Home News & Current Affairs New Year Message തണ്ണിമത്തനാണോ കരിമ്പ് ജ്യൂസാണോ നല്ലത്?

തണ്ണിമത്തനാണോ കരിമ്പ് ജ്യൂസാണോ നല്ലത്?

0
തണ്ണിമത്തനാണോ കരിമ്പ് ജ്യൂസാണോ നല്ലത്?


ഹോ എന്തൊരു ചൂട് അല്ലേ? എത്ര വെള്ളം കുടിച്ചിട്ടും ദാഹം തീരുന്നില്ല. അപ്പോഴാണ് അകവും പുറവും ഒന്നുപോലെ തണുപ്പിക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കുന്നത്. അതിന്റെ മുമ്പന്തിയിലുണ്ട് തണ്ണിമത്തനും കരിമ്പ് ജ്യൂസും..രണ്ടും നല്ലതാണെങ്കിലും ഇതിലേതായിരിക്കും നല്ലത് എന്നൊരു ചിന്ത എപ്പോഴെങ്കിലും മനസ്സിൽ കടന്നുകൂടിയിട്ടില്ലേ? തണ്ണിമത്തനിൽ ഏകദേശം 90-92% വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് വളരെ മികച്ച രീതിയിൽ നിർജലീകരണം തടയുന്നു. ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നവിധത്തിലുള്ള കൂളിങ് നല്കാനും കഴിവുണ്ട്.  കുറഞ്ഞ പഞ്ചസാരയും കലോറിയും ഉള്ളതിനാൽ ആവശ്യത്തിന് കുടിക്കാം.വിറ്റാമിൻ അ, ഇ, ഹ്യരീുലില പോലുള്ള ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.  ശരീരം തണുപ്പിക്കാനും ദാഹം അകറ്റാനും ഏറെ നല്ലതാണ്.തണ്ണിമത്തൻ പോലെതന്നെയാണ് കരിമ്പ് ജ്യൂസും. 

നിർജലീകരണം തടയും കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം പോലുള്ള  ലഹലരേൃീഹ്യലേ െഉള്ളതിനാൽ വിയർപ്പിലൂടെ നഷ്ടമായ ഉപ്പ് പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു. സ്വാഭാവിക പഞ്ചസാര ഉള്ളതിനാൽ ശരീരത്തിന് വേഗത്തിൽ എനർജി  നൽകും. ഇതൊക്കെ ഗുണങ്ങളാകുമ്പോഴും ചില പ്രശ്നങ്ങൾ അവശേഷിക്കുന്നുണ്ട്. പഞ്ചസാരയും കലോറിയും കൂടുതലാണ്. അതിനാൽ ശീലമാക്കുന്നത് എല്ലാവർക്കും നല്ലതല്ല. ക്ഷീണം മാറാനും എനർജിലഭിക്കാനും നല്ലതാണ്,. ചുരുക്കത്തിൽ നിർജലീകരണം തടയുകയാണ് ലക്ഷ്യമെങ്കിൽ തണ്ണിമത്തനും അതിനൊപ്പം എനർജിയും ആവശ്യമാണെങ്കിൽ കരിമ്പ് ജ്യൂസുമാണ് നല്ലത്. ഇനി ഇതിൽ ഏതുവേണമെന്ന് നിങ്ങൾ തീരുമാനിച്ചുകൊള്ളൂ.