ഫ്രിഡ്ജും മിക്സിയും ഉപയോഗിക്കുമ്പോള്‍

Share post:

  • ഫ്രിഡ്ജിനുള്ളില്‍ സാധനങ്ങള്‍ കുത്തിനിറയ്ക്കരുത്. തണുത്ത വായുവിന്റെ സഞ്ചാരം തടസ്സപ്പെടാത്ത വിധത്തില്‍വേണം, സാധനങ്ങള്‍ വെയ്ക്കാന്‍.
  • കറികളും മറ്റു സാധനങ്ങളും ഫ്രിഡ്ജില്‍ വെയ്ക്കുമ്പോള്‍ മൂടിവെയ്ക്കാന്‍ ശ്രദ്ധിക്കണം.
  • പച്ചക്കറികള്‍ പേപ്പറില്‍ പൊതിഞ്ഞുവെച്ചാല്‍ പുതുമ നഷ്ടപ്പെടാതിരിക്കും.
  • ഫ്രിഡ്ജിന്റെ മൂലയില്‍ ഒന്നോ രണ്ടോ കരിക്കട്ട വെച്ചിരുന്നാല്‍, ഫ്രിഡ്ജിനുള്ളിലുള്ള ദുര്‍ഗന്ധം അവ വലിച്ചെടുക്കും.
  • നാരങ്ങ പിഴിഞ്ഞശേഷമുള്ള തൊണ്ട് ഫ്രിഡ്ജില്‍ വെച്ചിരുന്നാലും ഫ്രിഡ്ജിനുള്ളിലെ ദുര്‍ഗന്ധം അകറ്റാം.
  • ഫ്രിഡ്ജിന്റെ ഗാസ്കറ്റില്‍ അല്പം ടാല്‍ക്കം പൌഡര്‍ തൂവിയാല്‍ ഗാസ്കറ്റ് കറുത്ത് പോവാതിരിക്കും.
  • ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കാതെ, ഒരു പ്രാവശ്യം തുറക്കുമ്പോള്‍ ആവശ്യമുള്ള സാധനങ്ങളെല്ലാം ഒരുമിച്ചു പുറത്തെടുത്ത് വയ്ക്കുക.
  • ഫ്രീസറിനുള്ളില്‍ ഒരു ബട്ടര്‍ പേപ്പര്‍ വിരിച്ചശേഷം പാത്രം വെച്ചാല്‍ ഒട്ടിപ്പിടിച്ചിരിക്കാതെ എളുപ്പം പുറത്തെടുക്കാം.
  • മിക്സിയും, ഗ്രൈണ്ടറും മറ്റും നല്ല വോള്‍ട്ടേജ് ഉള്ളപ്പോള്‍ മാത്രം ഉപയോഗിക്കുക.
  • മിക്സി, ഒറ്റയടിയ്ക്ക് കുറെ നേരം പ്രവര്‍ത്തിപ്പിക്കാതെ, ഇടയ്ക്കിടെ ഓഫ് ചെയ്ത ശേഷം ഓണാക്കുക. മിക്സിയുടെ ആയുസ്സ് കൂടുമെന്ന് മാത്രമല്ല, അരപ്പ് ചൂടായി, കറിയുടെ രുചി മാരാത്തെയും ഇരിക്കും.
  • മിക്സിയിലെ അഴുക്കും, മണവും കളയാന്‍ അല്പം സോപ്പുവെള്ളം അടിച്ചശേഷം വീണ്ടും നല്ല വെള്ളം അടിച്ച്, പിന്നീട് കഴുകിയെടുക്കുക.

Related articles

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ വീടുകൾ ശ്രദ്ധ പതിപ്പിച്ചിരുന്നത്. എന്നാൽ ഇന്നാവട്ടെ വീടുകളുടെ ശ്രദ്ധ മറ്റ് പലകാര്യങ്ങളിലേക്കും...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് ചൈനയിൽ പുതുവർഷം ആഘോഷിക്കുന്നത്. എല്ലാ വർഷവും ചൈനയിൽ പുതുവർഷദിനം മാറിക്കൊണ്ടിരിക്കാറുമുണ്ട്. ചൈനാക്കാരുടെ...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. പൊതു-സ്വകാര്യ കമ്പനികളുടെ ചെറുതും വലുതുമായ അനേകം ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ ഇതിനായി...

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ ഈ കൊച്ചുകേരളത്തിൽ? ഇല്ല എന്നു തന്നെയാണ് മറുപടി. കാരണം സമൂഹത്തിൽ നിന്നും...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന് ജീവിക്കുന്നത്. വിദ്യാർത്ഥികളിലെ പഠന വൈകല്യത്തെ പറ്റി സംസാരിക്കാത്ത അധ്യാപകരോ ആ വിഷയത്തിൽ...

വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ പലരും കാര്യമായ ശ്രദ്ധ വെയ്ക്കാറില്ല. തണുപ്പുകാലത്തും, ചൂടുകാലത്തുമൊക്കെ വസ്ത്രങ്ങള്‍ ഒരേ രീതിയില്‍...

സ്ത്രീകൾക്ക് പ്രവേശനമില്ല!

വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന  മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ വിശേഷങ്ങൾ ശൂന്യാകാശത്തുപോലും സ്ത്രീ തന്റെ സാന്നിധ്യം അറിയിക്കുന്ന ഇക്കാലത്ത് ഒരേ ഒരിടത്ത് മാത്രമേ...

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ സെറ്റുകളിലൂടെയും കുറഞ്ഞ തോതില്‍ റേഡിയേഷന്‍ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്. ഗുണമേന്മയുള്ള ഹാന്‍ഡ് ഫ്രീ സെറ്റുകള്‍...