നമ്മുടെ പ്രശ്‌നങ്ങൾ നാം കാരണമാണോ?

Date:

പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ് നാം എല്ലാവരും. ശരിയാണ് അവയിൽ പലതും നമ്മുടെ കുറ്റമോ കുറവോ കൊണ്ട് ഉണ്ടായവയായിരിക്കണമെന്നില്ല. എന്നാൽ  ചില പ്രശ്നങ്ങളെങ്കിലും  നമ്മുടെതന്നെ സൃഷ്ടിയാണ്. ജീവിതത്തിലെ ഏതെങ്കിലുമൊക്കെയുള്ള ഘട്ടങ്ങളിൽ ചില ഭയങ്ങൾ പിടികൂടിയതുമൂലം മരണംവരെ ആ ഭയവുമായി കഴിഞ്ഞുകൂടുന്നവരുണ്ട്. ഏതൊന്നിനെയാണോ നാം ഭയക്കുന്നത് ആ ഭയം ഇല്ലാതാക്കാൻ ആ പ്രവൃത്തി ചെയ്യുക എന്നാണ് വിദ്ഗദർ പറയുന്നത്. ഭയത്തെ  അതിജീവിക്കാത്തിടത്തോളം കാലം നാം ആ ഭയവുമായി ജീവിക്കും. ഭയം ഒരിക്കലും നമ്മെ വിട്ടുപിരിയുകയില്ല മറിച്ച് നാം ഭയത്തെ വിട്ടുപേക്ഷിക്കുകയാണ് വേണ്ടത്. ഭയത്തിന്റെ തടവുകാരായി ജീവിതം തുടരുന്നതിന് നാം തന്നെയാണ് കാരണക്കാർ. 

ഭയമാണ് നമ്മുടെപ്രശ്നമെങ്കിൽ ആ ഭയത്തെ തോല്പിക്കാതെ  നാം പ്രശ്നമുക്തരാവുകയില്ല. ഭയത്തെ വെല്ലുവിളിക്കുമ്പോഴാണ് ഭയം തോറ്റോടുന്നത്. അവനവനെക്കുറിച്ച് കൂടുതലായും നന്നായും അറിയുക എന്നതാണ് മറ്റൊരു കാര്യം. നമ്മുക്ക് നമ്മെക്കുറിച്ച് നമ്മുടെ കഴിവുകളെക്കുറിച്ച് നാം ആയിത്തീരേണ്ടതിനെക്കുറിച്ച് അറിയാതെ പോകുന്നതുകൊണ്ടാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് കൂടുതലായി വിലകല്പിക്കുന്നത്. 

നമുക്ക് നമ്മെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ നാം ഒരിക്കലും മറ്റുളളവരുടെ വാക്കുകൾക്ക് ആവശ്യത്തിൽ കൂടുതൽ സ്ഥാനം കൊടുക്കുകയില്ല. പലപ്പോഴും മറ്റുള്ളവരുടെ വാക്കിലും പ്രവൃത്തിയിലുമാണ് നാം സന്തോഷം കണ്ടെത്തുന്നത്. അവർ നല്ലതുപറയുമ്പോൾ സന്തോഷവും അവർ മോശം പറയുമ്പോൾ നിരാശയും അനുഭവപ്പെടുന്നത് അതുകൊണ്ടാണ്. നമുക്ക് എല്ലാവരുടെയും അംഗീകാരം ആവശ്യമില്ല. കാരണം നാം തന്നെയും എല്ലാവരെയും അംഗീകരിക്കാറില്ല. ജീവിതത്തിൽ നാം അനുഗ്രഹിക്കപ്പെടുന്നതിന് മുമ്പ് പലതരത്തിലുള്ള തിക്താനുഭവങ്ങളിലൂടെയും കടന്നുപോകേണ്ടിവരും എന്നത് ഒരു വാസ്തവമാണ്. അതുകൊണ്ട് പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉണ്ടാകുമ്പോൾ നാം വിജയിക്കില്ല എന്ന് കരുതരുത്. വിജയിക്കുന്നതിന് മുമ്പുള്ള, അല്ലെങ്കിൽ വിജയത്തിലെത്തുന്നതിന് മുമ്പുള്ള ചില  ഹഡ്ഡിൽസുകൾ മാത്രമാണ് അവയെന്ന് വിശ്വസിക്കുക. അപ്പോൾ ഉടനടി വിജയം കണ്ടില്ലെങ്കിലും പരിശ്രമത്തിന്റെ പേരിൽ നാം  പ്രശ്നത്തിൽ അകപ്പെടുകയില്ല.  

