ശ്രീദേവിയും ബാലഭാസ്‌ക്കറും; 2018 ലെ ഹൃദയഭേദകമായ മരണങ്ങള്‍

Share post:

2018 വിടപറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ  പോയ വര്‍ഷത്തില്‍ ഏതായിരുന്നു  ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ ഏറ്റവും ഹൃദയഭേദകമായ മരണം? അത് താരസുന്ദരി ശ്രീദേവിയുടെ മരണമായിരുന്നു. ഫെബ്രുവരി 24 ന് രാജ്യം  ഉണര്‍ന്നത് ശ്രീദേവിയുടെ അപ്രതീക്ഷിതമായ ദേഹവിയോഗ വാര്‍ത്ത അറിഞ്ഞായിരുന്നു . ഒരു വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ ദുബായിയില്‍ എത്തിയ ശ്രീദേവിയെ ഹോട്ടല്‍ മുറിയില്‍ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏകദേശം ഒരു മാസത്തിന് ശേഷമാണ് ആ മരണത്തെ സംബന്ധിച്ച വിവാദങ്ങളും നടുക്കവും അഭ്യൂഹങ്ങളും അവസാനിച്ചത്.

സംഗീതപ്രേമികളെയും മലയാളികളെയും സംബന്ധിച്ച് തീരാ വേദനയായിരുന്നു സംഗീതജ്ഞനായ ബാലഭാസ്‌ക്കറിന്റെ അപ്രതീക്ഷിതമായ വേര്‍പാട്. വാഹനാപകടത്തെത്തുടര്‍ന്ന് 2018 ഒക്ടോബര്‍ രണ്ടിനാണ് പാതിവഴിയില്‍ നിലച്ചുപോയ സംഗീതമായി ബാലഭാസ്‌ക്കര്‍ നമ്മെ വിട്ടുപിരിഞ്ഞത്. അപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ തേജസ്വിനിയും മരണമടഞ്ഞിരുന്നു. ബാലഭാസ്‌ക്കറിന്റെ മരണത്തെ സംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

വിനോദ് ഖന്ന, ഓംപൂരി, അംബരീഷ്, വിനു ചക്രവര്‍ത്തി, റീത്താ ഭാദുരി, ശശി കപൂര്‍ തുടങ്ങിയ അഭിനേതാക്കളും വിട്ടുപിരിഞ്ഞത് 2018 ല്‍ ആയിരുന്നു.

Related articles

ദാരിദ്ര്യം

ഭക്ഷണം കഴിക്കാൻ ഇല്ലാത്തതും ആവശ്യങ്ങൾ നിവർത്തിക്കപ്പെടാതെ പോകുന്നതും മാത്രമല്ല ദാരിദ്ര്യം ആത്മാഭിമാനം നഷ്ടപ്പെടുന്നതും മറ്റുള്ളവരെ ആശ്രയിച്ചു  ജീവിക്കേണ്ടിവരുന്നതും ദാരിദ്ര്യം തന്നെയാണ്. എന്നിട്ടും ദാരിദ്ര്യനിർവചനങ്ങൾ ഭക്ഷണം,...

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു...