Home Family & Relationships Relationship ഇങ്ങനെ ചീത്ത സുഹൃത്താകാം

ഇങ്ങനെ ചീത്ത സുഹൃത്താകാം

0
ഇങ്ങനെ ചീത്ത സുഹൃത്താകാം

രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവില്ലാതിരിക്കുക

 സുഹൃത്തുക്കൾ പരസ്പരം വിശ്വസിക്കാൻ കൊള്ളാവുന്നവരാകണം. പുറംലോകത്തിന് അറിയാത്ത പല കാര്യങ്ങളും രണ്ട് ആത്മാർത്ഥസുഹൃത്തുക്കൾക്കിടയിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ അവരിലൊരാൾ മറ്റേ ആളെ സംബന്ധിച്ച രഹസ്യങ്ങൾ മൂന്നാമതൊരാളോട് പങ്കുവയ്ക്കുകയോ പറയരുതെന്ന ഉറപ്പിൽ പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തുകയോ ഒക്കെ ചെയ്യുന്നത് പരസ്പരവിശ്വാസം നഷ്ടപ്പെടുത്തും.

ആവശ്യങ്ങൾക്കുവേണ്ടി വിനിയോഗിക്കുക

ആത്മാർത്ഥ സുഹൃത്താണെന്നാണ് വയ്പ്. പക്ഷേ സ്വാർത്ഥതയോടെയായിരിക്കും ഇടപെടലുകൾ. മറ്റേ ആളെ തന്റെ ലക്ഷ്യസാധ്യത്തിനും തന്റെ സാമ്പത്തികനേട്ടത്തിനും വേണ്ടി എത്രത്തോളം ഉപയോഗിക്കാം എന്നതാണ് മനസ്സിലിരിപ്പ്.

സോറി പറയാൻ സന്നദ്ധത കാണിക്കാതിരിക്കുക

ആത്മാർത്ഥ സുഹൃത്തുക്കൾ ചിലപ്പോഴെങ്കിലും മറ്റേ ആളെ വേദനിപ്പിച്ചിട്ടുണ്ടാകും. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മുറിപ്പെടുത്തിയിട്ടുമുണ്ടാകും. നല്ല സൗഹൃദബന്ധങ്ങളിൽ വേദനിക്കലും വേദനിപ്പിക്കലുമുണ്ട്.

എന്നാൽ ഒരിക്കൽപോലും ചങ്ങാതിയോട് 

സോറി പറയാൻ സന്നദ്ധതയില്ലാതിരിക്കുക എന്നത് നല്ല സുഹൃത്തല്ല എന്നതിന്റെ പ്രകടമായ തെളിവാണ്. മുറിപ്പെടുത്തിയതിന്, തെറ്റിദ്ധരിച്ചതിന്, അനുചിതമായി സംസാരിച്ചതിന്, സോറി പറയാത്ത ആൾ നല്ല സുഹൃത്തല്ല.

സൗഹൃദം നിലനിർത്താൻ യാതൊരു അദ്ധ്വാനവും  ഏറ്റെടുക്കാതിരിക്കുക

പലർക്കും സൗഹൃദം വൺവേയാണ്. ഇങ്ങോട്ട് ഫോൺ വിളിച്ചോ… സംസാരിച്ചു. ഇങ്ങോട്ട് വന്ന് കണ്ടോ കുഴപ്പമില്ല… ആൾ വിളിച്ചില്ലേ… കണ്ടിട്ട് കുറെ നാളായോ എനിക്കൊരു പ്രശ്നവുമില്ല… ഇങ്ങനെയും ചിലരുണ്ട്. ഇത്തരക്കാർ നല്ല സുഹൃത്തുക്കളല്ല. സൗഹൃദം ശക്തമാകുന്നതും നിലനില്ക്കുന്നതും രണ്ടിടത്തും  ഒരേ ആത്മാർത്ഥതയും പരിശ്രമവും ഉണ്ടാകുമ്പോഴാണ്. ഏകപക്ഷീയമായ സൗഹൃദങ്ങൾ നിലനില്ക്കുന്നവയല്ല.