ബക്കിംഗ്ഹാം (Buckingham) കൊട്ടാരം

Share post:

ബ്രിട്ടീഷ് രാജവംശത്തിന്റെ ഔദ്യോഗിക വസതിയാണ്‌ ബക്കിംഗ്ഹാം (Buckingham) കൊട്ടാരം.  ലോകം എപ്പോഴും ഉറ്റുനോക്കിയിരിക്കുന്ന ബ്രിട്ടീഷ് രാജവംശം വസിക്കുന്ന ഈ വസതി എന്നുമെപ്പോഴും ലോകത്തിന്റെ ആകാംക്ഷയെ പരീക്ഷിക്കുന്ന സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടേയിരിക്കുന്നു.

1837 മുതല്‍ക്കേ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗികവസതിയാണ്‌ ബക്കിംഗ്ഹാം കൊട്ടാരം. ഡ്യൂക്ക് ഓഫ് ബക്കിംഗ്ഹാം അദ്ദേഹത്തിന്‍റെ പത്നിയ്ക്കായി നിര്‍മ്മിച്ചതാണ് ഈ വസതി. ഇതൊരു കൊട്ടാരമായി രൂപീകരിച്ചെടുത്തത് ജോര്‍ജ്ജ് നാലാമനാണ്. വിക്ടോറിയയാണ് ഇവിടെ  താമസം ആരംഭിച്ച  ആദ്യ രാജ്ഞി. കൂട്ടുകുടുംബവ്യവസ്ഥിതിയിലാണ് ഇന്നും ബ്രിട്ടീഷ് രാജകുടുംബം കൊട്ടാരത്തില്‍ കഴിഞ്ഞുവരുന്നത്.

ഏതാണ്ട് 600 മുറികളുണ്ട്, കൊട്ടാരത്തില്‍. രാജകുടുംബാംഗങ്ങള്‍ വസിക്കുന്ന മുറികള്‍, അതിഥിമുറികള്‍ എന്നിവ കൂടാതെ 78 കുളിമുറികള്‍, 92  ഓഫീസുകള്‍, ഒരു സിനിമ തീയറ്റര്‍, നീന്തല്‍ക്കുളം, പോസ്റ്റ്‌ ഓഫീസ്, ആഭരണനിര്‍മ്മാണശാല, എ ടി എം എന്നിവയും അടങ്ങുന്നതാണ് കൊട്ടാര സമുച്ചയം. ഏതാണ്ട് നാന്നൂറോളം പേര്‍ കൊട്ടാരത്തില്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. വീട്ടുജോലിക്കാര്‍, പാചകക്കാര്‍, ശുചീകരണതൊഴിലാളികള്‍, തോട്ടക്കാര്‍, ഇലക്ട്രിക്കല്‍ ജോലിക്കാര്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍ പെടുന്നു. കൊട്ടാരത്തിലെ മുന്നൂറോളം ക്ലോക്കുകളുടെ പ്രവര്‍ത്തനം നോക്കാന്‍ മാത്രം രണ്ടു ജോലിക്കാരുണ്ട്.

ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ജോലി ചെയ്യുന്ന സുരക്ഷാഗാര്‍ഡുകളുടെ ഡ്യൂട്ടിമാറ്റം ചേഞ്ചിംഗ് ഓഫ് ഗാര്‍ഡ്സ് എന്നാണ് അറിയപ്പെടുന്നത്. ഇതൊരു പ്രത്യേക ചടങ്ങാണ്. ഈ ചടങ്ങ് കാണാന്‍ നിരവധി വിനോദസഞ്ചാരികള്‍ സന്നിഹിതരാകാറുണ്ട്. രാവിലെ 11.30 നാണ് ചേഞ്ചിംഗ് ഓഫ് ഗാര്‍ഡ്സ് നടന്നു വരുന്നത്.

വിനോദസഞ്ചാരികള്‍ക്ക് ബക്കിംഗ്ഹാം കൊട്ടാരം സന്ദര്‍ശിക്കാന്‍ ഓഗസ്റ്റിലും, സെപ്റ്റംബറിലും മാത്രമേ സാധിക്കൂ. കാരണം, ആ സമയത്താണ് എലിസബത്ത് രാജ്ഞി സ്കോട്ട്ലന്റിലെയ്ക്ക് യാത്രയാവുന്നത്. 

