കരിക്കോട്ടക്കരി

Share post:

വായനയിലും പുന:വായനയിലും വിനോയ് തോമസിന്റെ കരിക്കോട്ടക്കരി  ഉയർത്തുന്ന ചോദ്യങ്ങളും മുന്നോട്ടുവയ്ക്കുന്ന സന്ദേഹങ്ങളും കാലാതീതമാണ്. ഒരാളുടെ വർണ്ണവും അയാളുടെ ജാതിയും സമൂഹത്തിൽ അയാൾക്കുള്ള സ്ഥാനം നിർണ്ണയിക്കുന്ന സാമൂഹ്യചുറ്റുപാടിൽ കറുപ്പ് എങ്ങനെയെല്ലാമാണ് അവഹേളിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു എന്നതിന് കരിക്കോട്ടക്കരി പോലെയുള്ള ലളിതമായ ഉദാഹരണങ്ങൾ വളരെ കുറവാണ്.

നിറം, ജാതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിഭാഗീകരണങ്ങൾ നടപ്പിലാക്കുമ്പോൾ അവയെല്ലാം വ്യക്തികളിലേല്പിക്കുന്ന ആഘാതങ്ങൾ വളരെ വലുതാണ്. ഇത്തരം ആഘാതങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന നിർഭാഗ്യവാനാണ് ഉന്നതപാരമ്പര്യത്തിൽജനിച്ചിട്ടും നിറം മങ്ങിപ്പോയതിന്റെ പേരിൽ അവഗണനകൾ ഏല്ക്കേണ്ടിവന്ന അധികാരത്തിൽ കുടുംബത്തിലെ ഇറാനിമോസ് എന്ന നായകൻ. തന്റെ കൊച്ചുമകനെ കാണാൻ തങ്കമോതിരവും പലഹാരവും പൗഡറും ഉടുപ്പുമായി കുഞ്ഞേപ്പ് വന്നു. ഈറ്റുമുറിയുടെ വാതിൽ തുറന്ന്കുഞ്ഞേപ്പ് ആദ്യം നോക്കിയത് കൊച്ചിന്റെ  കുഞ്ഞിക്കാലുകൾക്കിടയിലേക്കാണ്. ആണുതന്നെ. റബർകുരുപോലെ വരയുള്ള കറുത്ത വൃഷ്ണങ്ങൾ. വൃഷ്ണങ്ങളിൽ നിന്ന് ശരീരഭാഗങ്ങളിലേക്ക് നോക്കും തോറും കുഞ്ഞേപ്പ് തളർന്നുപോയി. വൃഷ്ണങ്ങളുടെ കറുപ്പ് അവസാനിക്കുന്നില്ല. അധികാരത്തിൽ കുടുംബത്തിൽ  ഇതുവരെ ഉണ്ടാകാത്തവിധം ഒരു കറുമ്പനാണ് ആ കിടക്കുന്നതെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞപ്പോൾ വീഴാതിരിക്കാൻ കുഞ്ഞേപ്പിന്റെകൈകൾ ക്രാസിയിൽ പിടിച്ചു. വെളുത്ത അമ്മ,വെളുത്ത അപ്പൻ, വെളുത്ത കുടുംബക്കാർ, എന്റെ കറുത്ത കൈത്തണ്ട, പൗരാണിതകതയുടെ അഗാധശിലകളിൽ  വേരുകൾ പടർന്ന് ആഭിജാത്യത്തിന്റെ ആകാശങ്ങളിലേക്ക വളർന്ന് സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ അടയാളപ്പെടുത്തപ്പെട്ട അധികാരത്തിൽ കുടുംബത്തിന്റെ മഹാപാരമ്പര്യത്തിൽ നിന്നും താൻ അന്യനാണോ എന്ന ചിന്ത ഇറാനിമോസിൽ ക്രമേണ വളർന്നുവന്നു.

പിന്നീട് കോളജ് പഠനകാലയളവിൽ കറുപ്പിന്റെ പേരിൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ നിറത്തെക്കുറിച്ചോർത്ത്, രൂപത്തെക്കുറിച്ചോർത്ത് പേരിനെ കുറിച്ചോർത്ത് കരയുന്ന ഇറാനിമോസിനെ നാം കാണുന്നു. ഒരു ദിവസം പള്ളിയിൽനിന്ന് അവൻ പ്രാർത്ഥിക്കുന്നത് ദൈവമേ മറ്റൊന്നും വേണ്ട എന്റെ കുടുംബാംഗങ്ങളെപോലെ എന്നെ വെളുത്തവനാക്കി മാറ്റൂ എന്നായിരുന്നു. ഇതിന് സമാന്തരമായിട്ടാണ് സുഹൃത്ത് സെബാന്റെ ജീവിതം കടന്നുപോകുന്നത്. കൺവേർട്ടഡ് ക്രിസ്ത്യാനിയായിട്ടും സമൂഹത്തിൽ നിന്ന് വേണ്ടത്ര പരിഗണനയോ സർക്കാരിൽ നിന്ന് ആനുകൂല്യങ്ങളോ കിട്ടാതെ വരുമ്പോൾ ഭൗതികമായ നേട്ടങ്ങൾക്ക് വേണ്ടി തന്റെ പാരമ്പര്യത്തിന്റെ വേരുകളിലേക്ക് തന്നെ  മടങ്ങിപ്പോകാൻ അവൻ നിർബന്ധിതനാകുന്നു.

