ആണ്‍ക്കടല്‍ക്കുതിരകള്‍ – “പ്രസവിക്കുന്ന അച്ഛന്‍മാര്‍”

Share post:

സാധാരണയായി മാതൃത്വം പെണ്ജാതികളുടെ കുത്തക ആണെങ്കിലും കടല്‍ക്കുതിര(Sea Horse) കളുടെ കാര്യം വ്യത്യസ്തമാണ്. പെണ് കടല്‍ക്കുതിരകള്‍തന്നെയാണ് മുട്ടയിടുന്നതെങ്കിലും മുട്ടകള്‍ വിരിയിച്ചെടുക്കുന്ന ജോലി മുഴുവന്‍ ആണ്‍ കടല്‍ക്കുതിരകള്‍ക്കാണ്. ആണ്‍ കടല്‍ക്കുതിരയുടെ വാലിന്നടിയിലായി വീര്‍ത്ത സഞ്ചിപോലെ ഒരു ഭാഗമുണ്ട്. പോതസഞ്ചി (brood pouch) എന്നാണിതിനു പേര്. പെണ് കടല്‍ക്കുതിരകള്‍ തങ്ങളുടെ മുട്ടകള്‍ നിക്ഷേപിക്കുന്നത് ആണ്‍ കടല്‍ക്കുതിരകളുടെ ഈ പോതസഞ്ചിയ്ക്കകത്താണ്. ഇപ്രകാരം പോതസഞ്ചി നിറയെ മുട്ടകളും വഹിച്ച് വീര്‍ത്ത വയറുമായി സഞ്ചരിക്കുന്ന ആണ്‍കടല്‍ക്കുതിരകളെ കണ്ടാല്‍ ശരിക്കും ഗര്‍ഭം ധരിച്ചതുപോലെ തോന്നും.

മുട്ടകള്‍ വിരിയുന്നതും ചെറിയൊരു കാലയളവുവരെ വളരുന്നതും ആണ്‍ കടല്‍ക്കുതിരയുടെ പോതസഞ്ചിയ്ക്കകത്തുതന്നെ. ഇപ്രകാരം വിരിഞ്ഞു പുറത്ത് വരാറായ കുഞ്ഞുങ്ങള്‍ പോതസഞ്ചിയ്ക്കു വെളിയില്‍ വരുന്നത് ഒരു “ആണ്‍ പ്രസവ”ത്തിലൂടെയാണ്. മുട്ട വിരിഞ്ഞതിനു ശേഷം കുഞ്ഞുങ്ങള്‍ക്ക് പുറത്തേയ്ക്ക് വരാറായാല്‍ ആണ്‍ കടല്‍ക്കുതിര പ്രസവവേദന അനുഭവിക്കുന്നു. പ്രസവിക്കാറായാല്‍ ഈ പ്രസവിക്കുന്ന അച്ഛന്‍ ജലസസ്യങ്ങളെ ചുറ്റിപ്പിടിച്ച് മണി ക്കൂറുകളോളം ആയാസപ്പെടുന്നതും, ശരീരം മുന്നോട്ടും പുറകോട്ടും വളയ്ക്കുന്നതും കാണാം. മുന്നോട്ടും പുറകോട്ടുമുള്ള ഈ വളയലിന്നിടയ്ക്ക് പോതസഞ്ചിയുടെ മാംസപേശികള്‍ വികസിക്കുകയും അങ്ങനെ ഒരു വലിവിലും ഓരോ കുഞ്ഞിനെ വീതം പ്രസവിക്കുകയും ചെയ്യും. അങ്ങനെയാണ് ആണ്‍ കടല്‍ക്കുതിര “പ്രസവിക്കുന്ന അച്ഛന്‍” ആയി മാറുന്നത്.

സമസ്യ

Related articles

ദുർഗന്ധം വരുത്തുന്ന അപകടങ്ങൾ

ആരും ഇഷ്ടപ്പെടാത്തതാണ് ദുർഗന്ധം. എന്നിട്ടും ജീവിതത്തിന്റെ പലപല ഘട്ടങ്ങളിൽ പലതരം ദുർഗന്ധങ്ങളിലൂടെ നാം കടന്നുപോകുന്നുണ്ട്. ദുർഗന്ധങ്ങളുടെ സ്വാധീനം നമ്മുടെ ശരീരത്തെയും മനസ്സിനെയും ആഴത്തിൽ ബാധിക്കുന്നുണ്ട്...

വളഞ്ഞ വനം

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ്  ക്രൂക്കഡ് ഫോറസ്റ്റ്. വിചിത്രരൂപത്തിലുള്ള നാനൂറോളം പൈൻമരങ്ങളുടെ വനമാണ് ഇത്. ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ എന്ന അക്ഷരത്തെയാണ്...

സൂര്യപ്രകാശമേറ്റാലും ഗുണമുണ്ട്

വളരെ വൈകി മാത്രം ഉറക്കമുണരുന്ന ആളാണോ നിങ്ങൾ? ദിവസത്തിലെ കൂടുതൽ സമയവും അടച്ചിട്ട മുറിക്കുള്ളിലാണോ ജോലി? എങ്കിൽ  സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കേണ്ട അത്യാവശ്യഘടകമായ വിറ്റാമിൻ...

ജൈവവൈവിധ്യം എന്ന ജീവന്റെ സിംഫണി

'ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യൻ ഭൂമിയുടെതാണ്. മനുഷ്യൻ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ...

മഴ മാഹാത്മ്യം

ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് മഴ. അത് ദൈവത്തിന്റെ കൃപയാണ്. ദൈവകൃപയാണ് മഴയായി പെയ്യുന്നത് എന്നതാണ് എന്റെ വിശ്വാസം. മഴ പെയ്യുമ്പോൾ സംഭവിക്കുന്നത്...

നമുക്കിനി ജലത്തെക്കുറിച്ച് സംസാരിക്കാം

കടുത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. പുറത്തേക്കിറങ്ങാൻ പോലും കഴിയാത്തത്ര ചൂട്. അതിന് പുറമെ ശുദ്ധജലത്തിന്റെ അഭാവവും. പലസ്ഥലങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. മുൻവർഷങ്ങളിൽ വരൾച്ച അനുഭവപ്പെടാത്ത...

തകര്‍ന്നുവീഴുന്ന സ്വപ്നങ്ങള്‍ക്കിടയിലെ ദീനരോദനങ്ങള്‍

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് അതില്‍ നാരായണക്കിളി കൂടു പോലുള്ളൊരു വീടുണ്ട് എന്നത് പഴയൊരു സിനിമാഗാനമാണ്. പക്ഷേ ഏതൊരാളുടെയും വീടിനെയും മണ്ണിനെയും കുറിച്ചുള്ള സ്വപ്‌നങ്ങളുടെയും...

ഒക്ടോബര്‍ രണ്ടിന് ഇന്ത്യ പ്ലാസ്റ്റിക് വിമുക്ത രാജ്യമാകുമോ?

നടപ്പിലാക്കാവുന്ന അനേകം സ്വപ്‌നങ്ങളുണ്ട്. നടപ്പിലാക്കാന്‍ കഴിയില്ലാത്ത അതിലും അനേകം സ്വപ്‌നങ്ങളുണ്ട്.   ഇതില്‍ ഏതു ഗണത്തിലായിരിക്കും ഒക്ടോബര്‍ രണ്ട് പ്ലാസ്റ്റിക് വിമുക്തരാജ്യമായി പ്രഖ്യാപിക്കാനുള്ള തീരുമാനം...