മെല്ലെ മെല്ലെ…

Share post:

ഏതുതരം ബന്ധങ്ങളിലും സംഭവിക്കാവുന്ന ഒന്നാണ് സോഫ്റ്റ് എക്സിറ്റ് തിയറി. പതുക്കെ പതുക്കെ ബന്ധങ്ങളിൽ നിന്ന് പിൻവാങ്ങുന്നതാണ് ഈ രീതി

മെസേജ് അയച്ചാലുടനെ പ്രതികരിച്ചുകൊണ്ടിരുന്ന ചങ്ങാതി പതിവായി ഇപ്പോൾ മറുപടി നല്കാൻ വൈകുന്നു. ബ്ലൂടിക്ക്  വീഴുന്നതും നോക്കി കണ്ണുകുഴയുന്നു.ഒരു നേരം  കാമുകനെ കണ്ടില്ലെങ്കിൽ ആശങ്കപ്പെട്ട് ഫോൺ ചെയ്തിരുന്ന കാമുകിക്ക് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞും അവനെ കണ്ടില്ലെങ്കിലും പ്രശ്നമില്ലാതായിരിക്കുന്നു. പ്രണയബന്ധങ്ങളിലോ സുഹൃദ്ബന്ധങ്ങളിലോ മാത്രമല്ല ദാമ്പത്യബന്ധത്തിൽ പോലും കണ്ടുവരുന്ന ഒരു പ്രവണതയുടെ രണ്ടു സംഭവങ്ങളാണ് മുകളിൽ പരാമർശിച്ചിരിക്കുന്നത്. എന്താണ് ഇവിടെ സംഭവിക്കുന്നത്? പരസ്പരമുള്ള ബന്ധത്തിൽ അകൽച്ച ആരംഭിച്ചുവെന്നും  പരസ്പരമുള്ള ബന്ധം അവസാനിപ്പിക്കാൻ ഒരാൾ തീരുമാനിച്ചിരിക്കുന്നു എന്നതിന്റെയും സൂചനയാണ് ഇവയെന്നാണ് മനശ്ശാസ്ത്രവിദഗ്ദർ പറയുന്നത്. ബന്ധം പിരിയുന്നു എന്ന് നേരിട്ടുപറയുന്നതിന് പകരം ആ ബന്ധത്തിൽ നിന്ന് പതുക്കെ പിൻവാങ്ങുകയാണ് ഇവിടെ ചെയ്യുന്നത്. വലിയ വഴക്കുകളോ ആരോപണപ്രത്യാരോപണങ്ങളോ ഇല്ലാതെ മറ്റെയാളെ വിഷമിപ്പിക്കാതെയും കുറ്റബോധത്തിൽ വീഴ്ത്താതെയും ബന്ധത്തിൽ നിന്ന് ഒഴിവാകാൻ അയാൾ നടത്തുന്ന ബോധപൂർവമായ പരിശ്രമം. അതാണ് പുതിയ ടേം ആയ സോഫ്റ്റ് എക്സിറ്റ് തിയറി.

 ബന്ധങ്ങളിൽ നിന്ന് മെല്ലെ മെല്ലെ ഒഴിവായിപ്പോകുന്നതിന് ഒരാൾ നടത്തുന്ന ഇത്തരം ശ്രമങ്ങളുടെ  മറ്റ് ചില സൂചനകൾ കൂടി പറയാം. മെസേജുകൾ കുറയുക, മിനിറ്റുകൾക്കുള്ളിൽ മറുപടി ത്ന്നിരുന്നവർ ദിവസങ്ങൾ കഴിഞ്ഞിട്ടും മറുപടി നല്കാതിരിക്കുക, ദീർഘമായ സംസാരങ്ങൾ കുറയുക, വിളികളുടെ എണ്ണവും സംസാരത്തിന്റെ ദൈർഘ്യവും കുറയുക, അധികം സംസാരിക്കാതെ ഫോൺവിളി അവസാനിപ്പിക്കുക. നേരിട്ടു കാണാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ  തിരക്കു ഭാവിക്കുക, ഒരിക്കലും കാണാൻ തയ്യാറാവാതിരിക്കുക. ഭാവിയിൽ ഒരുമിച്ചുനടത്താൻ പ്ലാനിടുന്ന യാത്രകളെക്കുറിച്ചുപറയുമ്പോൾ നിശ്ശബ്ദത പാലിക്കുക (നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല) സ്നേഹപ്രകടനങ്ങൾ കുറയുക, കെട്ടിപ്പിടിക്കുന്നതിനോ കൈകോർത്തുപിടിക്കുന്നതിനോ തയ്യാറാവാതെവരുക, ഒരു സുഹൃത്ത്/ പങ്കാളി എന്നതിനെക്കാൾ ഒരു അപരിചിതനെപോലെയോ അല്ലെങ്കിൽ കേവലം പരിചയക്കാരെപോലെയോ മാത്രം ഇടപെടുക..

