ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ പുരുഷനും വേണം ശ്രദ്ധ

Share post:

ആരോഗ്യമുള്ള കുഞ്ഞിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും സ്ത്രീയുടെ ആരോഗ്യമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ കുഞ്ഞിന്റെ ആരോഗ്യവും ഭാവിയും നിശ്ചയിക്കുന്നതിൽ അത്രത്തോളം തന്നെ നിർണ്ണായകമാണ് പുരുഷന്റെ ആരോഗ്യവും. പുരുഷന്റെ ജീവിതശൈലിയും ശാരീരികമാനസികാരോഗ്യവും അടുത്ത തലമുറയെ ദോഷകരമായി ബാധിക്കാം. ബീജങ്ങളുടെ ഗുണമേന്മ നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് പുരുഷന്റെ ആരോഗ്യമാണ്. പോഷകാഹാരക്കുറവും മദ്യപാനവും പുകവലിയുമുള്ള പുരുഷന്മാരുടെ ബീജം ഗർഭധാരണത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും കുഞ്ഞിന് ജനിതകപ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. പ്രായം കൂടുതലുള്ള പുരുഷന്മാർക്ക് -പ്രത്യേകിച്ച് നാല്പതിനുമേൽ പ്രായം- ജനിക്കുന്ന കുട്ടികളിൽ ഓട്ടിസം, സ്‌ക്രിസോഫ്രീനിയ തുടങ്ങിയ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. 

പുരുഷന്റെ അനാരോഗ്യം കുട്ടികളിൽ വളർച്ച വൈകല്യങ്ങളും ഭാവിയിൽപ്രമേഹം, ഹൃദ്രോഗം പോലെയുളള അസുഖങ്ങളും സൃഷ്ടിക്കുന്നു. പുരുഷന്റെ അനാരോഗ്യകരമായ ഭക്ഷണരീതിയും സമ്മർദ്ദവും വിഷപദാർത്ഥങ്ങളുമായുളള സമ്പർക്കവും ജീനുകളുടെ പ്രവർത്തനം മാറ്റാൻ ഇടയാക്കുന്നവയാണ്. തന്മൂലം അടുത്ത തലമുറയിലേക്ക് ഇവ പകരപ്പെടാനുള്ള സാധ്യത കൂടുതലാണ്. പുകവലി, മദ്യപാനം, അമിതവണ്ണം, വ്യായാമക്കുറവ് എന്നിവയെല്ലാം പുരുഷന്റെ  ബീജഗുണത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. പുകവലി മൂലം ബീജത്തിന്റെ ഡിഎൻഎ യ്ക്ക് കേടുവരുകയും മദ്യപാനം ഹോർമോൺ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. 

അമിതവണ്ണം മൂലം ടെസ്റ്റോസ്റ്റിറോൺ കുറയുന്നു. വ്യായാമക്കുറവ് വന്ധ്യതയ്ക്ക് വഴിയൊരുക്കാം.  ഒരു കുഞ്ഞിന് ജന്മംകൊടുക്കാൻ  തീരുമാനിക്കുമ്പോൾ അതിനുമുമ്പ് പുരുഷൻ തന്റെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കണം. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും പുകവലിയും മദ്യപാനവും ഒഴിവാക്കുകയും വേണം. സ്ഥിരമായി വ്യായാമം ചെയ്യണം. മാനസികസമ്മർദ്ദം നിയന്ത്രിക്കണം. ഹെൽത്തി ഫാദർ ഹെൽത്തി ജനറേഷൻ എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ആരോഗ്യകരമായ ഒരു തലമുറയെ വാർത്തെടുക്കാൻ അമ്മ മാത്രമല്ല അച്ഛനും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

Related articles

സ്ത്രീ പുരുഷനിൽ ആകൃഷ്ടയാകുന്നതിന്റെ കാരണം

പരസ്പരാകർഷണത്തിന്റെ കാന്തവലയത്തിൽ കുടുങ്ങുന്നവരാണ് സ്ത്രീപുരുഷന്മാർ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള താളലയങ്ങളാണ് പ്രകൃതിയുടെ തന്നെ അടിസ്ഥാനം. സ്ത്രീ മാത്രമായോ പുരുഷൻ മാത്രമായോ ഈ ലോകത്തിന് നിലനില്പില്ല. പ്രപഞ്ചത്തിന്...

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും ആദരവും അതിന്റെ ഭാഗമാണ്.  നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയോ വിശ്വസ്തനാണോയെന്നറിയാൻ ചില...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം, ഉയരം, അവയവഭംഗി എന്നിവയെല്ലാം ഓർത്ത് അപകർഷതയാണ് അനുഭവപ്പെടുന്നതെങ്കിൽ നിങ്ങളുടെ ലൈംഗികജീവിതം സുഖകരമായിരിക്കണമെന്നില്ല...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന വിഷാദത്തെയാണ് പൊതുവെ ഇതുകൊണ്ട് വിശദമാക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് സമൂഹം ഇന്ന് കുറെക്കൂടി ഭേദപ്പെട്ട...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ? പൗരുഷമുളളവൻ...? എന്നാൽ ഒരു സ്ത്രീയോടാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ അതിൽ ഭൂരിപക്ഷവും...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ വിവാഹം കഴിക്കാത്ത ഒരാളുമാണെങ്കിൽ. നിങ്ങളോട് ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? സങ്കല്പങ്ങൾ, പ്രതീക്ഷകൾ,...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്. എന്നാൽ ഭൂരിപക്ഷ പുരുഷന്മാരും ആരോഗ്യമുൾപ്പടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല....

പുരുഷൻ ഇരയാകുമ്പോൾ

ബലാത്സംഗത്തിന് ഇരകളാക്കപ്പെടുന്നത് സ്ത്രീകൾ മാത്രമാണോ? അങ്ങനെയൊരു ധാരണ പരക്കെയുണ്ടെങ്കിലും അങ്ങനെയല്ല എന്നതാണ് സത്യം. ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്ന റെയ്ൻഹാർഡ് സിനാഗ എന്ന കുറ്റവാളിയുടെ...