കേരളത്തിൽ പകർച്ചവ്യാധി തരംഗം

Share post:

കേരളത്തെ വീണ്ടും പകർച്ചവ്യാധികൾ പിടിമുറുക്കിയിരിക്കുകയാണ്. നിപ്പമുതൽ ഷിഗെല്ലവരെ. പലതരം പനികളുടെ രൂക്ഷമുഖങ്ങളെയാണ് നാം ഇപ്പോൾ നിത്യവും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിലേറ്റവും പേടിപ്പെടുത്തുന്ന രീതിയിലുള്ളത് ഷിഗെല്ലയാണ്. പ്രസ്തുതരോഗം മൂലം ഈ കുറിപ്പ് തയ്യാറാക്കുന്ന നിമിഷം വരെ ഏഴു പേർ മരിച്ചുകഴിഞ്ഞു. കൊച്ചുകുട്ടികൾ ഉൾപ്പടെ. കോഴിക്കോട് ജില്ലയിൽ നിന്ന് ആരംഭിച്ച ഷിഗെല്ല മറ്റ് ജില്ലകളിലേക്കും സാവധാനം വ്യാപിച്ചുകൊണ്ടിരിക്കുന്നു. നേരത്തെ ഷിഗെല്ല രോഗം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും മരണം സംഭവിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇതാദ്യമായി ഷിഗെല്ല നമുക്കിടയിൽ മരണവും വിതച്ചിരിക്കുന്നു.

എന്താണ് ഷിഗെല്ല

ഗുരുതരമായ വയറിളക്കരോഗമാണ് ഷിഗെല്ലോസിസ് എന്ന ഷിഗെല്ല. ഷിഗെല്ല എന്ന ബാക്ടീരിയായാണ് ഇവിടെ രോഗകാരണം. നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഷിഗെല്ല രോഗം ഉണ്ടായിട്ടുണ്ട്.

വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗെല്ല രോഗത്തിന്റെ പ്രധാനലക്ഷണങ്ങൾ. കുടലിനെ ബാധിക്കുന്ന ഷിഗെല്ലോസിസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിനു ശേഷമായിരിക്കും ലക്ഷണങ്ങൾ പ്രകടമാകുന്നത്. രോഗം ഗുരുതരമായാൽ മരണംവരെ സംഭവിച്ചേക്കാം.

കാരണങ്ങൾ

ശുചിത്വക്കുറവാണ് ഷിഗെല്ല രോഗത്തിന്  പ്രധാന കാരണം. മലിനജലം ഉപയോഗിക്കുന്നതും ഷിഗെല്ല രോഗികളുമായുള്ള അടുത്ത സമ്പർക്കവും ഷിഗെല്ലയ്ക്ക് വഴിയൊരുക്കുന്നു. കുട്ടികളെയും വൃദ്ധരെയും പ്രതിരോധ ശേഷി കുറഞ്ഞവരെയുമാണ് ഷിഗെല്ല കൂടുതലായും പിടികൂടുന്നത്.

ഒഴിവാക്കാനുള്ള മാർഗം

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, മലവിസർജ്ജനത്തിന് ശേഷം കൈകൾ വൃത്തിയായി കഴുകുക, ശുദ്ധജലം മാത്രം ഉപയോഗിക്കുക, ഈച്ചകളെ പ്രതിരോധിക്കുക, പച്ചക്കറികളും പഴങ്ങളും നല്ലതുപോലെ കഴുകിയെടുക്കുക, അങ്ങേയറ്റം വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയവയെല്ലാം ഷിഗെല്ല നേരിടാനുള്ള എളുപ്പമാർഗങ്ങളാണ്.  കുട്ടികൾക്ക് സ്‌കൂളിലേക്ക് കൊടുത്തയ്ക്കുന്ന വെള്ളം തിളപ്പിച്ചാറിയതായിരിക്കാൻ ശ്രദ്ധിക്കണം. യാത്രയ്ക്കു പോകുമ്പോൾ ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പുവരുത്തുകയോ അല്ലെങ്കിൽ വീട്ടിലെ വെള്ളം കയ്യിൽ കരുതുകയോ വേണം.

വയറിളക്കരോഗങ്ങൾക്കെതിരെ സംസ്ഥാനതലത്തിൽ ആരോഗ്യവകുപ്പ് പ്രചരണപരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ജൂലൈ 31 നാണ് സമാപനം. വയറിളക്കരോഗങ്ങൾ തടയാം ജീവൻ രക്ഷിക്കാം എന്നതാണ് മുദ്രാവാക്യം.

Related articles

സമാധാനത്തിന്റെ വെള്ളരി കൊക്കുകൾ

സഡാക്കോ സസാക്കി എന്ന ജപ്പാനീസ് പെൺകുട്ടിയെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും.  1945ൽ ആഗസ്ത് മാസത്തിലെ  ഹിരോഷിമയിൽ അണുബോംബ് ആക്രമണം നടക്കുമ്പോൾ അവൾക്ക് കേവലം 2...

കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ  

ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ.  ഇക്കഴിഞ്ഞ ജൂലൈ 2 ന് ഉത്തർപ്രദേശിലെ ഹത്രസിൽ ബോലേ ബാബയുടെ അനുയായികൾ സംഘടിപ്പിച്ച ഒരു...

മനുഷ്യനായി ജീവിക്കാൻ

''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും, കറുത്തവരുടെ മേൽക്കോയ്മയ്‌ക്കെതിരെയും. എല്ലാ മനുഷ്യരും തുല്യ അവകാശത്തോടെയും സൗഹാർദ്ദത്തോടെയും ഒത്തൊരുമിച്ചു ജീവിക്കുന്ന...

വീണ്ടും നിപ്പയുടെ ഭീതിയിൽ

പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ. ഒരിക്കൽ വിജയകരമായി നാം നേരിട്ട ഈ  വെല്ലുവിളി ഇപ്പോൾ വീണ്ടും നമ്മെ...

സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു നോക്കിയിരുന്ന ആ പഴയ ബാല്യത്തിന്റെ പ്രലോഭനം എങ്ങോ ചോർന്നു പോയിരിക്കുന്നു. പകരം...

വിവാഹത്തിന്റെ പേരിലെ ആഭാസങ്ങൾ

കണ്ണൂർ തോട്ടടയിൽ വിവാഹസംഘത്തിന് നേരെ യുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് മുൻ മന്ത്രി കെ. കെ. ശൈലജ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലെ...

ആ പതിനഞ്ചുകാരികൾ, പിന്നെ നീതുവിന്റെ മകനും…

ആറാമതും പ്രസവിച്ചപ്പോൾ  ആ കുഞ്ഞിനെ ഉൾക്കൊള്ളാനോ സ്നേഹിക്കാനോ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. തന്റെ ശാരീരികമായ പരിമിതിക്ക് പുറമെ നാട്ടുകാരുടെ പരിഹാസവും കുടുംബത്തിന്റെ സാമ്പത്തികമായ ബുദ്ധിമുട്ടുകളും ആലോചിച്ചപ്പോൾ...

‘2021’-തിരഞ്ഞു നോക്കിയാൽ…

21-ാം നൂറ്റാണ്ടിന് 21 വയസ് കഴിഞ്ഞു. കോവിഡിനു രണ്ടു വയസും. പക്ഷേ, 50 ലക്ഷത്തിലേറെ മനുഷ്യരെ ആ രണ്ടു വയസുകാരൻ കൊന്നു. കഴിഞ്ഞ 11...