കുട്ടികള്‍ നാണംകുണുങ്ങികളാണോ. കാരണം എന്താണെന്നറിയാമോ?

Share post:

പേരു ചോദിച്ചാല്‍ പോലും നാണം കൊണ്ട് മൂടി ഉത്തരം പറയാന്‍ മടിക്കുന്ന ചില കുട്ടികളെ കണ്ടിട്ടില്ലേ? അവള്‍ക്ക ഭയങ്കര നാണമാ അല്ലെങ്കില്‍ അവനൊരു നാണം കുണുങ്ങിയാ ഇങ്ങനെയായിരിക്കും മാതാപിതാക്കളുടെ പ്രതികരണവും. പക്ഷേ ആധുനിക മനശ്ശാസ്ത്രം പറയുന്നത് മക്കളെ ഇങ്ങനെ നാണംകുണുങ്ങികളായി മാറിയതിന്റെ പ്രധാന ഉത്തരവാദികള്‍ മാതാപിതാക്കളാണ് എന്നാണ്. കാരണം  ആ കുട്ടികള്‍ക്ക് കുടുംബത്തില്‍ നിന്ന് കിട്ടിയ അനുഭവം അത്രമേല്‍ ആശാസ്യമല്ല. പ്രത്യേകിച്ച് മാതാപിതാക്കള്‍ ആ കുഞ്ഞിന് വേണ്ടത്ര പിന്തുണയോ പരിചരണമോ നല്കിയിട്ടുമില്ല.

മാതാപിതാക്കളുമായി അറ്റാച്ച്‌മെന്റില്ലാതെ വളര്‍ന്നുവരുന്ന ഇത്തരം കുട്ടികള്‍ മുതിര്‍ന്നുകഴിയുമ്പോഴും നാണപ്രകൃതക്കാരായിരിക്കും. ഈ അറ്റാച്ച്‌മെന്റില്‍ പ്രധാന പങ്കുവഹിക്കുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം തന്നെയാണ്. അമ്മയില്‍ നിന്ന് സ്‌നേഹം കിട്ടാതെ വരികയും അമ്മയില്‍ നിന്ന് അവഗണന നേരിടുകയും ചെയ്യുന്ന കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തില്‍ പല സങ്കീര്‍ണ്ണതകളും പിന്നീട് കണ്ടെന്ന് വരാം. ഇവയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യം പലപ്പോഴും അജ്ഞാതമായി തുടരുകയും ചെയ്യും. ബ്രിട്ടീഷ് സൈക്കോളജിസ്റ്റായ ജോണ്‍ ബൗള്‍ബിയുടെ അഭിപ്രായത്തില്‍ പല രോഗങ്ങളുടെയും നിദാനമായി കാണപ്പെടുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള അറ്റാച്ച്‌മെന്റിലുള്ള വ്യത്യാസം ആണ് എന്നാണ്. എന്നാല്‍ അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം അനാരോഗ്യകരമായ വൈകാരിക അടുപ്പവും കുഞ്ഞുങ്ങള്‍ക്ക് ദോഷം ചെയ്യും എന്നാണ്. ഒരു നവജാതശിശുവിന് വേണ്ടത്ര ആരോഗ്യപ്രദവും കൃത്യവുമായ അംഗീകാരവും സ്‌നേഹവായ്പും സ്പര്‍ശനവും അമ്മയില്‍ നിന്ന് ലഭിക്കുകയാണെങ്കില്‍ ആ കുഞ്ഞിന്റെ മാനസികമായ വളര്‍ച്ച സമാധാനപൂര്‍വ്വവും ആരോഗ്യപ്രദവുമായിരിക്കും.

പരിപാലിക്കാനും സ്‌നേഹിക്കാനുമുള്ള വിളിയാണ് പേരന്റ്ഹുഡ് എന്ന കാര്യം മറക്കരുത് മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും സനേഹവും കരുതലുമാണ് വ്യക്തിപരമായ വളര്‍ച്ചയ്ക്ക് കുഞ്ഞുങ്ങളെ സഹായിക്കുന്നതും അവരുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതും.

Related articles

ടിവി കാണുന്ന ഭർത്താവും ജോലി ചെയ്യുന്ന ഭാര്യയും

രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ  കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ...

ഉറക്കെ വായിച്ചു കൊടുക്കാൻ വെറും 15 മിനിറ്റ്

പുസ്തകങ്ങൾ വായിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുവെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ടിവി ഷോകൾ, ഓൺലൈൻ വീഡിയോകൾ, മൊബൈൽ ഗെയിമുകൾ എന്നിവ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ...

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോകുന്നതായ അനുഭവം ഉണ്ടാകാത്ത ദമ്പതികൾ വളരെ കുറവായിരിക്കും. ജീവിതവ്യഗ്രതയും...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്....

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.  വിവാഹമോചനമെന്ന്...