സന്തുഷ്ടകരമായ ദിവസത്തിനും ജീവിതത്തിനും

Share post:

ജീവിതത്തിന്റെ സംഗീതം താളബദ്ധതയോടെ ആസ്വദിക്കാൻ പലപ്പോഴും സഹായിക്കുന്നത് അനുദിനകാര്യങ്ങളിൽ നാം കൊണ്ടുനടക്കുന്ന ചില ശീലങ്ങളാണ്. പലപ്പോഴും തീരെ ചെറിയ കാര്യങ്ങൾ മതിയാവും ജീവിതത്തിന്റെ സൗന്ദര്യം മുഴുവൻ നഷ്ടപ്പെടുത്താൻ. അതുപോലെ തീരെ ചെറിയ കാര്യങ്ങൾ മതിയാവും ജീവിതം മുമ്പത്തെക്കാളും സൗന്ദര്യം നിറഞ്ഞതാകാനും.

ആരോഗ്യപരമായ  നല്ല ശീലങ്ങളിലൂടെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കാനും അത് നമുക്ക് മാത്രമല്ല ചുറ്റിനുമുള്ളവർക്ക് കൂടി പ്രയോജനപ്പെടുത്താനും സാധിക്കും.

ഇതാ അനുദിനജീവിതത്തിൽ നാം ചെയ്യേണ്ട ചില കാര്യങ്ങൾ..ഇത്തരം കാര്യങ്ങളിൽ അല്പം ശ്രദ്ധ കൊടുത്താൽ അത് ജീവിതം മുഴുവൻ സുഗന്ധം നിറയ്ക്കുക തന്നെ ചെയ്യും.

പാട്ട് കേൾക്കുക

ദിനം മുഴുവൻ ജോലിയുടെ സംഘർഷങ്ങളുമായി കഴിഞ്ഞുകൂടുമ്പോൾ ഇത്തിരിനേരം പാട്ടിനായി നീക്കി വയ്ക്കുക.  നിങ്ങളുടെ താല്പര്യത്തിന് അനുസരിച്ചുള്ള നിങ്ങളെ നല്ല മൂഡിലേക്ക് നയിക്കുന്ന വിധത്തിലുള്ള സംഗീതമാണ് കേൾക്കേണ്ടത്. കുറച്ചുനേരം ഇങ്ങനെ പാട്ട് കേട്ടിരുന്നാൽ മനസ്സ് ശാന്തമാകും. ജോലിയിലെ പിരിമുറുക്കങ്ങൾ കുറയുകയും ചെയ്യും.

കാപ്പിക്ക് പകരം ചായ കുടിക്കുക

ജോലിക്കിടയിൽ നിരന്തരം കാപ്പികുടിക്കുന്നത് ഉന്മേഷം തരുമെന്ന് വിശ്വസിക്കുന്ന പലരുമുണ്ട്. എന്നാൽ കാപ്പി കുടിക്കുന്നത് പലപ്പോഴും ഉറക്കം നഷ്ടപ്പെടുത്തുകയും സ്‌ട്രെസും ഉതകണ്ഠയും വർദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്.  അതുകൊണ്ട് കാപ്പിക്ക് പകരം ചായ എന്നാക്കുക. ഗ്രീൻ ടീ ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ ചായയിൽ കൂടുതലുണ്ട്.

ഓരോ ദിവസവും പോസിറ്റീവ് ചിന്തകൾ കൊണ്ട് ആരംഭിക്കുക

ഇന്നൊരു നശിച്ച ദിവസമാണ് എന്ന് വിചാരിച്ചാണ് കിടക്കയിൽ നിന്നെണീല്ക്കുന്നതെങ്കിൽ പലപ്പോഴും അത് നശിച്ച ദിവസം തന്നെയായിരിക്കാനാണ് സാധ്യത. എന്നാൽ ഇന്നൊരു നല്ല ദിവസമാണല്ലോ, എനിക്ക് കുറെയധികം കാര്യങ്ങൾ ചെയ്യാനുണ്ടല്ലോ, എന്റെ മുമ്പിൽ ഒരുപാട് അവസരങ്ങളുണ്ടല്ലോ എന്നെല്ലാം വിചാരിച്ച് പ്രഭാതത്തെ സ്വാഗതം ചെയ്താലോ.. അത് ചുറ്റുപാടുകളിൽ തന്നെ വലിയ മാറ്റമുണ്ടാക്കും.. ആദ്യം നിങ്ങൾ നിങ്ങളിൽ തന്നെ വിശ്വസിക്കുക..മഹത്തായ ചില കാര്യങ്ങൾ ചെയ്യാനുള്ള വ്യക്തിയാണെന്ന് സ്വയം പറയുക. അത് നിങ്ങളെ ആത്മവിശ്വാസമുള്ളവനാക്കും. നിങ്ങൾക്ക് അതുവഴി ലഭിക്കുന്ന ഊർജ്ജം മറ്റുള്ളവരിലേക്കും പകരപ്പെടും.

