ജീവിതം തിരികെ പിടിക്കൂ

Share post:

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും വരും..ലൈംഗികപീഡനം അനുഭവിച്ചിട്ടുള്ള വ്യക്തിയാണെങ്കിൽ, വളരെ ചെറുപ്പത്തിൽ തന്നെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ; ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ; ഒരു കുട്ടിയെ ആഗ്രഹിച്ച് വർഷങ്ങളോളം കാത്തിരുന്നിട്ടും ഒരു കുഞ്ഞു പോലും ജനിച്ചിട്ടില്ലെങ്കിൽ  ശരീരത്തിനും മനസ്സിനും പരിഹരിക്കാനാകാത്ത പരിക്കുകൾ അനുഭവിച്ചിട്ടുണ്ടെങ്കിൽ; അപ്പോഴൊക്കെ മെച്ചപ്പെട്ട ജീവിതം തിരിച്ചെടുക്കാനാവാത്തവിധം നഷ്ടപ്പെട്ടതായി തോന്നിയേക്കാം. വേദനിപ്പിക്കുന്ന കാര്യങ്ങളിൽ നിന്ന് ഒളിച്ചോടാനും നമ്മുടെ വേദനയുടെ പിന്നിലെ യഥാർത്ഥ അർത്ഥം മറയ്ക്കാനും നമ്മൾ എല്ലാത്തരം വഴികളും ചിലപ്പോൾ പ്രയോഗിക്കുകയും ചെയ്തേക്കാം.

പുറത്ത് ആരോ കരയുന്നത് കേട്ട് നിശബ്ദമായി വാതിൽ അടയ്ക്കുന്നതുപോലെയാണ് അത്. കരച്ചിൽ അവിടെയുണ്ട്. അത് യഥാർത്ഥവുമാണ്. അതിനെ അംഗീകരിക്കുകയും അതിനോടുപ്രതികരിക്കുകയുമാണ് വേണ്ടത്. പകരം വാതിൽ ചേർത്തടയ്ക്കുമ്പോൾ നമ്മൾ ആ സാഹചര്യത്തിൽ നിന്ന് ഒളിച്ചോടുകയാണ്. ഇതുപോലെയാണ് ജീവിതത്തിലെ സങ്കടങ്ങളിൽ നിന്ന് പുറംതിരിഞ്ഞുനിന്നുള്ള സമീപനങ്ങളും. ഏതെങ്കിലും മാർഗങ്ങളിലൂടെ നമുക്ക് അതിനെ മറച്ചുപിടിക്കാം. അപ്പോഴും ആ സങ്കടം അവിടെ അവശേഷിക്കുന്നു. അതുകൊണ്ടു മറച്ചുവയ്ക്കുകയല്ല ആ പ്രശ്നത്തെ അഡ്രസ് ചെയ്ത് അതിൽ നിന്നു പുറത്തുകടക്കുകയാണ് വേണ്ടത്. 

വേദന മറക്കാനും അറിയാതിരിക്കാനും ഗുളിക കഴിക്കാം. പക്ഷേ വേദന അവിടെയുണ്ട്. ഗുളിക കഴിക്കാതെ വേദനയെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴാണ് ഓരോരുത്തരും പോരാളികളാകുന്നത്. ഒഴിവാക്കാവുന്ന വേദനകളുണ്ട്; ഒഴിവാക്കാൻസാധിക്കാത്ത വേദനകളുമുണ്ട്. ഒഴിവാക്കാൻ സാധിക്കുന്ന വേദനകളെ ഒഴിവാക്കാമെങ്കിലും ഒഴിവാക്കാൻ കഴിയാത്ത വേദനകളെ പതുക്കെപതുക്കെയാണെങ്കിലും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്തേ മതിയാവൂ. വേദനയാണ് സത്യം. കാരണം വേദനിക്കുന്നത് ജീവനുള്ളതിന്റെ ലക്ഷണമാണ്. അതുകൊണ്ട് വേദനകളെ അംഗീകരിച്ചുകൊണ്ട് ജീവിതം തിരിച്ചുപിടിക്കുക.

സമസ്യ

Related articles

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു...

ജീവിതത്തെ മാറ്റിമറിക്കാം

ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമുള്ളവർക്കുപോലും എങ്ങനെയാണ് ജീവിതത്തെ മാറ്റിമറിക്കേണ്ടത് എന്നറിയില്ല. അതുകൊണ്ട് ജീവിതത്തെ മാറ്റിമറിക്കാനുള്ള ചില വഴികൾ നോക്കാം. പ്രതികരണം...