അപ്പനെക്കുറിച്ചുളള മക്കളുടെ ധാരണകള്‍

Share post:

നാലാം വയസില്‍: എന്റെ ഡാഡിക്ക് എല്ലാം ചെയ്യാന്‍ സാധിക്കും. ഡാഡി ഒരു മിടുക്കനാ..
ഏഴാം വയസില്‍: എന്റെ ഡാഡിക്ക് കുറെ കാര്യങ്ങള്‍ അറിയാം
എട്ടാം വയസില്‍: ഞാന്‍ കരുതിയതുപോലെ ഒരുപാടൊന്നും ഡാഡിക്കറിയില്ല
പന്ത്രണ്ടാം വയസില്‍: ഹോ ഈ ഡാഡിക്ക് ഒരു ചുക്കുമറിയില്ല
പതിനാലാം വയസില്‍: എന്തോന്ന് ഡാഡി.. അങ്ങേരുടെ കാര്യത്തില്‍ എനിക്കൊരു പ്രതീക്ഷയുമില്ല
ഇരുപത്തിയൊന്നാം വയസില്‍: ആ മനുഷ്യന്‍ ഒരു പഴഞ്ചനാ
ഇരുപത്തിയഞ്ചാം വയസില്‍: അങ്ങേര്‍ക്ക് എന്തൊക്കെയോ അറിയാം. പക്ഷേ അത്  എനിക്ക് ആവശ്യത്തിനുള്ളതല്ല
മുപ്പതാം വയസില്‍: ഡാഡി ആ കാര്യത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് കണ്ടുപിടിക്കണം

മുപ്പത്തിയഞ്ചാം വയസില്‍: ഇപ്പോള്‍ ഞങ്ങള്‍ എന്തെങ്കിലും തീരുമാനിക്കുന്നതിന് മുമ്പ് ഡാഡിയുടെ ആശയാണ് ആദ്യം കടന്നുവരുന്നത്‌
അമ്പതാം വയസില്‍: ഡാഡി അതിനെക്കുറിച്ച് എന്താവും ചിന്തിച്ചിട്ടുണ്ടാവുക?
അറുപതാം വയസില്‍: അക്ഷരാര്‍ത്ഥത്തില്‍ എന്റെ ഡാഡിക്ക് എല്ലാം അറിയാമായിരുന്നു
അറുപത്തിയഞ്ചാം വയസില്‍: എനിക്ക് ഡാഡിയോട് വല്ലാത്ത സ്‌നേഹം തോന്നുന്നു ഇപ്പോള്‍, ഒരിക്കല്‍ക്കൂടി ഡാഡിയുമായി സംസാരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍.. ആ കരം പിടിച്ച് നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.. പക്ഷേ.. ഡാഡി ഇപ്പോള്‍ ഇല്ലല്ലോ..

Related articles

ടിവി കാണുന്ന ഭർത്താവും ജോലി ചെയ്യുന്ന ഭാര്യയും

രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ  കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ...

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോകുന്നതായ അനുഭവം ഉണ്ടാകാത്ത ദമ്പതികൾ വളരെ കുറവായിരിക്കും. ജീവിതവ്യഗ്രതയും...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്....

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.  വിവാഹമോചനമെന്ന്...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...' 'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത്...