നേരത്തെ എഴുന്നേറ്റാൽ?

Share post:

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ് പ്രധാനപ്പെട്ട ഗുണം. ഉദാഹരണത്തിന് ഏഴു മണിക്കാണ് ഒരാൾ ഉണരുന്നതെന്ന് വിചാരിക്കുക. മറ്റെയാൾ അഞ്ചുമണിക്കും ആദ്യത്തെ ആളുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാമത്തെ ആൾക്ക് രണ്ടുമണിക്കൂർ സമയം അധികം കിട്ടുന്നു. അതുവഴിയായി മറ്റെയാളെക്കാൾ കൂടുതൽ പ്രൊഡക്ടീവായി പ്രവർത്തിക്കാൻ അയാൾതന്നെ അവസരവും സമയവും കണ്ടെത്തുന്നു. മറ്റാരുടെയും ഇടപെടലോ ബാഹ്യമായ ശല്യങ്ങളോ ഇല്ലാതെ ജോലി ചെയ്യാനും സഹായകരമാണ്.

നല്ലതുപോലെ ഉറങ്ങി ശാന്തമായി നേരത്തെ ഉണർന്നെണീല്ക്കുമ്പോൾ ചിന്തകൾക്ക് വ്യക്തതയുണ്ടാവുകയും പുതിയപുതിയ ആശയങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ജീവിതത്തിൽ പുരോഗതി ഉണ്ടായിട്ടുള്ളത് നേരത്തെ ഉറക്കമുണർന്ന് എണീല്ക്കുന്നവർക്കും ക്രിയാത്മകമായി പ്രവർത്തിക്കുന്നവർക്കുമാണ്. അച്ചടക്കവും സമയനിഷ്ഠയുമാണ് ഇതിന്റെ മറ്റൊരുഫലം. നല്ല മൂഡ് ലഭിക്കാനും ആരോഗ്യം മെച്ചപ്പെടാനും നേരത്തെയെണീല്ക്കുന്നത് സഹായകരമാണ്. അലസന്റെ പ്രത്യേകതയാണ് വൈകിയുള്ള ഉറക്കമുണരൽ എന്ന വിശ്വാസത്തിന് മനുഷ്യവംശത്തിന്റെ ആരംഭം മുതൽ പ്രായമുണ്ട്. അധ്വാനികളും ജീവിതത്തിൽ വിജയിച്ചവരും നേരത്തെ ഉറക്കമുണർന്ന് പ്രവർത്തിച്ചുതുടങ്ങിയവരാണ്. ഒന്നിനും സമയം കിട്ടുന്നില്ല എന്ന് പലരും പറഞ്ഞുകേൾക്കാറില്ലേ. എന്തുകൊണ്ടാണ് അത്? അവർക്ക് സമയം പ്രയോജനപ്പെടുത്താനറിയില്ല.  എല്ലാവർക്കും ഒന്നുപോലെയുള്ള സമയം അവർ പാഴാക്കിക്കളയുന്നു. നേരത്തെ എണീറ്റുതുടങ്ങുക. ജീവിതത്തിൽ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും ഉള്ളവർക്ക് വെറുതെ കിടന്നുറങ്ങാനാവില്ല.

സമസ്യ

Related articles

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു...

ജീവിതം തിരികെ പിടിക്കൂ

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും...

ജീവിതത്തെ മാറ്റിമറിക്കാം

ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമുള്ളവർക്കുപോലും എങ്ങനെയാണ് ജീവിതത്തെ മാറ്റിമറിക്കേണ്ടത് എന്നറിയില്ല. അതുകൊണ്ട് ജീവിതത്തെ മാറ്റിമറിക്കാനുള്ള ചില വഴികൾ നോക്കാം. പ്രതികരണം...