അവസാനത്തെ പെൺകുട്ടി

Share post:

ചിലരുടെ അനുഭവങ്ങൾ നമ്മെ ഞെട്ടിച്ചുകളയും. 2018 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച നാദിയ മുറാദിന്റെ അനുഭവങ്ങൾ അത്തരത്തിലുള്ളതാണ്. ഐ.എസ് തീവ്രവാദികളുടെ പിടിയിൽ പെട്ട് ലൈംഗിക അടിമയായി കൈമാറ്റം ചെയ്യപ്പെട്ട നാദിയ ഭാഗ്യവശാൽ രക്ഷപ്പെട്ടു. അതിന് ശേഷമാണ് പെൺകുട്ടികൾക്കുവേണ്ടിയുള്ള സമർപ്പിതകർമ്മങ്ങളിൽ ഏർപ്പെട്ടത്. അവസാനത്തെ പെൺകുട്ടി എന്നതാണ് നാദിയായുടെ ആത്മകഥ. ഇനിയൊരു പെൺകുട്ടിക്കും തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ ഉണ്ടാകരുത് എന്നാണ് അവൾ വിളിച്ചുപറയുന്നത്. നാദിയ മുറാദിന്റെ ജീവിതം പകർത്തുന്ന പുസ്തകമാണ് നാദിയ മുറാദ്.

പി. വി ആൽബിയാണ് ഗ്രന്ഥകാരൻ. നാദിയായുടെ ഇതുവരെയുള്ള ജീവിതം വിലയിരുത്തപ്പെടുകയാണിവിടെ. അകക്കാമ്പിലെ പ്രത്യാശയുടെ  അവസാനത്തെ കിരണങ്ങളും കെട്ടുപോകുന്ന കഠിനയാതനയിൽ നിന്നാണ് നാദിയ ഉയിർത്തെഴുന്നേറ്റത്. മതത്തിന്റെ പേരിൽ ചിലർ ചെയ്തുകൂട്ടുന്ന ക്രൂരതകൾ നാദിയ അവതരിപ്പിക്കുന്നു. അവർ അനേകരുടെ പ്രതിനിധിയാണ്. നാദിയായുടെ അനുഭവങ്ങൾ അനേകായിരങ്ങളുടേതാണ്. വിശ്വാസത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും സംവാദങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് നാദിയായുടെ അനുഭവങ്ങൾ വെളിച്ചം പകരുന്നതാണ്.

പ്രസാധനം: റെഡ് റോസ്, കുന്നംകുളം, വില:100

Related articles

തിരികെ നടക്കുന്ന ഓർമകൾ

തിരികെ എന്നാണ് ഈ പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പേര്. ഈ പുസ്തകത്തിന് ഒരു മറുപേര് ആലോചിക്കേണ്ടിവന്നാൽ തീർച്ചയായും കൊടുക്കാവുന്ന പേരും അതുതന്നെയായിരിക്കും. കാരണം ഓർമകളിലേക്കുള്ള...

വിധവകളുടെ ജീവിതത്തിന്റെ അകംപുറങ്ങൾ പഠനവിധേയമാക്കുന്ന പുസ്തകം

സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്.  അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ആട്ടിയോടിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന രീതി  ഇന്നും ഇന്നലെയും തുടങ്ങിയതല്ല....

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില കാര്യങ്ങൾ കുറിച്ചുവച്ച പുസ്തകം. എപ്പോഴൊക്കെയോ നമ്മുടെ ഉള്ളിലുമുണ്ടെന്ന് തിരിച്ചറിഞ്ഞ വിചാരങ്ങൾ രേഖപ്പെടുത്തിയ...

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന പുസ്തകം. സിസ്റ്റർ മരിയറ്റ് എഫ്സിസികോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്,തിരുവനന്തപുരം, വില: 100

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ വിനായക് നിർമ്മൽകോപ്പികൾക്ക്: ആത്മബുക്സ്,കോഴിക്കോട്, വില: 210

നിഴൽ

സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട് കാണുന്ന സാധാരണ വസ്തുക്കളും ചുററുപാടുകളും മനസ്സിലുണർത്തിയ ദാർശനിക ചിന്തകൾ പങ്കുവയ്ക്കുന്ന പുസ്തകം. ഡോ. സി പ്രിൻസി ഫിലിപ്പ് കോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ്...

അച്ഛനോർമ്മകൾ

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കാൽപ്പാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹികളെ അവരുടെ മക്കൾ ഓർത്തെടുക്കുന്ന പുസ്തകം. കൈതപ്രം, ശ്യാം,  പി.യുതോമസ്, ഡോ.ജോർജ് ഓണക്കൂർ തുടങ്ങിയവർ തങ്ങളുടെ...

ഉത്തമഗീതം

അപൂർവ്വസുന്ദരമായ പ്രണയനോവൽ. അഗ്‌നിജ്വാലകൾക്കു കെടുത്തിക്കളയാനോ മഹാപ്രളയങ്ങൾക്ക് മുക്കിക്കളയാനോ കഴിയുന്നതല്ല യഥാർത്ഥപ്രണയമെന്ന് അടിവരയിടുന്ന നോവൽ.വർത്തമാനകാലത്തെ പല സംഭവങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്. നോവൽവിനായക് നിർമ്മൽ, വില: 120കോപ്പികൾക്ക്:...