സ്ത്രീകളെ മനസ്സിലാക്കൂ…

Share post:

മാർച്ച് എട്ട് അന്താരാഷ്ട വനിതാദിനം

ദേഷ്യപ്പെട്ടുനില്ക്കുകയാണോ ഭാര്യ, കഠിനമായ വാക്കുകൾ അവൾ പുറത്തേക്ക് തള്ളുന്നുണ്ടോ അവളെ ശാന്തമാക്കാൻ ഒരു മാർഗമേയുള്ളൂ, ഒരു ആശ്ലേഷം, ആലിംഗനം. കോപാകുലയായ സ്ത്രീ പറയുന്ന വാക്കുകളുടെ മേൽ അവൾക്ക് നിയന്ത്രണമില്ല. അവൾ പറയുന്നത് എന്താണെന്ന് അവൾക്കുപോലും അറിയില്ല.

ഒരു പുരുഷനെ വിശ്വസിക്കണമെങ്കിൽ സ്ത്രീക്ക് ഏറെ സമയമെടുക്കേണ്ടിവരും. പെട്ടെന്ന് അവൾ ഒരു പുരുഷനെ വിശ്വസിക്കുകയോ സ്നേഹിക്കുകയോ ഇല്ല. ഒരു നിമിഷം കൊണ്ട് സ്ത്രീയുടെ മൂഡ് മാറിമറിയാറുണ്ട്. ഈ നിമിഷം അവൾ മധുരമുള്ളവളാണ്. തൊട്ടടുത്ത നിമിഷം അവൾ കയ്പേറിയവളാകും. അതുകൊണ്ട് സാധിക്കുന്നവിധത്തിൽ  അവളോട് കരുണയോടെ പെരുമാറുക.

എല്ലാ സ്ത്രീകളും വ്യത്യസ്തരാണ്. ഒരു സ്ത്രീയെ വച്ചുകൊണ്ട് മറ്റൊരു സ്ത്രീയെ താരതമ്യം ചെയ്യരുത്. ഓരോരുത്തർക്കും ഓരോ രീതികളാണ് ഉള്ളത്. സ്ത്രീ താൻ ആത്മാർത്ഥമായി സ്നേഹിക്കുന്ന പുരുഷനോട് ഒരിക്കലും പണം ആവശ്യപ്പെടാറില്ല. നല്ലൊരു ജീവിതപങ്കാളിയാണ് നിങ്ങളെങ്കിൽ അവൾ ചോദിക്കാതെ പണം നല്കുക.

സ്നേഹമുള്ളതുകൊണ്ടാണ് സ്ത്രീ തന്റെ പുരുഷനുവേണ്ടി ഏറെക്കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ ഒരിക്കലും സ്നേഹിക്കാൻ വേണ്ടി അവളെ നിർബന്ധിക്കരുത് ഒരുപാടു കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കാൻ കഴിവുള്ളവരാണ് സ്ത്രീകൾ. പ്രത്യേകിച്ച് അവളുടെ ഹൃദയം മുറിഞ്ഞ സംഭവങ്ങൾ. അതുകൊണ്ട് സ്ത്രീകളോട് സംസാരിക്കുമ്പോൾ സൂക്ഷിക്കുക

വിവാഹജീവിതം എന്നുപറയുന്നത് ഒരു പരിശീലനഘട്ടമാണ്. ഒരിക്കലും പരിശീലനം പൂർത്തിയായി എന്ന് കരുതരുത്. അവളുടെ ഹൃദയം സ്വന്തമാക്കാൻ ശ്രമിക്കുക സ്ത്രീയെ മനസ്സിലാക്കുക എന്നത് ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന ഒരു പ്രോസസാണ്. ഒരിക്കലും സ്ത്രീയെ പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് വിചാരിക്കരുത്. ഒരു നിമിഷം തരൂ നിന്നിലലിയാൻ ഒരു യുഗം തരൂ നിന്നെ അറിയാൻ എന്ന് കവി പാടിയിരിക്കുന്നത് എത്രയോ സത്യം!

(കടപ്പാട് ഇന്റർനെറ്റ്)

Related articles

ചിരി വെറുംചിരിയല്ല

ചിരിക്കാൻ മറന്നുപോകുന്ന മനുഷ്യരാണ് കൂടുതലും. എന്നാൽ ചിരിക്കാൻ ആഗ്രഹമുള്ള മനുഷ്യരാണ് എവിടെയും. ഊഷ്മളതയിലേക്ക് വളരാൻ കഴിയുന്ന ഒരു ബന്ധത്തിന്റെ തുടക്കമാണ് ഓരോ ചിരിയും.  പല...

തടവറ തടഞ്ഞിട്ടത്

ഓഗസ്റ്റ് 10 : തടവറ ദിനം ''സ്വാതന്ത്ര്യത്തെയാണ് തടവറ തടഞ്ഞിട്ടത്.ആത്മസംഘർഷങ്ങളാണ് തടവറയ്ക്കുള്ളിലുള്ളത്,കുരുതിപ്പൂവുകളാണ് തടവറയിൽ വിടരുന്നത്ചുട്ടെരിക്കാനുള്ള അഗ്‌നിനാവുകൾതടവറ കരുതിവയ്ക്കും''  - കാരായി രാജൻ ഒരു ദേശം മുഴുവൻ തടവറയായി...

ഏപ്രിൽ എങ്ങനെ ഫൂളായി !

വിഡ്ഢിദിനം വിഡ്ഢികളുടെയോ വിഡ്ഢികളാക്കപ്പെട്ടവരുടെയോ ദിനമല്ല മറിച്ച് വർഷത്തിലെ എല്ലാ ദിവസവും നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന അമളികളെക്കുറിച്ച് ഓർത്ത് ചിരിക്കാനുള്ള ദിവസമാണ്- മാർക്ക് ട്വയിൻ വിദേശരാജ്യങ്ങളിൽ മാത്രം ആചരിച്ചുകൊണ്ടിരുന്ന...