അവനവനിൽ നിക്ഷേപിക്കുക

Share post:

ഏറ്റവും വലിയ നിക്ഷേപം അവനവൻ തന്നെയാണ്. അതുകൊണ്ട് മറ്റിടങ്ങളിലോ മറ്റുള്ളവരിലോ അല്ല  അവനവരിൽതന്നെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപിക്കുക എന്നു പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം. അവനവൻതന്നെയാണ് ഏറ്റവും വലിയ നിക്ഷേപം എന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ലാത്തവർക്കാണ് അത്തരം സന്ദേഹങ്ങളൊക്കെ.  അതുകൊണ്ട് അവനവനെ ഗൗരവത്തിലെടുത്തും പ്രധാനപ്പെട്ടതായും കണക്കാക്കുന്നവർക്കെല്ലാം ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യമാണ് അവനവനിൽ നിക്ഷേപിക്കുക എന്നത്. അതിലാദ്യം ചെയ്യേണ്ടത് ആരോഗ്യകാര്യങ്ങളിലുളള ശ്രദ്ധയും പരിചരണവുമാണ്. മുൻകാലങ്ങളിൽ ഒരു വിഭാഗം ആളുകൾ മാത്രമാണ് വ്യായാമകാര്യങ്ങളിൽ പ്രത്യേകമായി ശ്രദ്ധപതിപ്പിച്ചിരുന്നത്. അന്ന് ചിലർക്കുവേണ്ടി മാത്രമുള്ളതായിരുന്നു ജിംനേഷ്യങ്ങൾ. പക്ഷേ ഇന്ന് അവയുടെ പേരു പോലും മാറിയിരിക്കുന്നു. ഹെൽത്ത് ക്ലബ്, ഫിറ്റ്നസ് എന്നെല്ലാമാണ് പഴയ ജിംനേഷ്യങ്ങളുടെ പുതിയ പേരുകൾ. 

ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കൊടുത്തിട്ടില്ലാത്ത ആളാണെങ്കിൽ ഇനിമുതൽ അത് ചെയ്തുതുടങ്ങുക. പതിവായി  ജിമ്മിൽപോവുക. സമയം കൈകാര്യം ചെയ്യുന്ന കാര്യമാണ് രണ്ടാമത്തേത്. പലർക്കും ടൈം മാനേജ്മെന്റ് ഇല്ലാതെപോകുന്നു. ഉറങ്ങിയും മൊബൈൽ നോക്കിയും  അനാവശ്യസംസാരങ്ങളിലേർപ്പെട്ടും എത്രയോ പേരാണ് സമയം പാഴാക്കുന്നത്. നമുക്ക് തിരിച്ചുപിടിക്കാൻ കഴിയാത്തതായി രണ്ടുകാര്യങ്ങളേയുളളൂ. ഒന്ന് സമയം  രണ്ട് സൽപ്പേര്. സമയം ഫലപ്രദമായി വിനിയോഗിക്കുക. ഒരുദിവസത്തെ പ്രവൃത്തിമണിക്കൂറുകളെ കൃത്യമായും വ്യക്തമായും ചാർട്ട് ചെയ്യുക. അതനുസരിച്ച് സമയം ഫലപ്രദമാക്കുക.

നിങ്ങളുടെ വരുമാനം എത്രയുമായിരുന്നുകൊള്ളട്ടെ. അതിൽ നിന്ന് ഒരു വിഹിതം സമ്പാദ്യമായി നീക്കിവയ്ക്കുക. കയ്യിൽ കിട്ടുന്നതുമുഴുവൻ ചെലവഴിക്കുന്ന ശീലമാണെങ്കിൽ നാളെയേക്ക ചിന്തയില്ലാത്ത വ്യക്തിയാണ് നിങ്ങളെന്ന് പറയേണ്ടിവരും. അത്യാവശ്യകാര്യങ്ങൾക്കുപോലും മറ്റൊരാളുടെ മുമ്പിൽ കൈനീട്ടുകയോ കടംവാങ്ങുകയോ ചെയ്യേണ്ടിവരും. അതുണ്ടാവാതിരിക്കാൻ നൂറുരൂപ മാത്രമാണ് വരുമാനമെങ്കിൽപോലും നിർബന്ധമായും ഒരു രൂപയെങ്കിലും നീക്കിവയ്ക്കാൻ തയ്യാറാവുക. ജീവിതത്തെക്കുറിച്ച് ലക്ഷ്യമുണ്ടായിരിക്കുക. എന്താണ് ജീവിതമെന്നും എന്തിനാണ് ജീവിതമെന്നും കൃത്യമായ ധാരണയും ലക്ഷ്യബോധവും ഉള്ളവർക്കുമാത്രമേ ലക്ഷ്യബോധത്തോടെ ജീവിക്കാനും ഭാവി ആസൂത്രണം ചെയ്യാനും കഴിയുകയുള്ളൂ. ലക്ഷ്യബോധം ഉള്ളവർക്കുമാത്രമേ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളൂ. 

നേട്ടങ്ങളുണ്ടാവുമ്പോഴാണ് ജീവിതത്തെ സംതൃപ്തിയോടെ കാണാൻ സാധിക്കൂ. ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുക. നമ്മോടുതന്നെ ആത്മവിശ്വാസമുള്ളവരാകാനും സ്വന്തം കഴിവിൽ മതിപ്പുളളവരാകാനും അത് വഴിയൊരുക്കും. യാത്ര ചെയ്യുകയും പുസ്തകങ്ങൾ വായിക്കുകയുമാണ് മറ്റ് രണ്ടുമാർഗങ്ങൾ യാത്രകളും വായനയും നമ്മെ പുതുക്കും. പുതിയ കാഴ്ചപ്പാടുകളും ദർശനങ്ങളുമുള്ളവരാക്കിമാറ്റുകയും ചെയ്യും.

Related articles

അവരവരോട് നുണ പറയാറുണ്ടോ?

എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ...

നീ നിന്നെ ബഹുമാനിക്കുക

ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ്...

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത,...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ....

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും  അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ.  അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട...

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും മൂല്യബോധം ഉണ്ടായിരിക്കണം. എന്നാൽ നേതാക്കന്മാർക്ക് മൂല്യബോധം മറ്റെല്ലാവരെയുംക്കാൾ കൂടുതലുണ്ടായിരിക്കണം. കാരണം മൂല്യബോധമില്ലാത്ത ഒരാളാണ്...

മൂളലും പാട്ടും: ഇക്കാര്യം അറിയാമോ?

ചിലർ ഒറ്റയ്ക്ക് നടന്നുപോകുമ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോഴോ  അവരവർക്ക് മാത്രം കേൾക്കാൻ പറ്റുന്ന വിധത്തിൽ പാട്ടുപാടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറുപടിയെന്നോണം മൂളിക്കൊണ്ടിരിക്കുന്നതായും? ഇതിലൊക്കെ എന്താണിത്ര...