ലോകത്തില്‍ സന്തോഷം പരത്തണോ, ഇങ്ങനെ പറയൂ…

Share post:

സന്തോഷം ആഗ്രഹിക്കാത്തവരായി ആരാണുള്ളത് എന്നതൊരു പരസ്യത്തിന്റെ ഭാഗമായ പ്രസ്താവനയാണ്. പക്ഷേ സത്യമാണത്. എല്ലാവരും സന്തോഷം ആഗ്രഹിക്കുന്നുണ്ട്. ആ സന്തോഷങ്ങളുടെയെല്ലാം പിന്നില്‍ സ്‌നേഹിക്കപ്പെടണമെന്നുള്ള ആഗ്രഹവും ഉണ്ട്. എല്ലാവരും അത് ആഗ്രഹിക്കുന്നുണ്ട്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് കേള്‍ക്കാന്‍. ആരുടെയെങ്കിലുമൊക്കെ സ്‌നേഹത്തിന് അര്‍ഹനാണെന്ന് തിരിച്ചറിയപ്പെടാന്‍.

 ജീവിതത്തില്‍ ഒരാള്‍ക്ക് സന്തോഷം കൊടുക്കാനും പ്രതീക്ഷ കൊടുക്കാനും അതിലും കവിഞ്ഞ മറ്റൊരു വാക്കും ഉണ്ടെന്ന് തോന്നുന്നില്ല. ലിംഗഭേദങ്ങള്‍ക്കോ പ്രായഭേദങ്ങള്‍ക്കോ അപ്പുറമാണ് ഇങ്ങനെയൊരു വാക്കിന്റെ ആഴവും അര്‍ത്ഥവും ഉള്ളത്. ലോകത്ത് എങ്ങനെ സന്തോഷം പരത്താം, മറ്റൊരാളെ സ്‌നേഹിക്കുന്നുവെന്ന് എങ്ങനെ ബോധ്യപ്പെടുത്താം എന്നിങ്ങനെ ആശങ്കപ്പെടുന്നവര്‍ക്കെല്ലാം എളുപ്പവഴിയായി  ഈ വാചകമേയുള്ളൂ.ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. 

ഇങ്ങനെയൊരു വാക്ക് പറയാന്‍ നിങ്ങള്‍ കാമുകീകാമുകന്മാരാകണം എന്നില്ല, നല്ല സുഹൃത്തുക്കള്‍ക്ക് ഇങ്ങനെ പറയാം, വൃദ്ധരായ മാതാപിതാക്കളോട് ഇങ്ങനെ പറയാം, കുട്ടികളോട്, മക്കളോട് ഇങ്ങനെ പറയാം വര്‍ഷം പലതു പിന്നിട്ട ദാമ്പത്യജീവിതത്തില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനോടോ ഭര്‍ത്താവിന് ഭാര്യയോടോ ഇങ്ങനെ പറയാം. 

സ്‌നേഹിക്കുന്നു എന്ന ഏറ്റുപറച്ചില്‍ ലൈംഗികതയിലേക്കുള്ള ക്ഷണമൊന്നുമല്ല. അങ്ങനെയൊരു തെറ്റിദ്ധാരണ ഉള്ളതുകൊണ്ടാണ് പലരും ഇത് പറയാന്‍ മടിക്കുന്നത്. അത് നാം ഒരാള്‍ക്ക് പ്രതീക്ഷ കൊടുക്കുന്നതിന്റെ അടയാളമാണ്. അയാളെ കൂടുതല്‍ സന്തോഷത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമാണ്. അപ്പോള്‍ സ്വഭാവികമായും  അയാളുടെ നന്മകള്‍ക്കും സന്തോഷത്തിനും നമ്മള്‍കൂടി കാരണക്കാരാവുകയാണ്. ഒരാളുടെ ജീവിതത്തിന് വലിയ അര്‍ത്ഥം നല്കാന്‍ നമ്മുടെ ചെറിയ വാക്കിന് കഴിയുമെങ്കില്‍ അതില്‍പ്പരം സന്തോഷം മറ്റെന്താണുള്ളത്?

സ്‌നേഹിക്കുന്നു എന്നതിന്റെ തുടര്‍ച്ചയാണ് നിന്നെ ഞാന്‍ ഓര്‍മ്മിക്കാറുണ്ട് എന്ന സത്യം പറച്ചില്‍. സ്‌നേഹിക്കുന്നവരെയാണ് നാം ഓര്‍മ്മിക്കുന്നത്. അല്ലെങ്കില്‍ മനസ്സിലുള്ളവരെയാണ് നാം സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്നത്. അവരെക്കുറിച്ച് ഓര്‍മ്മിക്കുമ്പോഴാണ് നമ്മുടെ മനസ്സ് ഭാരരഹിതമാകുന്നത്. ആരുമല്ലാതിരുന്നിട്ടും ആരും ആകാതിരുന്നിട്ടും ചിലരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എത്രയോ അധികമാണ് നമ്മുടെ  മനസ്സിനെ സ്വച്ഛമാക്കിയിരിക്കുന്നത്.! ചില മുഖങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മയിലേക്ക് കടന്നുവരുന്നു. അത്തരം മുഖസ്മരണ തന്നെ ഹൃദയത്തിന്റെ ചൂടിലേക്ക് നനവുള്ള ഒരു കാറ്റ് കടന്നുവരുന്നതുപോലെയാണ്. അതുകൊണ്ട് സനേഹിക്കുന്നവരോട് ഞാന്‍ നിന്നെ ഓര്‍മ്മിക്കാറുണ്ട് എന്ന് പറയാന്‍ മടിക്കരുത്, മറക്കരുത്.

നീയെനിക്ക് എന്തുമാത്രം പ്രിയപ്പെട്ടതാണ് എന്നും പറയാന്‍ മടിക്കരുത്. പ്രിയപ്പെട്ടവരെയാണ് നാം സ്‌നേഹിക്കുന്നത്. പ്രിയപ്പെട്ടവരെയാണ് നാം സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്നത്. അതുകൊണ്ട് നല്ല വാക്കുകള്‍  പ്രകടിപ്പിക്കാതെ ഉള്ളില്‍ വച്ചു നടക്കരുത്. അത് തുറന്നുപറയുക.

ലോകത്തില്‍ ആരെയും ഉപദ്രവിക്കാത്തതും മറ്റൊരാള്‍ക്ക് സന്തോഷം ഉളവാക്കുന്നതുമായ ചെറിയ കാര്യമാണ് ഇത്തരം വാക്കുകളെങ്കില്‍ നാം എന്തിന് അത് ഇനിയും പറയാന്‍ മടിക്കണം? അതെ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നീ തിരികെ എന്നോടും അങ്ങനെ തന്നെ പറയുമോ?

Related articles

ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?

'സമയമില്ല', 'സമയം പോയതറിഞ്ഞില്ല', 'ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'... ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ്...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട്...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ്...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ വർഷം കഴിയും തോറും പ്രായം വർദ്ധിക്കുകയും അതിനനുസരിച്ചു ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ ജീവിതത്തിൽ  സന്തോഷം പകരാൻ കഴിവുണ്ട് എന്ന് മറന്നുകൊണ്ടല്ല ഇതെഴുതിയത്. എന്നാൽ ആഗ്രഹിക്കുന്നതുപോലെയോ...