ആകർഷണീയതയുണ്ടോ?

Share post:

പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ,  തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ ചൂടു ലഭിക്കുമ്പോൾ കിട്ടുന്ന ആശ്വാസം പോലെ, ഇരുട്ടിൽ പെട്ടെന്ന് ഒരു മെഴുകുതിരി തെളിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം പോലെയാണ് ചില സാമീപ്യങ്ങൾ. അവർ ചേർന്നുനില്ക്കുമ്പോഴും അവരോട് ചേർന്നുനില്ക്കുമ്പോഴും ഈ ലോകത്തിലേക്കുവച്ചേറ്റവും ശക്ത നും കരുത്തനുമാണെന്ന തോന്നൽ ഉണ്ടാകുന്നു. ഇത് നിങ്ങൾക്ക് തോന്നുന്ന പ്രത്യേകത മാത്രമല്ല നിങ്ങളോട് മറ്റുള്ളവർക്കും തോന്നിയിട്ടുണ്ടോ?
 ഒരുമിച്ചിരുന്ന് സംസാരിച്ചു യാത്ര ചോദിക്കുമ്പോൾ കുറച്ചുകൂടി കഴിഞ്ഞിട്ടു പോകാം എന്ന് ആത്മാർത്ഥമായി പറയുന്ന വിധത്തിൽ, നിങ്ങളോട് സംസാരിക്കാനും നിങ്ങളുടെ അടുത്തായിരിക്കാനും ആഗ്രഹിക്കുന്ന വിധത്തിൽ ആരെങ്കിലുമൊക്കെ സംസാരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ആകർഷണീയരായ വ്യക്തികളായിരിക്കുമെന്ന് ഉറപ്പിക്കാം. നിങ്ങളുടെ സാന്നിധ്യം അവർ ഇഷ്ടപ്പെടുന്നുണ്ടെന്നും.. ആരോടും പറയാത്തതു നിങ്ങളോടു മാത്രം പറയുമ്പോഴും സങ്കടവും സന്തോഷവും മറയില്ലാതെ പങ്കുവയ്ക്കപ്പെടുന്നതും നിങ്ങളുടെ അടുത്താണെങ്കിൽ അവിടെയും നിങ്ങൾ വ്യക്തിയെന്ന നിലയിൽ വിജയമാണ്, നിങ്ങളിലുളള വിശ്വാസം നിങ്ങളുടെ ആകർഷണീയതയ്ക്കുള്ള അംഗീകാരമാണ്.

അതുപോലെ ഒരാൾ നിങ്ങളുടെ ദേഹത്ത് സ്പർശിക്കാറുണ്ടോ.. തോളത്ത് കൈകൾ വയ്ക്കുക, കൈകൾ കോർത്തുപിടിക്കുക അങ്ങനെയെന്തെങ്കിലും… വാക്കുകളെക്കാൾ ആയിരം മടങ്ങ് സംസാരിക്കുന്നവയാണ് സ്പർശനം. സ്പർശനത്തിലൂടെ അവർ നിങ്ങളെ സ്‌നേഹിക്കുകയാണ്. നിങ്ങളെ അവർ ആകർഷിക്കുന്നുണ്ടെന്നാണ് അർത്ഥം.

നിങ്ങളെ കാണുമ്പോഴുള്ള കണ്ണുകളിലെ തിളക്കം, നിങ്ങളെ കേൾക്കുന്നതിലുള്ള സന്തോഷം, നിങ്ങളുടെ അടുത്തിരിക്കുമ്പോൾ  അവരിലുണ്ടാകുന്ന  സംതൃപ്തി  ഇവയും നിങ്ങളുടെ ആകർഷണീയതയുടെ പ്രതിഫലനങ്ങളാണ്. 

പുഞ്ചിരി ഒരു ആഗോളഭാഷയാണെന്ന് നമുക്കറിയാം. സന്തോഷത്തിന്റെയും ബന്ധത്തിന്റെയും പാലമാണ് അവിടെ ഉയരുന്നത്. നിങ്ങളുടെ സാന്നിധ്യത്തിലൂടെ ഒരാളുടെ ചുണ്ടിൽ ഹൃദയത്തിൽ നിന്നുള്ള ചിരി പരക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ആകർഷണീയതയിൽ അവർ കുടുങ്ങിയിട്ടുണ്ടെന്നാണർത്ഥം.

Related articles

അവരവരോട് നുണ പറയാറുണ്ടോ?

എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ...

അവനവനിൽ നിക്ഷേപിക്കുക

ഏറ്റവും വലിയ നിക്ഷേപം അവനവൻ തന്നെയാണ്. അതുകൊണ്ട് മറ്റിടങ്ങളിലോ മറ്റുള്ളവരിലോ അല്ല  അവനവരിൽതന്നെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപിക്കുക എന്നു പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം....

നീ നിന്നെ ബഹുമാനിക്കുക

ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ്...

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത,...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ....

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും  അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ.  അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട...

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും മൂല്യബോധം ഉണ്ടായിരിക്കണം. എന്നാൽ നേതാക്കന്മാർക്ക് മൂല്യബോധം മറ്റെല്ലാവരെയുംക്കാൾ കൂടുതലുണ്ടായിരിക്കണം. കാരണം മൂല്യബോധമില്ലാത്ത ഒരാളാണ്...