എക്‌സർസൈസ്  ചെയ്യുക

നിത്യവും അടിസ്ഥാനപരമായ ചില എക്‌സർസൈസുകൾ ചെയ്യുന്നത് നമ്മുടെ ശരീരത്തിന് ഭാവിയിൽ  നല്ല ഫലം ചെയ്യും. അനുദിനം എക്‌സർസൈസുകൾ ചെയ്യുമ്പോൾ നമുക്കതിന്റെ റിസൾട്ട് അപ്പോൾതന്നെ മനസ്സിലാകണം എ്ന്നില്ല. പക്ഷേ ശരീരത്തിന് ഗുണകരമായ നിരവധി മാറ്റങ്ങൾ ഉണ്ടാക്കാൻ ഇത്തരം എക്‌സർസൈസുകൾക്ക് കഴിവുണ്ട്. അതുകൊണ്ട് കഴിയുന്നത്രവിധത്തിലുള്ള എക്‌സർസൈസുകൾ എല്ലാ ദിവസവും ചെയ്യുക.  ജീവിതത്തിലെ പല കാര്യങ്ങളും ദുഷ്‌ക്കരമല്ല എന്നതാണ് യാഥാർത്ഥ്യം. എങ്ങനെയാണ് അവ ചെയ്യുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.അത്തരം തിരിച്ചറിവുണ്ടാകുക എന്നത് പ്രധാനവുമാണ്.

പടികൾ കയറുക

ലിഫ്റ്റും എക്‌സലേറ്ററും പലയിടങ്ങളിലും വ്യാപകമായിക്കഴിഞ്ഞിട്ടുണ്ട്. നടത്തവും കിതപ്പും ഒഴിവാക്കാൻ പലരും ഉപയോഗിക്കുന്നതും അതുതന്നെയാണ്. എന്നാൽ നമുക്ക് അത് ഒഴിവാക്കി പതുക്കെ പടികൾ കയറിത്തുടങ്ങിയാലോ? സാധിക്കുന്നത്ര തവണ പടികൾ കയറുന്നത് നമ്മുടെ ശരീരത്തിന് പോസിറ്റിവായ ഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ചവച്ചരച്ച് ഭക്ഷണം കഴിക്കുക

പലരും തിരക്കുപിടിച്ച ജീവിതത്തിൽ ഭക്ഷണം വെട്ടിവിഴുങ്ങുകയാണ്. സാവധാനം ചവച്ചരയ്ക്കാൻ അവർക്ക് സമയം കിട്ടുന്നില്ല. ഭക്ഷണം സാവധാനം ചവച്ചരയ്ക്കുന്നത് ദഹനപ്രക്രിയയ്ക്ക് ഏറെ ഗുണം ചെയ്യും ഉമിനീരിൽ ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്.

കുളിയും അനുബന്ധകാര്യങ്ങളും കൃത്യമായി നിർവഹിക്കുക

കിടക്കപ്പായയിൽ നിന്നെണീറ്റ് ഉടനെ ഓഫീസിലേക്ക് ഓടാതെ കുളിയും മറ്റ് കാര്യങ്ങളും വൃത്തിയോടും ചിട്ടയോടും ചെയ്യുക. നിങ്ങൾ നിങ്ങളുടെ ശരീരത്തെ എല്ലാ ദിവസവും സ്പർശിക്കുന്നത് വലിയൊരു കാര്യമാണെന്ന് മറക്കരുത്. എന്നാൽ അതൊരിക്കലും തിരക്കുപിടിച്ച് ആകരുത്. സമയമെടുത്തും ആസ്വദിച്ചും കുളിക്കുക.. ശരീരം വളരെയധികം ആസ്വദിക്കുന്നുണ്ട് കുളി. നല്ല സോപ്പോ ബോഡി വാഷോ കുളിക്കായി ഉപയോഗിക്കാം.. സുഗന്ധപൂരിതമായ ആ  സോപ്പ് അന്നേ ദിവസം മുഴുവൻ നമ്മെ ഉന്മേഷഭരിതനാക്കും. ശരീരത്തിന് മാത്രമല്ല വ്യക്തിത്വത്തിന് തന്നെ അത് ഗുണം ചെയ്യും.

Related articles

ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?

'സമയമില്ല', 'സമയം പോയതറിഞ്ഞില്ല', 'ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'... ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ്...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട്...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ്...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ വർഷം കഴിയും തോറും പ്രായം വർദ്ധിക്കുകയും അതിനനുസരിച്ചു ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ ജീവിതത്തിൽ  സന്തോഷം പകരാൻ കഴിവുണ്ട് എന്ന് മറന്നുകൊണ്ടല്ല ഇതെഴുതിയത്. എന്നാൽ ആഗ്രഹിക്കുന്നതുപോലെയോ...