ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും അധ്യാപകരുമൊക്കെ ഇങ്ങനെ ഉറക്കം തൂങ്ങുന്നത് കണ്ടിട്ടില്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ ഊണുകഴിഞ്ഞാലുടനെ ഉറക്കം തൂങ്ങുന്നത്?
ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് സാധാരണ അനുഭവമാണ്. പലപല കാരണങ്ങൾ കൊണ്ടാണ് ഉച്ചമയക്കംസംഭവിക്കുന്നത്. പ്രധാനപ്പെട്ട ചില കാരണങ്ങൾ താഴെപ്പറയുന്നവയാണ്.
ഉച്ചയ്ക്ക് ഏകദേശം ഒരു മണിമുതൽ മൂന്നു മണിവരെ ശരീരത്തിന്റെ ജാഗ്രത സ്വാഭാവികമായി കുറയുന്ന സമയമാണ്. രാത്രി നന്നായി ഉറങ്ങിയാലും ഈ സമയത്ത് ചെറിയ മന്ദത അനുഭവപ്പെടാം.
അമിതമായ അളവിലുള്ള ഭക്ഷണം ദഹനവ്യവസ്ഥയ്ക്ക് കൂടുതൽ പ്രവർത്തനം...
നിങ്ങളറിയാതെ നിങ്ങളെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ?ഇതാ സ്‌നേഹം മനസ്സിലാക്കാനുള്ള ചില എളുപ്പവഴികൾ
ഓഫീസിൽ പുതുതായി ജോലിക്കെത്തിയ വ്യക്തിയായിരുന്നു രാജീവ്. സുമുഖൻ.അരോഗദൃഢഗാത്രൻ. അമൽ പെട്ടെന്ന് തന്നെ അവനുമായി ചങ്ങാത്തത്തിലായി. അങ്ങനെയൊരു ദിവസമാണ് അമൽ രാജീവിനോട് അക്കാര്യം പറയുന്നത്. 'നിന്നെ ഒരാൾക്ക് ഇഷ്ടമാണെന്ന് തോന്നുന്നു.' ആർക്ക് എന്ന് രാജീവ് അങ്കലാപ്പോടെ ചോദിച്ചു. ദാ നോക്കൂ.. അമൽ സമർത്ഥമായി നേഹയെ ചൂണ്ടികാണിച്ചുകൊടുത്തു. രാജീവ് മുഖം തിരിച്ചുനോക്കുമ്പോൾ നേഹ തന്നെ നോക്കിയിരിക്കുന്നതാണ് കണ്ടത്. താൻ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ നേഹ പെട്ടെന്ന് നോട്ടം തെറ്റിച്ചതോടെ രാജീവ് ആകെ ആശയക്കുഴപ്പത്തിലായി. ഇത്തരം സാഹചര്യങ്ങൾ പലരുടെയും ജീവിതത്തിലുണ്ടായിട്ടുണ്ടാവും. നാം അറിയാതെ നമ്മെ സ്നേഹിക്കുന്നവരോ...
ഗർഭകാലം നിസ്സാരമാണെന്ന് അതിന് സാക്ഷ്യംവഹിച്ചിട്ടുള്ളവരും അതിലൂടെ കടന്നുപോയിട്ടുള്ളവരും ഒരിക്കലും പറയുകയില്ല. ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടം കൂടിയാണ് അവൾ ഗർഭിണിയായിരിക്കുന്ന അവസ്ഥ. കുഞ്ഞിന് ജന്മം കൊടുക്കുന്ന ഒമ്പതുമാസത്തിനിടയിൽ ...
സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് എന്തുമാത്രം അറിവുള്ളവരാണ് ഓരോരുത്തരും? ജീവിതം വിജയപ്രദവും ആനന്ദകരവുമായിത്തീർക്കുന്ന പല ഘടകങ്ങളിലൊന്ന് സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള മനസ്സിലാക്കലാണ്. തന്നെക്കുറിച്ച് തന്നെ ഓരോരുത്തർക്കും ആത്മാഭിമാനമുണ്ടായിരിക്കണം. മറ്റുള്ളവർ നമ്മെക്കുറിച്ച് പലതും പറഞ്ഞേക്കാം. അതെല്ലാം ചിലപ്പോഴെങ്കിലും നിഷേധാത്മകമായ കാര്യങ്ങളുമായിരിക്കാം....
ചിലരുടെ അനുഭവങ്ങൾ നമ്മെ ഞെട്ടിച്ചുകളയും. 2018 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച നാദിയ മുറാദിന്റെ അനുഭവങ്ങൾ അത്തരത്തിലുള്ളതാണ്. ഐ.എസ് തീവ്രവാദികളുടെ പിടിയിൽ പെട്ട് ലൈംഗിക അടിമയായി കൈമാറ്റം ചെയ്യപ്പെട്ട നാദിയ ഭാഗ്യവശാൽ...
ക്രിസ്മസ് ദാ എത്തിക്കഴിഞ്ഞു. കേക്കിനൊപ്പം കഴിക്കാൻ ഇത്തിരി വൈൻ നല്ലതല്ലേ? അതും വീട്ടിൽ ഉണ്ടാക്കുന്ന വൈൻ. ചെലവു കുറവും ഗുണം കൂടിയുമാണ് ഈ വൈൻ. ആവശ്യമായ ചേരുവകൾ:
കറുത്ത മുന്തിരി - 5കിലോ
പഞ്ചസാര- 2...