വെളുത്ത കുടുംബത്തിൽ കറുത്ത നിറത്തിൽ ജനിച്ചതിന്റെ പേരിൽ, ജാരസന്തതിയായി വിലയിരുത്തപ്പെട്ട ഇറാനിമോസിന്റെ ജീവിതത്തിലേക്ക് ഏറ്റുപറച്ചിലുമായി സ്വന്തം അപ്പൻ തന്നെ കടന്നുവരുമ്പോഴാണ്  വലിയൊരു ട്വിസ്റ്റ് സംഭവിക്കുന്നത്. നമ്മുടെ പാരമ്പര്യങ്ങളുടെ പൊള്ളത്തരങ്ങളെയും പൊങ്ങച്ചങ്ങളെയും വളരെ നിസ്സാരമായിട്ടാണ് വിനോയ് വലിച്ചുകീറുന്നത്. നിറത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിലുള്ള മേനിനടിക്കലുകൾ കൊണ്ടുനടക്കുന്നവർക്ക് തിരിച്ചറിവിന്റെ ചില പാഠങ്ങളൊക്കെ സമ്മാനിക്കാൻ കരിക്കോട്ടക്കരിക്ക് സാധിക്കുന്നുണ്ട്.

 

Related articles

തിരികെ നടക്കുന്ന ഓർമകൾ

തിരികെ എന്നാണ് ഈ പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പേര്. ഈ പുസ്തകത്തിന് ഒരു മറുപേര് ആലോചിക്കേണ്ടിവന്നാൽ തീർച്ചയായും കൊടുക്കാവുന്ന പേരും അതുതന്നെയായിരിക്കും. കാരണം ഓർമകളിലേക്കുള്ള...

വിധവകളുടെ ജീവിതത്തിന്റെ അകംപുറങ്ങൾ പഠനവിധേയമാക്കുന്ന പുസ്തകം

സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്.  അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ആട്ടിയോടിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന രീതി  ഇന്നും ഇന്നലെയും തുടങ്ങിയതല്ല....

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില കാര്യങ്ങൾ കുറിച്ചുവച്ച പുസ്തകം. എപ്പോഴൊക്കെയോ നമ്മുടെ ഉള്ളിലുമുണ്ടെന്ന് തിരിച്ചറിഞ്ഞ വിചാരങ്ങൾ രേഖപ്പെടുത്തിയ...

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന പുസ്തകം. സിസ്റ്റർ മരിയറ്റ് എഫ്സിസികോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്,തിരുവനന്തപുരം, വില: 100

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ വിനായക് നിർമ്മൽകോപ്പികൾക്ക്: ആത്മബുക്സ്,കോഴിക്കോട്, വില: 210

നിഴൽ

സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട് കാണുന്ന സാധാരണ വസ്തുക്കളും ചുററുപാടുകളും മനസ്സിലുണർത്തിയ ദാർശനിക ചിന്തകൾ പങ്കുവയ്ക്കുന്ന പുസ്തകം. ഡോ. സി പ്രിൻസി ഫിലിപ്പ് കോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ്...

അച്ഛനോർമ്മകൾ

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കാൽപ്പാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹികളെ അവരുടെ മക്കൾ ഓർത്തെടുക്കുന്ന പുസ്തകം. കൈതപ്രം, ശ്യാം,  പി.യുതോമസ്, ഡോ.ജോർജ് ഓണക്കൂർ തുടങ്ങിയവർ തങ്ങളുടെ...

ഉത്തമഗീതം

അപൂർവ്വസുന്ദരമായ പ്രണയനോവൽ. അഗ്‌നിജ്വാലകൾക്കു കെടുത്തിക്കളയാനോ മഹാപ്രളയങ്ങൾക്ക് മുക്കിക്കളയാനോ കഴിയുന്നതല്ല യഥാർത്ഥപ്രണയമെന്ന് അടിവരയിടുന്ന നോവൽ.വർത്തമാനകാലത്തെ പല സംഭവങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്. നോവൽവിനായക് നിർമ്മൽ, വില: 120കോപ്പികൾക്ക്:...