മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

Share post:

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും മൂല്യബോധം ഉണ്ടായിരിക്കണം. എന്നാൽ നേതാക്കന്മാർക്ക് മൂല്യബോധം മറ്റെല്ലാവരെയുംക്കാൾ കൂടുതലുണ്ടായിരിക്കണം.

കാരണം മൂല്യബോധമില്ലാത്ത ഒരാളാണ് നേതൃത്വത്തിൽ വരുന്നതെങ്കിൽ അയാളുടെ മൂല്യമില്ലായ്മ ആ പ്രസ്ഥാനത്തെയും സ്ഥാപനത്തെയും ദോഷകരമായി ബാധിക്കും. മൂല്യബോധമുള്ള ഒരു നേതാവെടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോൾ  പരാജയപ്പെട്ടുപോയേക്കാം. പക്ഷേ അതൊരിക്കലും തെറ്റായ തീരുമാനമായിരിക്കുകയില്ല. കാരണം സ്വന്തം മൂല്യബോധത്തിൽ നിന്നാണ് അയാൾ തീരുമാനമെടുക്കുന്നത്. സത്യസന്ധതയും ഉത്തരവാദിത്തബോധവും സേവനമനോഭാവവും നീതിയും കരുണയും പൊതുനന്മയുമെല്ലാം കടന്നുവരുന്നത് ഒരാളുടെ മൂല്യബോധത്തിൽ നി്ന്നാണ്.

മൂല്യബോധമില്ലാത്ത നേതാവാണെങ്കിൽ അയാൾ അഴിമതി നടത്തും, അനർഹമായതു കൈക്കലാക്കും. സ്വജനപക്ഷപാതം പ്രകടിപ്പിക്കും. കൈക്കൂലി മേടിക്കുന്നതോ സഹപ്രവർത്തകരെ ചൂഷണം ചെയ്യുന്നതോ ഒറ്റുകൊടുക്കുന്നതോ ഒരു തിന്മയായി അയാൾക്ക് തോന്നുകയില്ല. താൻ മാത്രമാണ് അയാളുടെ ലക്ഷ്യം.തന്റെ വളർച്ചയിലാണ് അയാളുടെ നോട്ടം. അതിനുവേണ്ടി ആരെയും വെട്ടിനിരത്താനോ  ഇല്ലാതാക്കാനോ അയാൾ മടിക്കുകയില്ല.

  മൂല്യബോധമുളള ഒരാൾ നേതൃത്വസ്ഥാനത്തേക്ക് അവരോധിക്കപ്പെടുമ്പോൾ അത് ജനങ്ങളെ സംബന്ധിച്ചും പ്രതീക്ഷ നല്കുന്ന ഒന്നാണ്. മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്തതും ധാർമ്മികത പുലർത്തുന്നതുമായ ഒരാളായിരിക്കണം നേതാവ്. നേതാവായി തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. മൂല്യങ്ങളോടുള്ള എന്റെ മനോഭാവം എന്താണ്? ഞാനെടുക്കുന്ന തീരുമാനങ്ങൾ എന്റെ മൂല്യബോധത്തോട് എത്രത്തോളം ചേർന്നുനില്ക്കുന്നു?

സമസ്യ

Related articles

അവരവരോട് നുണ പറയാറുണ്ടോ?

എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ...

അവനവനിൽ നിക്ഷേപിക്കുക

ഏറ്റവും വലിയ നിക്ഷേപം അവനവൻ തന്നെയാണ്. അതുകൊണ്ട് മറ്റിടങ്ങളിലോ മറ്റുള്ളവരിലോ അല്ല  അവനവരിൽതന്നെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപിക്കുക എന്നു പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം....

നീ നിന്നെ ബഹുമാനിക്കുക

ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ്...

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത,...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ....

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും  അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ.  അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട...

മൂളലും പാട്ടും: ഇക്കാര്യം അറിയാമോ?

ചിലർ ഒറ്റയ്ക്ക് നടന്നുപോകുമ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോഴോ  അവരവർക്ക് മാത്രം കേൾക്കാൻ പറ്റുന്ന വിധത്തിൽ പാട്ടുപാടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറുപടിയെന്നോണം മൂളിക്കൊണ്ടിരിക്കുന്നതായും? ഇതിലൊക്കെ എന്താണിത്ര...