Features & Stories

ഡാകിനി

ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം, പത്മകുമാറിന്റെ അമ്മക്കിളിക്കൂട്.. വൃദ്ധരായ അമ്മമാരുടെ ജീവിതങ്ങളെ പകര്‍ത്തിയ മലയാള സിനിമകളെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്ന ചിത്രങ്ങള്‍ ഇവയാണ്. വാര്‍ദ്ധക്യത്തിന്റെ വേദനകളും ഒറ്റപ്പെടലിന്റെ സങ്കടങ്ങളും പേറുന്ന പാവം...

ആവർത്തനം

വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ ആവർത്തനമാണ് നാളെ. എന്നും നമ്മൾ ചിലരെ തന്നെ വീണ്ടും വീണ്ടും കണ്ടുമുട്ടുന്നു. ഒരേ വഴികളിലൂടെ സഞ്ചരിക്കുന്നു....

കഥകള്‍ നീളെ- പ്രണയത്തിന്റെ യാത്രയും അനുഭവവും

പ്രണയത്തിന്റെ മഴവില്ലുകള്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് ഓര്‍ത്തിരിക്കാനും ഓര്‍ത്തുപാടാനും കഴിയുന്ന വിധത്തിലുള്ള, കാഴ്ചയുടെ സൗന്ദര്യമുള്ള പുതിയൊരു മ്യൂസിക്കല്‍ ആല്‍ബമാണ് നവാഗതനായ എബി തോമസ്അണിയിച്ചൊരുക്കിയ കഥകള്‍ നീളെ. കഴിഞ്ഞ ദിവസം റീലിസ് ചെയ്ത ഈ ആല്‍ബം...

ഞാൻ ഇങ്ങനാണ് ഭായ്, അതിന് എന്താണ് ഭായ്?

ഡാ തടിയാ എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ വരികളാണ് ഇത്.  നായകന്റെ ആകാരഭംഗിയെക്കുറിച്ചുള്ള പൊതുസങ്കല്പങ്ങളെ തകിടം മറിച്ചുകൊണ്ടുളള കേന്ദ്രകഥാപാത്രമാണ് ഈ സിനിമയിലുളളത്. നായകനും കൂട്ടുകാരും കൂടി ചേർന്നുപാടുന്ന വിധത്തിലാണ് ഗാനരംഗം. പലവിധത്തിലുള്ള ബോഡി ഷെയിമിങിന്...

മറ്റുള്ളവർ കൂടുതൽ ബഹുമാനിക്കണോ?

മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും നാം ആഗ്രഹിക്കുന്നതുപോലെയോ അർഹിക്കുന്നതുപോലെയോ അവ കിട്ടിയിരിക്കണമെന്നില്ല. ഒരുപക്ഷേ നമുക്ക് അതിനുളള അർഹത ഇല്ലാത്തതുമാവാം കാരണം. അതെന്തായാലും മറ്റുള്ളവരുടെ ബഹുമാനവും സ്നേഹവും...

പ്രതിഫലം

ഫലം ആഗ്രഹിച്ചുചെയ്യുന്ന പ്രവൃത്തിക്കുള്ള വേതനമാണ് പ്രതിഫലം. അതു കേവലം പണം മാത്രമായിരിക്കണമെന്നില്ല. ഒരു പുഞ്ചിരിയാവാം, നന്ദി യെന്ന ഹൃദയം നിറഞ്ഞ വാക്കാകാം.  സ്‌നേഹപൂർവ്വമായ അണച്ചുപിടിക്കലാവാം, ഏറ്റവും ഒടുവിൽ പണവുമാകാം.  കൂലിക്കുള്ള വേതനം പണമാകുമ്പോഴാണ് പ്രതിഫലം...

