ആത്മാഭിമാനത്തിന്റെ പടി കയറാം

Share post:

ഒരുവന് ആത്മാഭിമാനം കുറവാണെങ്കിൽ അയാൾക്കൊരിക്കലും തന്റെ ലക്ഷ്യങ്ങളെ പിന്തുടരാനോ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനോ കഴിയുകയില്ല എന്ന് പറയാറുണ്ട്. എന്നാൽ ഇത് ശരിയല്ല. ആത്മാഭിമാനം എന്ന് പറയുന്നത്  വ്യക്തിപരമായ സംതൃപ്തിയാണ്, നമുക്ക് നമ്മോടു തന്നെയുള്ളത്. നമ്മുടെ ജീവിതത്തെ നാം തന്നെ എങ്ങനെ കാണുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം. നമുക്ക് നമ്മെക്കുറിച്ചുതന്നെ വസ്തുനിഷ്ഠമായ കാഴ്ചപ്പാടാണ് ഉള്ളതെങ്കിൽ നമ്മുടെ ആത്മാഭിമാനം കൃത്യമായ  തോതിലുള്ളതായിരിക്കും. ഇനിഎങ്ങനെയാണ്  ആത്മാഭിമാനം വർദ്ധിപ്പിക്കാൻ കഴിയുന്നത് എന്ന് നോക്കാം.

 പ്രതീക്ഷകൾ യാഥാർത്ഥ്യബോധമുള്ളതായിരിക്കണം

നമുക്ക് നമ്മെക്കുറിച്ചുതന്നെയുള്ള പ്രതീക്ഷകൾ യാഥാർഥ്യബോധമുള്ളതായിരിക്കണം. ചിലപ്പോൾ നാം നമ്മെക്കുറിച്ച് തന്നെ തെറ്റായ സങ്കല്പങ്ങൾ വച്ചുപുലർത്തുന്നവരായിരിക്കും.അയഥാർത്ഥമായവ നമ്മെ നിരാശപ്പെടുത്തും. അതുകൊണ്ട് എപ്പോഴും ഭാവിയെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും യാഥാർത്ഥ്യബോധമുള്ളവരായിരിക്കണം.

ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം.

 ചിലരൊക്കെ തങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറല്ലാത്തവരായിട്ടുണ്ട്.  അല്ലെങ്കിൽ ഉത്തരവാദിത്വം ഭാരപ്പെട്ടതാണെന്ന് കരുതി അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കാറുണ്ട്. ഇത്തരം ഒഴിഞ്ഞുമാറൽ കൊണ്ട് ഒരിക്കലും ആത്മാഭിമാനം മെച്ചപ്പെടുകയില്ല ജീവിതത്തിൽ സംഭവിക്കുന്ന എല്ലാത്തിനെയും നിയന്ത്രിക്കാൻ നമുക്ക് കഴിയുകയില്ല, പക്ഷേ നമുക്ക് ഒരു കാര്യം തീരുമാനിക്കാനാവും. ഞാൻ എന്തായിത്തീരണമെന്ന്. ഇതുതന്നെയാണ് ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കലും.

ആദരവ് നേടിയെടുക്കുക

മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുന്നത് നമ്മുടെ ആത്മാഭിമാനം വർദ്ധിപ്പിക്കും. അംഗീകാരവും ആസ്വാദനവും ആത്മാഭിമാനം വളർത്തുന്ന രണ്ടു ഘടകങ്ങളാണ്. നമ്മോട് അനാദരവോടെ പെരുമാറുന്ന വ്യക്തികളോട്- അതാരുമാകാം ജീവിതപങ്കാളി, മാതാപിതാക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ- നമുക്കൊരിക്കലും ആരോഗ്യപ്രദമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കാൻ കഴിയുകയില്ല. നാം ബോധപൂർവ്വം ശ്രമിച്ചെങ്കിൽ മാത്രമേ ആ വ്യക്തിയുമായി അടുക്കാൻ കഴിയൂ. അതുകൊണ്ട് മറ്റുള്ളവരുടെആദരവും അഭിനന്ദനവും നേടിയെടുക്കാൻ ശ്രമിക്കുക.

ആരോഗ്യകരമായ ബന്ധം സ്ഥാപിച്ചെടുക്കുക

സ്നേഹിക്കപ്പെടുക എന്നതാണ് ഈ ലോകത്തിൽ വച്ചേറ്റവും സുന്ദരമായ അവസ്ഥ. ആരെങ്കിലുമൊക്കെ നമ്മെ സ്നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് നമ്മുടെ ആത്മാഭിമാനത്തിന് മുതൽക്കൂട്ടാണ്.

നല്ല ഓർമ്മകൾ സൂക്ഷിക്കുക

നല്ല ഓർമ്മകളും ആത്മാഭിമാനവും തമ്മിൽ ബന്ധമുണ്ട്. കുടുംബാംഗങ്ങളുമായി, സുഹൃത്തുക്കളുമായി, സഹപ്രവർത്തകരുമായി,ജീവിതപങ്കാളിയുമായി… ഇങ്ങനെ ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള വ്യക്തികളുമായിട്ടുള്ളനല്ല ഓർമ്മകളുടെ ശേഖരം തന്നെ ജീവിതത്തിലുണ്ടായിരിക്കട്ടെ.

സമസ്യ

Related articles

അവരവരോട് നുണ പറയാറുണ്ടോ?

എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ...

അവനവനിൽ നിക്ഷേപിക്കുക

ഏറ്റവും വലിയ നിക്ഷേപം അവനവൻ തന്നെയാണ്. അതുകൊണ്ട് മറ്റിടങ്ങളിലോ മറ്റുള്ളവരിലോ അല്ല  അവനവരിൽതന്നെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപിക്കുക എന്നു പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം....

നീ നിന്നെ ബഹുമാനിക്കുക

ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ്...

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത,...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ....

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും  അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ.  അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട...

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും മൂല്യബോധം ഉണ്ടായിരിക്കണം. എന്നാൽ നേതാക്കന്മാർക്ക് മൂല്യബോധം മറ്റെല്ലാവരെയുംക്കാൾ കൂടുതലുണ്ടായിരിക്കണം. കാരണം മൂല്യബോധമില്ലാത്ത ഒരാളാണ്...