സമസ്യ

Related articles

രണ്ടു ചായക്കടക്കാർ

കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായ രണ്ടുപേരെ പരിചയപ്പെടാം. അനശ്വര എന്ന പൊറോട്ട മേക്കറും യഹിയാക്ക എന്ന ചായക്കടക്കാരനും.   ഇരുപത്തിരണ്ടുകാരിയായ  അനശ്വര നിയമവിദ്യാർത്ഥിനിയാണ്. അച്ഛൻ...

കർക്കടകത്തെ അറിയാം

കർക്കടകം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് കർക്കടക ചികിത്സയും  കർക്കടക വാവും രാമായണ പാരായണവുമാണ്. കാരണം ഇവയെല്ലാം മലയാളിയുടെ ജീവിതവുമായി അത്രയധികം ആഴപ്പെട്ടുകിടക്കുന്നവയാണ്....

‘എൻജോയ് എൻജാമി’ മലയാളി പാടാത്ത റാപ്

എത്ര രസകരമാണെന്നോ ആ പാട്ട്? പക്ഷേ, പശ്ചാത്തലമറിഞ്ഞാൽ നെഞ്ചിലൊരു ഒപ്പീസിന്റെ സങ്കടമഴ പെയ്തുപോകും. കഴിഞ്ഞദിവസം യൂട്യൂബിൽ കണ്ടതാണ്. ഒന്നല്ല, പലതവണ. ലോകത്തെയാകെ ഇളക്കിക്കളഞ്ഞു ആ...

നരനും നാരിയും നരയും

വടക്കൻ പാട്ടിലെ പാണൻ പാടിനടന്നിരുന്ന സ്ത്രീപുരുഷ സൗന്ദര്യത്തെക്കുറിച്ചുള്ള വർണ്ണനകൾ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. ഇപ്പോൾ കാലങ്ങൾക്ക് പിന്നിൽ നിന്ന് അതേക്കുറിച്ച് ചിന്തിക്കുമ്പോൾ ചിരിക്കാൻ തോന്നുന്നതും സ്വഭാവികം....

കലയെ പേടിക്കണം

അതെ അതാണ് ചോദ്യം. കലയെ, കലാരൂപങ്ങളെ, എഴുത്തിനെ പേടിക്കേണ്ടതുണ്ടോ. കലയും വ്യത്യസ്തങ്ങളായ കലാരൂപങ്ങളും എല്ലാം ജനങ്ങളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നവയാണ്. മാറി നടക്കാനും തിരുത്താനും പ്രേരിപ്പിക്കുന്നവയാണ്....

അടിച്ചാൽ തിരിച്ചടിക്കും!

അയ്യോ അച്ഛാ പോകല്ലേ എന്ന് മക്കളെക്കൊണ്ട് നിർബന്ധപൂർവ്വം പറഞ്ഞുപറയിപ്പിച്ച് കുടുംബം എന്ന വ്യവസ്ഥിതിയിൽ തന്റെ സ്ഥാനം നിലനിർത്താൻ ശ്രമിക്കുന്ന പുരുഷന്മാരെ (ചിന്താവിഷ്ടയായ ശ്യാമള)...

പുതിയ പെൺകുട്ടികൾ

പുതിയൊരു സാംസ്‌കാരിക അന്തരീക്ഷത്തിലേക്ക് ഇപ്പോൾ മലയാളികളുടെ ചിന്താധാരയും ജീവിതനിലവാരവും മാറിക്കൊണ്ടിരിക്കുന്നതിനാണ് വർത്തമാനകാല ം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുകയും പ്രധാനമെന്ന് പഴയ...

ഭാരതത്തെ സംബന്ധിച്ചുള്ള ചില കൌതുകകരമായ കാര്യങ്ങള്‍

1. ലോകത്തെ തന്നെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പോസ്റ്റ്‌ ഓഫീസ് ഭാരതത്തിലാണ് ഉള്ളത്. ഇന്ത്യയില്‍ ഏതാണ്ട് 1, 55,015 - ലധികം പോസ്റ്റ്‌ ഓഫീസുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്....