വികൃതിയിൽ കണ്ണീരുണ്ട്

വികൃതി. കൊച്ചുകുട്ടികളുടെ കന്നത്തരങ്ങളെ പരക്കെ വിശേഷിപ്പിച്ചിരുന്നത് കുസൃതിയെന്നും അതിന്റെ ഉടമകളെ വികൃതിയെന്നുമായിരുന്നു. പക്ഷേ  കുസൃതികളുടെയും വികൃതികളുടെയും സ്ഥാനം ഇന്ന് സോഷ്യൽ മീഡിയാ ഏറ്റെടുത്തുവെന്ന് പറയാം. എത്രയെത്ര കുസുതിത്തരങ്ങളും വികൃതിത്തരങ്ങളുമാണ് നമ്മുടെ കൺമുമ്പിലേക്ക് ഒാരോ...

നീലി 

കാലം മാറുന്നതിന് അനുസരിച്ച് പ്രേതങ്ങളും രൂപവുംഭാവവും മാറുമോ? രഞ്ജിത് ശങ്കറിന്റെ പ്രേതം സിനിമയില്‍ പരമ്പരാഗതമായി പ്രേതങ്ങള്‍ സ്വീകരിച്ചുപോന്നിരുന്ന ഡ്രസ്  പാറ്റേണ്‍ ഉപേക്ഷിച്ചത് അതിന്റെ ചെറിയൊരു തുടക്കമായിരുന്നുവെന്ന് വേണം കരുതാന്‍. അതുപോലെ പ്രേതങ്ങള്‍ രക്തദാഹികളും...

എങ്കിലും ജോസഫേ…

ആദ്യമേ തന്നെ പറയട്ടെ ജോസഫ് ഞാന്‍ കരുതിയ ആളേ അല്ല. ജീവിതംകൊണ്ട് മുറിവേറ്റ് ആത്മസംഘര്‍ഷങ്ങളുടെ മാറാപ്പും പേറി അലഞ്ഞുതിരിയുന്ന ഒരു റിട്ടയേര്‍ഡ് പോലീസുദോഗ്യസ്ഥന്‍ എന്നായിരുന്നു തീയറ്ററിലെത്തുംവരെ ജോസഫിനെക്കുറിച്ച് കരുതിയിരുന്നത്. പക്ഷേ  ആദ്യത്തെ പത്തോ...

മക്കൾ മൊബൈൽ ഗെയിം അടിമകളാകുമ്പോൾ

കോവിഡ്കാലത്താണ് ആ മാതാപിതാക്കൾ തങ്ങളുടെകൗമാരക്കാരനായ മകനെയും കൂട്ടി എന്റെ അടുക്കലെത്തിയത്. അച്ഛനമ്മമാരുടെ മുഖം നിറയെ പരിഭ്രമമായിരുന്നു.  ഉറക്കം തൂങ്ങിയ കണ്ണുകൾ, ചീകിയൊതുക്കാത്ത മുടി, അലസമായ വസ്ത്രധാരണം അങ്ങനെയായിരുന്നു മകൻ. വിഷാദത്തിന്റെ നിഴൽ അവന്റെ...

സമസ്യ

നല്ലവരായ മനുഷ്യരുടെ ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകുന്നത് ഒരു സമസ്യയാണ്... മറ്റുളളവരെ ഓടിനടന്ന് സഹായിക്കുകയും ഏതൊരാവശ്യത്തിനും ഒപ്പമുണ്ടായിരിക്കുകയും ചെയ്യുന്ന മനുഷ്യരെ ആരും സഹായിക്കാനില്ലാതെ വരുന്ന അവസ്ഥയുണ്ടാകുന്നത് ഒരു സമസ്യയാണ്... അർഹതയുണ്ടായിട്ടും കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നതും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാത്തതും...

NO പറയണോ?

'NO, ഇല്ല'- എത്രയോ ആഴങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന തീരെ ചെറിയൊരു വാക്കാണ് ഇത്. മറ്റുള്ളവരോട് NO പറയാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന പലരെയും നമുക്കറിയാം. നമ്മൾ തന്നെയും അവരിലൊരാളായിരിക്കും. പക്ഷേ NO പറയാൻ പേടിക്കണോ? NO...