പോകും. ഇത്തരത്തിൽ...

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ വർഷങ്ങളോളം, ചിലപ്പോൾ ഒരു മനുഷ്യായുസ്സോളം തന്നെ നീണ്ടു പോകുന്ന കോടതിക്കേസുകളിൽ കുരുങ്ങി...

ജയ ജയ ജയ ജയഹേ ഉയർത്തുന്ന ആശങ്കകൾ

സമ്മതിച്ചു.  നല്ല പടമാണ് ജയ ജയജയ ജയ ഹേ. ഒരു മധ്യവർത്തികുടുംബത്തിലെ സാധാരണക്കാരുടെ മകളായി ജനിച്ചുവളരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെയും പുരുഷകേന്ദ്രീകൃതമായ സമൂഹം അവളിൽ...

ഈശോ

വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം...

മധുര(മാകേണ്ട)മുള്ള ദാമ്പത്യങ്ങൾ

മധുരവും ചവർപ്പുമുള്ളതാണ് ദാമ്പത്യമെന്ന് അതിലൂടെ കടന്നുപോകുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും. ചിരിയും സന്തോഷവും പ്രോത്സാഹനവും മനസ്സിലാക്കലും  അടുപ്പവും മാത്രമല്ല  കണ്ണീരും സങ്കടവും വെറുപ്പും തെറ്റിദ്ധാരണയും  അകൽച്ചയും...