നവവരന്‍ ഓര്‍മ്മിക്കാന്‍

Share post:

  • ഭാര്യയുടെ വ്യക്തിത്വം അംഗീകരിക്കാന്‍ തയ്യാറാകണം. അടിച്ചമര്‍ത്തലാണ് മിക്ക പ്രശ്നങ്ങള്‍ക്കും തുടക്കമെന്ന് ഓര്‍മ്മയിലിരിക്കട്ടെ.
  • വിവാഹത്തിലൂടെ ജീവിതപങ്കാളി മാത്രമല്ല, മറ്റൊരു കുടുംബമാണ് നിങ്ങളുടെ കുടുംബവുമായി കൂടിച്ചേരുന്നത്. ഭാര്യവീട്ടുകാരോട് സ്നേഹത്തോടും, ബഹുമാനത്തോടും പെരുമാറുക. തന്റെ കുടുംബാംഗങ്ങളെ വേണ്ടരീതിയില്‍ അംഗീകരിക്കാതിരിക്കുന്നത് ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല എന്നത് മറക്കരുത്.
  • ധനംകൊണ്ട് മാത്രം സന്തോഷം ലഭിക്കുകയില്ല എന്നത് സത്യമാണ്. പക്ഷെ, കുടുംബത്തിന്റെ സാമ്പത്തികഭദ്രതയില്ലായ്മ മന:സ്വസ്ഥത ഇല്ലാതാക്കും. വരവിന് അനുസരിച്ച് ജീവിതം ക്രമപ്പെടുത്താന്‍ ശ്രമിക്കണം.
  • വഴക്കോ, മദ്യപാനശീലമോ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുകയെയുള്ളൂ എന്ന വസ്തുത മറക്കാതിരിക്കുക. എന്തെങ്കിലും തരത്തില്‍ മാനസികപ്രയാസവും, ബുദ്ധിമുട്ടും നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ഭാര്യയുമായി ആ വിഷയം തുറന്നു ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കും.
  • വിവാഹം കഴിഞ്ഞിട്ടും എന്റെ അമ്മ പറയുന്നതുതന്നെ ആപ്തവാക്യം എന്ന മട്ടില്‍ അമ്മയുടെ പിറകെ കൂടാതിരിക്കുക. ഭാര്യയ്ക്കും അര്‍ഹമായ പരിഗണന നല്‍കുക. 
  • ഭാര്യയുടെ പൂര്‍വ്വകാലബന്ധം അറിഞ്ഞ് അതിന്റെ പേരില്‍ എപ്പോഴും സൂക്ഷ്മനിരീക്ഷണം നടത്താനുള്ള ശ്രമം ഒട്ടുംതന്നെ ആശ്യാസ്യമല്ല. 
  • എന്റെ വീട്ടിലെ പെണ്‍ഭരണം ഉണ്ടായിട്ടില്ല. ഇനിയും അതൊട്ട്‌ വേണ്ടതാനും എന്ന മട്ടില്‍ ഭാര്യയുടെ അഭിപ്രായങ്ങള്‍ക്ക് ഒട്ടും വിലകല്‍പ്പിക്കാതിരിക്കുന്ന പ്രവണത ശരിയല്ല.
  • ഉദ്യോഗസ്ഥയാണ് ഭാര്യയെങ്കില്‍ അവരുടെ ജോലിതിരക്ക് പരിഗണിച്ച് അടുക്കളജോലിയില്‍ നിങ്ങള്‍ക്കാവുന്ന വിധത്തില്‍ സഹകരിക്കുക. 
  • വാരാന്ത്യത്തില്‍ ഭാര്യയുടെ കൂടെ ഷോപ്പിംഗിനോ സിനിമയ്ക്കോ അല്ലെങ്കില്‍ ബീച്ചിലോ പാര്‍ക്കിലോ പോകാന്‍ സമയം കണ്ടെത്തണം. അത് പരസ്പരം ഉള്ളുതുറന്നു കാര്യങ്ങള്‍ പറയാനും, മനസ്സിലാക്കാനും ഏറെ സഹായിക്കും.

സമസ്യ

Related articles

കുഞ്ഞിന് ജന്മം കൊടുക്കാൻ ഇതാണ് ഏറ്റവും നല്ല പ്രായം

കുഞ്ഞിന് ജന്മംകൊടുക്കാൻ ഏറ്റവും നല്ല പ്രായം ഏതാണ്? യുവദമ്പതികൾക്കിടയിൽ ഏറ്റവും കൂടുതലായി ഉയരുന്ന ചോദ്യത്തിന്റെ ഉത്തരം ഇതാ.. പഠനം, ജോലി, സാമ്പത്തിക സ്ഥിരത, വൈകിയുള്ള വിവാഹം, ജീവിതശൈലി മാറ്റങ്ങൾ...

സന്തോഷകരമായ ദാമ്പത്യത്തിന് 3 നിയമങ്ങൾ

വിവാഹം എന്നത് വെറും രണ്ടു പേരുടെ കൂട്ടായ്മയല്ല അത് രണ്ടു ആത്മാക്കളുടെ ദൈർഘ്യമുള്ള യാത്രയാണ്. ആദ്യകാലത്തിലെ പ്രണയത്തിന്റെ തിളക്കം മങ്ങുമ്പോഴും ജീവിതത്തിലെ വെല്ലുവിളികൾ നേരിടുമ്പോഴും...

അധികച്ചെലവും അനാവശ്യച്ചെലവും ദാമ്പത്യം തകർക്കുമ്പോൾ

ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ് സാമ്പത്തികപ്രശ്നങ്ങൾ. സാമ്പത്തികം ഇല്ലാത്തതുകൊണ്ടുമാത്രമല്ല സാമ്പത്തികം വേണ്ടവിധത്തിൽ ചെലവഴിക്കാത്തതും അമിതമായി ചെലവഴിക്കുന്നതും ദാമ്പത്യബന്ധം...

ദാമ്പത്യത്തിന്റെ ഇഴയടുപ്പം

ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ നിങ്ങൾ ഒന്നുമാത്രം ചെയ്താൽ മതി  എല്ലാദിവസവും ഒരേ മുറിയിൽ ഒരേ കട്ടിലിൽ...

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്. ദാമ്പത്യബന്ധത്തെ മനോഹരമാക്കുന്നതും വിശ്വസനീയമാക്കുന്നതുമായ പ്രധാന ഘടകം അവർക്കിടയിലെ സുതാര്യത തന്നെയാണ്. എന്നാൽ...

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു പറഞ്ഞ ചില നിരീക്ഷണങ്ങൾ ഇപ്പോൾ സോഷ്്യൽ മീഡിയായിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സുധാമൂർത്തി...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. അത് പിന്നീട്  രൂക്ഷമായ ബന്ധത്തകർച്ചയിലേക്ക് നയിക്കും. ദാമ്പത്യത്തിൽ മാത്രമല്ല...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള തിരക്കിലായിരുന്നു. ബസിൽ കയറിയിരുന്നപ്പോഴാണ് ഇന്ന് ഭാര്യയുടെ പിറന്നാളായിരുന്നുവല്ലോയെന്നും സമ്മാനം വാങ്ങാൻ മറന്നുവല്ലോയെന്നും...