എല്ലാ ദമ്പതികളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

Share post:

വിവാഹജീവിതം എന്നത് ഓരോ ദിവസവും തിരുത്താനും ക്ഷമിക്കാനും പശ്ചാത്തപിക്കാനുമുള്ള ഒരു ഉടമ്പടിയാണ്. കാരണം ഈ ലോകത്ത് പെര്‍ഫെക്ട് ഭര്‍ത്താവോ പെര്‍ഫെക്ട് ഭാര്യയോ ഇല്ല. പക്ഷേ വിവാഹജീവിതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെയും ധാരണ ഞാന്‍ പെര്‍ഫെക്ടാണ് എന്നാല്‍ എന്റെ പങ്കാളി പെര്‍ഫെക്ടല്ല എന്നാണ്. ഇത്തരമൊരു ധാരണ ഉള്ളില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക് നല്ല രീതിയില്‍ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. അതുകൊണ്ട്  പങ്കാളികള്‍ ആദ്യം തിരിച്ചറിയേണ്ട ഒരു വസ്തുത എനിക്ക് കുറവുള്ളതുപോലെ പങ്കാളിക്കും കുറവുണ്ട് എന്നതാണ്. എനിക്ക് തെറ്റി, എനിക്ക് തെറ്റുപറ്റാറുണ്ട് ഇങ്ങനെയുള്ള ഏറ്റുപറച്ചില്‍ നടത്താന്‍ സന്നദ്ധതയുള്ള പങ്കാളികള്‍ വളരെ കുറവാണ്. പകരം അവരോരോരുത്തരും പങ്കാളിയാണ് തെറ്റ് ചെയ്തത് എന്ന മട്ടില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്യും.

അയാം സോറി എന്ന് പറയാനുള്ള സന്നദ്ധതയാണ് മറ്റൊരു വഴി. ഇതാവട്ടെ ഈഗോ കാരണം പലര്‍ക്കും മുഖത്ത് നോക്കി പറയാനും കഴിയില്ല. സ്വന്തം തെറ്റ് സമ്മതിക്കാനും അത് ഏറ്റുപറയാനും ഇത്തിരിയൊക്കെ മനക്കരുത്തും സുതാര്യതയും സത്യസന്ധതയും വേണം. അതില്ലാത്തവരാണ് ഒരിക്കലും ആ  വഴിപോകാത്തത്.

ഇതിലും ബുദ്ധിമുട്ടാണ് എന്നോട് ക്ഷമിക്കണം എന്ന് പറയുന്നത്.  പ്ലീസ് ഫൊര്‍ഗീവ് മീ എന്ന് വാഗ്വാദത്തിനോ വിയോജിപ്പുകള്‍ക്കോ  ശേഷം പറയാന്‍ കഴിയുമ്പോള്‍ തന്നെ അവിടെ മഞ്ഞുരുകാന്‍ തുടങ്ങും. അതുകൊണ്ട് ഈ മൂന്നു കാര്യങ്ങള്‍ തിരിച്ചറിയുകയും അത് അനുസരിച്ച് ദാമ്പത്യജീവിതത്തെ ചിട്ടപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്താല്‍ സന്തോഷകരമായ കുടുംബജീവിതം നയിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും.

Related articles

കുഞ്ഞിന് ജന്മം കൊടുക്കാൻ ഇതാണ് ഏറ്റവും നല്ല പ്രായം

കുഞ്ഞിന് ജന്മംകൊടുക്കാൻ ഏറ്റവും നല്ല പ്രായം ഏതാണ്? യുവദമ്പതികൾക്കിടയിൽ ഏറ്റവും കൂടുതലായി ഉയരുന്ന ചോദ്യത്തിന്റെ ഉത്തരം ഇതാ.. പഠനം, ജോലി, സാമ്പത്തിക സ്ഥിരത, വൈകിയുള്ള വിവാഹം, ജീവിതശൈലി മാറ്റങ്ങൾ...

സന്തോഷകരമായ ദാമ്പത്യത്തിന് 3 നിയമങ്ങൾ

വിവാഹം എന്നത് വെറും രണ്ടു പേരുടെ കൂട്ടായ്മയല്ല അത് രണ്ടു ആത്മാക്കളുടെ ദൈർഘ്യമുള്ള യാത്രയാണ്. ആദ്യകാലത്തിലെ പ്രണയത്തിന്റെ തിളക്കം മങ്ങുമ്പോഴും ജീവിതത്തിലെ വെല്ലുവിളികൾ നേരിടുമ്പോഴും...

അധികച്ചെലവും അനാവശ്യച്ചെലവും ദാമ്പത്യം തകർക്കുമ്പോൾ

ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ് സാമ്പത്തികപ്രശ്നങ്ങൾ. സാമ്പത്തികം ഇല്ലാത്തതുകൊണ്ടുമാത്രമല്ല സാമ്പത്തികം വേണ്ടവിധത്തിൽ ചെലവഴിക്കാത്തതും അമിതമായി ചെലവഴിക്കുന്നതും ദാമ്പത്യബന്ധം...

ദാമ്പത്യത്തിന്റെ ഇഴയടുപ്പം

ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ നിങ്ങൾ ഒന്നുമാത്രം ചെയ്താൽ മതി  എല്ലാദിവസവും ഒരേ മുറിയിൽ ഒരേ കട്ടിലിൽ...

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്. ദാമ്പത്യബന്ധത്തെ മനോഹരമാക്കുന്നതും വിശ്വസനീയമാക്കുന്നതുമായ പ്രധാന ഘടകം അവർക്കിടയിലെ സുതാര്യത തന്നെയാണ്. എന്നാൽ...

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു പറഞ്ഞ ചില നിരീക്ഷണങ്ങൾ ഇപ്പോൾ സോഷ്്യൽ മീഡിയായിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സുധാമൂർത്തി...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. അത് പിന്നീട്  രൂക്ഷമായ ബന്ധത്തകർച്ചയിലേക്ക് നയിക്കും. ദാമ്പത്യത്തിൽ മാത്രമല്ല...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള തിരക്കിലായിരുന്നു. ബസിൽ കയറിയിരുന്നപ്പോഴാണ് ഇന്ന് ഭാര്യയുടെ പിറന്നാളായിരുന്നുവല്ലോയെന്നും സമ്മാനം വാങ്ങാൻ മറന്നുവല്ലോയെന്നും...