 ഇങ്ങനെ എടുത്തുപറയാൻ പല ലക്ഷണങ്ങളുമുണ്ട്. ഇന്നലെ വരെ വളരെയധികം അടുപ്പത്തിലായിരുന്ന രണ്ടുപേർ തമ്മിൽ സ്നേഹബന്ധത്തിന്റെയും ഇടപെടലുകളുടെയും കാര്യത്തിൽ ഇത്തരത്തിലുള്ള അകൽച്ചകൾ വർദ്ധിച്ചുവരുന്നതെങ്കിൽ മിക്കവാറും അത് ബന്ധംതുടരാൻ താല്പര്യമില്ല എന്നതിന്റെ സൂചനയാണ്. 
സുഹൃത്തോ പ്രണയഭാജനമോ  ഇത്തരത്തിലുള്ള പെരുമാറ്റമാണ് കാഴ്ചവയ്ക്കുന്നതെങ്കിൽ നേരിട്ടു സംസാരിച്ച് കാര്യങ്ങളിൽ വ്യക്തതവരുത്തുക.  സാഹചര്യം മനസ്സിലാക്കി സ്വയം സംരക്ഷിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ പുറകെ നടന്ന് സ്നേഹം പിടിച്ചുപറ്റാൻ ശ്രമിച്ച് സ്വന്തം വില കളയുകയും ജീവിതം തകർക്കുകയുമായിരിക്കും ചെയ്യുക.

സമസ്യ

Related articles

തീരുമാനങ്ങൾ ഭാവിയെപ്രതിയാവട്ടെ

ഏതുതരം ബന്ധങ്ങളുമായിരുന്നുകൊള്ളട്ടെ ഒരു ബന്ധത്തിൽ ഏർപ്പെട്ടു എന്നുകരുതി  തൃപ്തികരമല്ലാതിരുന്നിട്ടുപോലും ജീവിതാവസാനം വരെ അതു തുടർന്നുകൊണ്ടുപോകേണ്ടതുണ്ടോ? പലപ്പോഴും ആളുകളെ തെറ്റായ ബന്ധത്തിൽ കുടുക്കിനിർത്തുന്നത് അവർ കഴിഞ്ഞുപോയ കാലത്തെ...

കുട്ടികളും മൊബൈലും

മക്കൾ മൊബൈലിന് അടിമകളായി മാറിയിരിക്കുന്നത് കണ്ട് നിസ്സഹായരായി നോക്കിനില്ക്കുന്ന മാതാപിതാക്കളുടെ എണ്ണം പെരുകിവരുകയാണ്. മക്കളെ മൊബൈലിൽ നിന്ന് എങ്ങനെ അകറ്റും എന്ന് അറിയാതെ പല...

ബന്ധം അവസാനിപ്പിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലതരത്തിലുള്ള  ബന്ധങ്ങളുടെ ലോകത്തിലാണ്  നമ്മുടെ ജീവിതം. ചില ബന്ധങ്ങൾ സന്തോഷം നല്കുന്നു, മറ്റുചിലത് സങ്കടവും. പക്ഷേ വേദനയും സംഘർഷവും തന്ന് സങ്കീർണമാക്കുന്ന ബന്ധങ്ങളുമുണ്ട്.  ഈ...

ഒന്നു തണുത്താലോ?

ഏതു ഭക്ഷണവും സ്വാദറിഞ്ഞുകഴിക്കാൻ  അമിതമായ ചൂടു കുറയേണ്ടതുണ്ട്. ചൂടോടെയാണ് കഴിക്കേണ്ടത് എന്നുവരികിലും അധികമായ ചൂട് വായും നാവും പൊള്ളിച്ചുകളയും. അതിനുവേണ്ടി സാധാരണ ചെയ്യുന്നത് അൽപ്പനേരം...

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത കാണിക്കുന്നവനെക്കുറിച്ചും ഉടുപ്പുചോദിക്കുന്നവന് മേലങ്കിക്കൂടി ഊരിക്കൊടുക്കുന്നവനെക്കുറിച്ചും വേദപുസ്തകം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളുമായുളള ബന്ധത്തിൽ അടിസ്ഥാനമുണ്ടായിരിക്കേണ്ട...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ എളുപ്പമാണ്. സുഹൃദ്ബന്ധമായാലും ദാമ്പത്യബന്ധമായാലും.ഏതൊക്കെ രീതിയിലാണ് ബന്ധങ്ങൾ തകരുന്നതെന്ന് നോക്കാം. നമ്മൾ വിചാരിക്കുന്നതുപോലെയും വാഴ്ത്തിപ്പാടുന്നതുപോലെയും...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു നാം ഭദ്രമായി കൂടെ കൊണ്ടുനടക്കുന്ന പല ബന്ധങ്ങളും കരുതുന്നതുപോലെ അത്ര വിലപ്പെട്ടവയാണോ?...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ അതിന്റെ സുഖവും സംതൃപ്തിയും അനുഭവിക്കുന്നത് നമ്മൾ തന്നെയാണ്. ഒരാളെക്കുറിച്ച് ആലോചിക്കുമ്പോൾ,...