പുഷ് അപ്പ് എടുക്കൂ, ദീർഘകാലം ജീവിക്കൂ…

Share post:

ഏറെക്കാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കണോ? എങ്കിൽ പുഷ് അപ്പ് എടുക്കുന്നതിന്റെ എണ്ണം വർദ്ധിപ്പിച്ചാൽ മതി. നമുക്കറിയാം പുഷ് അപ്പ് നല്ലൊരു ശാരീരികവ്യായാമമാണെന്ന്.

ഷോൾഡർ, ട്രൈസെപ്സ്, പെക്സ് എന്നീ ശരീരഭാഗങ്ങൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതൽ കിട്ടുന്നത്. എന്നാൽ ഇത്തരം ഗുണങ്ങൾക്ക് പുറമെ ദീർഘകാലം ജീവിച്ചിരിക്കാനും പുഷ് അപ്പ് കൊണ്ട് സാധിക്കുമെന്നാണ്  ഒരു പഠനം വ്യക്തമാക്കിയത്. ജാമാ നെറ്റ് വർക്ക് ഓപ്പൺ ആണ് ഇത് സംബന്ധിച്ച ഫലം പ്രസിദ്ധീകരിച്ചത്. നാല്പത് പുഷ് അപ്പ് എങ്കിലും എടുക്കുന്നവർക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 96 ശതമാനം കുറവാണ്. ഹൃദ്രോഗം മൂലം  പുരുഷന്മാർ ഏറെപേർ മരണമടയുന്ന സാഹചര്യത്തിലാണ് പുഷ് അപ്പ് ആയുസ് വർദ്ധിപ്പിക്കുന്ന ഘടകമായി മാറുന്നത്. ഞങ്ങളുടെ കണ്ടുപിടിത്തം വ്യക്തമാക്കിയത് ഒരുചില്ലിക്കാശു പോലും മുടക്കാതെ  പുഷ് അപ്പ് വഴി ഹൃദയാരോഗ്യം സംരക്ഷിക്കാമെന്നാണ്. ഹാർവാർഡ് ടിഎച്ച് ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഡോ. ജസ്റ്റിൻ യാങ് പറയുന്നു. ഓസ്ട്രേലിയയിലെ കണക്ക് പ്രകാരം പുരുഷന്മാരിൽ ആറിൽ ഒരാൾ മരണമടയുന്നത് ഹാർട്ട് അറ്റാക്ക് മൂലമാണ്.

Related articles

ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ പുരുഷനും വേണം ശ്രദ്ധ

ആരോഗ്യമുള്ള കുഞ്ഞിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും സ്ത്രീയുടെ ആരോഗ്യമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ കുഞ്ഞിന്റെ ആരോഗ്യവും ഭാവിയും നിശ്ചയിക്കുന്നതിൽ അത്രത്തോളം തന്നെ നിർണ്ണായകമാണ് പുരുഷന്റെ...

സ്ത്രീ പുരുഷനിൽ ആകൃഷ്ടയാകുന്നതിന്റെ കാരണം

പരസ്പരാകർഷണത്തിന്റെ കാന്തവലയത്തിൽ കുടുങ്ങുന്നവരാണ് സ്ത്രീപുരുഷന്മാർ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള താളലയങ്ങളാണ് പ്രകൃതിയുടെ തന്നെ അടിസ്ഥാനം. സ്ത്രീ മാത്രമായോ പുരുഷൻ മാത്രമായോ ഈ ലോകത്തിന് നിലനില്പില്ല. പ്രപഞ്ചത്തിന്...

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും ആദരവും അതിന്റെ ഭാഗമാണ്.  നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയോ വിശ്വസ്തനാണോയെന്നറിയാൻ ചില...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം, ഉയരം, അവയവഭംഗി എന്നിവയെല്ലാം ഓർത്ത് അപകർഷതയാണ് അനുഭവപ്പെടുന്നതെങ്കിൽ നിങ്ങളുടെ ലൈംഗികജീവിതം സുഖകരമായിരിക്കണമെന്നില്ല...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന വിഷാദത്തെയാണ് പൊതുവെ ഇതുകൊണ്ട് വിശദമാക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് സമൂഹം ഇന്ന് കുറെക്കൂടി ഭേദപ്പെട്ട...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ? പൗരുഷമുളളവൻ...? എന്നാൽ ഒരു സ്ത്രീയോടാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ അതിൽ ഭൂരിപക്ഷവും...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ വിവാഹം കഴിക്കാത്ത ഒരാളുമാണെങ്കിൽ. നിങ്ങളോട് ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? സങ്കല്പങ്ങൾ, പ്രതീക്ഷകൾ,...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്. എന്നാൽ ഭൂരിപക്ഷ പുരുഷന്മാരും ആരോഗ്യമുൾപ്പടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല....