ലൈഫ് ഓഫ് വില്യംസ് & വില്ലി

Share post:

വിഷ് യൂ എ ഹാപ്പി ആന്റ് പ്രോസ്പറസ് മാരീഡ് ലൈഫ് എന്ന് വിവാഹാഘോഷങ്ങളുടെ ഭാഗമായി ബന്ധുക്കളും സുഹൃത്തുക്കളും ആശംസിച്ചത് വെറുതെയായില്ല ഈ ദമ്പതികളുടെ കാര്യത്തിൽ. കാരണം നൂറ്റിമൂന്ന് വയസുള്ള വില്യംസും നൂറു വയസുള്ള വില്ലിയും തങ്ങളുടെ വിവാഹജീവിതത്തിന്റെ എൺപത്തിരണ്ടാം വാർഷികം ആഘോഷിച്ചത് കഴിഞ്ഞ മാസം ആരംഭത്തിലായിരുന്നു. നോർത്ത് കരോലിന സ്വദേശികളാണ് രണ്ടുപേരും. മക്കളും പേരമക്കളും ചേർന്നാണ് അപൂർവ്വമെന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള ഈ വിവാഹാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്.

ജീവിതത്തിലെ നല്ലതും ചീത്തയുമായ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയവരാണ് ഇവർ. അതുപോലെ ഇത്രയും നീണ്ട ആയുസിനിടയിൽ ചരിത്രം രേഖപ്പെടുത്തിയ പല സംഭവവികാസങ്ങളെയും ഇവർ നേരിടുകയുണ്ടായിട്ടുണ്ട്. ലോകയുദ്ധങ്ങൾ ഉൾപ്പടെ പലതും. പക്ഷേ ഇരച്ചാർത്തുവരുന്ന ഏതു പ്രതിസന്ധിയിലും പരസ്പരം കൈകൾ കോർത്തുപിടിച്ചുനിന്നിട്ടേയുള്ളൂ ഈ ദമ്പതികൾ. എന്തുവന്നാലും തങ്ങൾ കുലുങ്ങുകയില്ല എന്ന ഒരേയൊരു മട്ട്. ചടങ്ങിൽ പങ്കെടുത്തവർക്കും വിരുന്നുകാർക്കും ഒരേയൊരു ചോദ്യമേ ഇവരോട് ചോദിക്കാനുണ്ടായിരുന്നുള്ളൂ. എന്താണ് ഈ ദാമ്പത്യജീവിതത്തിന്റെ രഹസ്യം?

വിശ്വാസവും ആശയവിനിമയവും. ഇരുവർക്കും പറയാനുള്ളത് അതുമാത്രം. ഞങ്ങൾ പരസ്പരം സ്നേഹിച്ചു, ഒരുമിച്ചു ജോലി ചെയ്തു, പരസ്പരം നല്ല സുഹൃത്തുക്കളായി. കുറ്റപ്പെടുത്താനോ ഒളിച്ചുവയ്ക്കാനോ പരാതിപറയാനോ ഒന്നുമില്ലാത്തവിധം സ്നേഹിക്കുന്ന കാര്യത്തിൽ ഞങ്ങൾ പരസ്പരം മത്സരിച്ചു. ദൈവവിശ്വാസവും തങ്ങൾക്ക് തുണയായെന്ന കാര്യവും ഇവർ മറച്ചുവച്ചില്ല. നിസ്സാരകാര്യങ്ങളുടെ പേരിൽ വേർപിരിയാൻ തയ്യാറെടുക്കുന്ന പുതു തലമുറയ്ക്ക് ഇവർ നല്കുന്ന പ്രചോദനം നിസ്സാരമൊന്നുമല്ല. അതുകൊണ്ട് മക്കളും പേരക്കുട്ടികളും ഒരേ സമയത്ത് പറയുന്നു ഇവരാണ് ഞങ്ങളുടെ പ്രചോദനം.

സമസ്യ

Related articles

കുഞ്ഞിന് ജന്മം കൊടുക്കാൻ ഇതാണ് ഏറ്റവും നല്ല പ്രായം

കുഞ്ഞിന് ജന്മംകൊടുക്കാൻ ഏറ്റവും നല്ല പ്രായം ഏതാണ്? യുവദമ്പതികൾക്കിടയിൽ ഏറ്റവും കൂടുതലായി ഉയരുന്ന ചോദ്യത്തിന്റെ ഉത്തരം ഇതാ.. പഠനം, ജോലി, സാമ്പത്തിക സ്ഥിരത, വൈകിയുള്ള വിവാഹം, ജീവിതശൈലി മാറ്റങ്ങൾ...

സന്തോഷകരമായ ദാമ്പത്യത്തിന് 3 നിയമങ്ങൾ

വിവാഹം എന്നത് വെറും രണ്ടു പേരുടെ കൂട്ടായ്മയല്ല അത് രണ്ടു ആത്മാക്കളുടെ ദൈർഘ്യമുള്ള യാത്രയാണ്. ആദ്യകാലത്തിലെ പ്രണയത്തിന്റെ തിളക്കം മങ്ങുമ്പോഴും ജീവിതത്തിലെ വെല്ലുവിളികൾ നേരിടുമ്പോഴും...

അധികച്ചെലവും അനാവശ്യച്ചെലവും ദാമ്പത്യം തകർക്കുമ്പോൾ

ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ് സാമ്പത്തികപ്രശ്നങ്ങൾ. സാമ്പത്തികം ഇല്ലാത്തതുകൊണ്ടുമാത്രമല്ല സാമ്പത്തികം വേണ്ടവിധത്തിൽ ചെലവഴിക്കാത്തതും അമിതമായി ചെലവഴിക്കുന്നതും ദാമ്പത്യബന്ധം...

ദാമ്പത്യത്തിന്റെ ഇഴയടുപ്പം

ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ നിങ്ങൾ ഒന്നുമാത്രം ചെയ്താൽ മതി  എല്ലാദിവസവും ഒരേ മുറിയിൽ ഒരേ കട്ടിലിൽ...

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്. ദാമ്പത്യബന്ധത്തെ മനോഹരമാക്കുന്നതും വിശ്വസനീയമാക്കുന്നതുമായ പ്രധാന ഘടകം അവർക്കിടയിലെ സുതാര്യത തന്നെയാണ്. എന്നാൽ...

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു പറഞ്ഞ ചില നിരീക്ഷണങ്ങൾ ഇപ്പോൾ സോഷ്്യൽ മീഡിയായിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സുധാമൂർത്തി...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. അത് പിന്നീട്  രൂക്ഷമായ ബന്ധത്തകർച്ചയിലേക്ക് നയിക്കും. ദാമ്പത്യത്തിൽ മാത്രമല്ല...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള തിരക്കിലായിരുന്നു. ബസിൽ കയറിയിരുന്നപ്പോഴാണ് ഇന്ന് ഭാര്യയുടെ പിറന്നാളായിരുന്നുവല്ലോയെന്നും സമ്മാനം വാങ്ങാൻ മറന്നുവല്ലോയെന്നും...