സന്തോഷപ്രദമായ കുടുംബജീവിതം ദമ്പതികളിൽ ഒരാളുടെ മാത്രം ഉത്തരവാദിത്തവും കടമയുമാണോ? ഒരിക്കലുമല്ല. രണ്ടുപേരും ഒരുപോലെ, ഒരേ ദിശയിലേക്ക് സഞ്ചരിച്ചാൽ മാത്രമേ അവിടെ പൂർണ്ണതയുണ്ടാകുകയുള്ളൂ. വ്യത്യസ്തമായ രണ്ട് അഭിലാഷങ്ങളിൽ നിന്നും സ്വഭാവപ്രത്യേകതകളിൽ നിന്നും വന്ന് ഒരാഗ്രഹവും...
വെള്ളിത്തിരയില്‍ കണ്ട അതേ വശ്യമായ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും സൊണാലി ബെന്ദ്രെ ക്യാമറക്കണ്ണുകളുടെയും കാഴ്ചക്കാരുടെയും നേരെ നോക്കി ചിരിച്ചു. ഒരു രോഗത്തിനും തകര്‍ക്കാന്‍ കഴിയാത്തതാണ് തന്റെയുള്ളിലെ ആത്മവിശ്വാസമെന്ന് വിളിച്ചുപറയുന്നതായിരുന്നു സൊണാലിയുടെ ഓരോ ചലനങ്ങളും. കാന്‍സര്‍...
രാത്രി വളരെ വൈകി ഉറങ്ങാന്‍ പോകുന്നത് ഇന്ന് സാധാരണസംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ജോലിയുടെ സ്വഭാവവും അതിന് കാരണമായിട്ടുണ്ട്. രാത്രി വളരെ വൈകി ഉറങ്ങാന്‍ പോകുന്നവരെല്ലാം ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് പുതിയ...
അടുക്കള ഒരു സാമ്രാജ്യമാണ്.
ചക്രവർത്തിക്ക് വേണ്ടാത്ത
ഒരേയൊരു സാമ്രാജ്യം
ജന്മാന്തരങ്ങളായി
ചക്രവർത്തിനിമാർ മാത്രം ഭരിച്ച, സാമ്രാജ്യം.
വെണ്ണക്കൽ മാളികകളില്ല,
കോട്ടകൊത്തളങ്ങളില്ല
ആനയും അമ്പാരിയും
തോഴികളും ഭടന്മാരും
ഇല്ലേയില്ല
എന്നിട്ടും അതൊരു സാമ്രാജ്യമാണ്.
ഒരു ഒറ്റയാൾ സാമ്രാജ്യം.
യുദ്ധം ചെയ്യുന്നതും
യുദ്ധം ജയിക്കുന്നതും
കാഹളം ഊതുന്നതും
ജയഭേരി മുഴക്കുന്നതും
ചക്രവർത്തിനി തന്നെ.
നിങ്ങൾക്ക് ചക്രവർത്തിനിയെ സ്‌നേഹിക്കാം
സ്‌നേഹിക്കാതിരിക്കാം
അനുസരിക്കാം
അനുസരിക്കാതിരിക്കാം....
പക്ഷേ
അടുക്കള സാമ്രാജ്യത്തിൽ നിന്ന്
ചക്രവർത്തിനിയെ...
ഒരാളെ കുറ്റവാളിയെന്ന് വിധിയെഴുതാൻ എത്രയെളുപ്പമാണ്. ചില കണക്കൂകൂട്ടലുകൾ... സാഹചര്യത്തെളിവുകൾ... അനുമാനങ്ങൾ... സാക്ഷിമൊഴികൾ. കോടതിവ്യവഹാരത്തിലാണ് ഇവ നിറവേറപ്പെടുന്നതെങ്കിലും അനുദിന ജീവിതത്തിൽ ഒരാൾക്കെതിരെ പ്രതിപ്പട്ടിക തയ്യാറാക്കുമ്പോൾ സംഭവിക്കുന്നതും സമാനമായ കാര്യങ്ങൾ തന്നെ. അല്ലെങ്കിലും സമൂഹത്തിനെപ്പോഴും ഒരു...
കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടോ? മാനസികാരോഗ്യത്തെ സ്വാധീനിക്കാൻ കഴിക്കുന്ന ഭക്ഷണത്തിന് കഴിവുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ബ്രെയ്ൻ സംബന്ധമായ അസുഖങ്ങളിൽ പ്രത്യേകിച്ച് വിഷാദരോഗത്തിന്റെ ചികിത്സയിലും പ്രതിരോധത്തിലും ഭക്ഷണക്രമം പ്രധാനപങ്കുവഹിക്കുന്നുണ്ടെന്നാണ് അടുത്തയിടെ വേൾഡ്...
സൈലന്റ് വാലി സമരകാലം മുതൽ ഹരിത കേരളത്തിന് വേണ്ടി പരിശ്രമിച്ച കവയിത്രിയാണ് സുഗതകുമാരി. മലയാളികളുടെ പാരിസ്ഥികാവബോധം വളർത്തുന്നതിൽ സുഗതകുമാരിയുടെ ഇടപെടലുകൾ നിർണ്ണായകമാണ്. അവരുടെ ഹരിതകവികളുടെ സവിശേഷസമാഹാരമാണ് സഹ്യഹൃദയം. മരത്തിന് സ്തുതി മുതൽ കാട്...