നമ്മൾ ഒരുപാടു കാര്യങ്ങൾ ഭാവിയിലേക്ക് ആസൂത്രണം ചെയ്യേണ്ടതില്ല. നാളെയെന്ന ഒരൊറ്റദിവസത്തേക്കുള്ള കാര്യങ്ങൾ മാത്രം ചെയ്താൽ മതി. ഒരു കോവണി കയറുമ്പോൾ ആദ്യം മുതൽ അവസാനംവരെയുള്ള പടികളിലേക്ക് ശ്രദ്ധ കൊടുക്കേണ്ടതില്ലല്ലോ. മറിച്ച് അടുത്ത ചുവടെടുത്തുവയ്ക്കുന്ന പടിയിലേക്ക് മാത്രം ശ്രദ്ധിച്ചാൽ മതി. അതുപോലെയാണ് ഇവിടെയും. ഒരുപാടു കാര്യങ്ങൾ നാം തലയിലേറ്റുമ്പോൾ എല്ലാംകൂടി ചുമക്കാൻ നമുക്കാവില്ല. അതുകൊണ്ട് തൊട്ടടുത്ത ദിവസത്തെ മാത്രം ആലോചനകൾ നടത്തുക.

More like this
Related

ചെയ്യരുതാത്ത ചില കാര്യങ്ങൾ

എത്രയെത്ര അനുഭവങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് നമ്മൾ ഒടുവിൽ ഒരു തിരിച്ചറിവിലെത്തുന്നത്. പല...

വിജയികൾ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ

ജീവിതവിജയം നേടിയവരെ നാം അത്ഭുതത്തോടും മറ്റു ചിലപ്പോൾ അസൂയയോടും കൂടി നോക്കാറുണ്ട്....

പ്രയാസമുള്ളത് ചെയ്യുക

എളുപ്പമുള്ളത് ചെയ്യാനാണ് എല്ലാവർക്കും താല്പര്യം. എന്നാൽ യഥാർത്ഥ വിജയം അടങ്ങിയിരിക്കുന്നത് എളുപ്പമുള്ളതോ...

സ്‌ക്രാച്ച് & വിൻ

ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും പുറകെയുള്ള ഒരു ഓട്ട പ്രദക്ഷി ണമാണ് ജീവിതം....

തോൽക്കാൻ തയ്യാറാവുക

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും...

വിജയമാണ് ലക്ഷ്യമെങ്കിൽ…

വിജയം ഒരു യാത്രയാണ്. അതൊരിക്കലും  അവസാനമല്ല.  തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള...

‘പരാജയപ്പെട്ടവൻ’

'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.'  ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ...

സ്വയം നവീകരിക്കൂ, മികച്ച വ്യക്തിയാകൂ

പേഴ്സണൽ ഗ്രോത്ത്... സെൽഫ് ഇംപ്രൂവ് മെന്റ്... വ്യക്തിജീവിതത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത രണ്ടു ഘടകങ്ങളാണ്...

തുടക്കം നന്നായില്ലേ?

നല്ല തുടക്കമാണോ, പാതിയോളമായി എന്നാണൊരു ചൊല്ല്. അല്ല അതൊരു വിശ്വാസം കൂടിയാണ്....

വിജയം ശാശ്വതമല്ല

വിജയം ചിലരെ സംബന്ധിച്ച് പെട്ടെന്ന് സംഭവിക്കുന്നതാകാം. മറ്റ് ചിലപ്പോൾ  ഏറെ നാളെത്തെ...

വെല്ലുവിളികളേ സ്വാഗതം

മറ്റുള്ളവരെ വെല്ലുവിളിക്കാൻ എളുപ്പമാണ്.. 'നിന്നെ ഞാൻ കാണിച്ചുതരാമെടാ' ചില പോർവിളികൾ മുഴക്കുന്നത്...