ഏകാന്തതയെ മറികടക്കണോ?

Share post:

ജീവിതത്തിൽ എല്ലായ്പ്പോഴും ഏതെങ്കിലുമൊക്കെ നിമിഷങ്ങളിൽ ഏകാന്തതയുടെ കളങ്ങളിൽ പെട്ടുപോയിട്ടുള്ളവരായിരിക്കാം നമ്മൾ. ഏകാന്തത ഒരാളെ പിടികൂടാൻ അയാൾ വാർദ്ധക്യത്തിലെത്തിയ വ്യക്തി ആയിരിക്കണം എന്നില്ല. ആധുനികസാങ്കേതിക വിദ്യകളുടെ ഇക്കാലത്തും ചെറുപ്പക്കാർ പോലും ഏകാന്തതയ്ക്ക് അടിമകളാകുന്നുണ്ട് അമേരിക്കയിൽ നടത്തിയ ഒരു പഠനം പറയുന്നത് ഏകാന്തപഥികരുടെ ശതമാനം ഇരുപതിൽ നിന്ന് നാല്പതിലേക്ക് ഉയർന്നിരിക്കുന്നു എന്നാണ്. ചെറുപ്പക്കാരെയും പ്രായമായവരെയും എല്ലാം ഒരുപോലെ ഏകാന്തത പിടികൂടിയിരിക്കുന്നുവത്രെ. അവർ ഓരോരുത്തരും പറയുന്നത് ഞാൻ ഏകാകിയാണ് എന്ന് തന്നെയാണത്രെ.

പ്രായമായവരുടെ ഏകാന്തചിന്തകൾക്ക് പിന്നിലുള്ളത് രോഗങ്ങളും വാർദ്ധക്യങ്ങളും താൻ ആർക്കും വേണ്ടാതായി എന്ന ചിന്തയുമാണ്. നിരവധിയായ ശാരീരിക രോഗങ്ങൾ അവരെ മടുപ്പുള്ളവരാക്കുന്നുണ്ട്. വീട്ടിൽ നിന്നു കിട്ടുന്ന അവഗണനയും അവരെ വേട്ടയാടുന്നു. ഒരാളുടെ ഏകാന്തത വർദ്ധിപ്പിക്കാൻ അയാൾക്ക് ചെറുപ്പം മുതല്ക്കേയുള്ള അനുഭവങ്ങളും മാനസികാരോഗ്യവുമായെല്ലാം ബന്ധമുണ്ടെന്നാണ് നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്.

വൃദ്ധരുടെ ഏകാന്തതയെ ഇല്ലാതാക്കാൻ അവരുടെ ബന്ധുക്കൾക്ക് ഒരു പരിധിവരെ സാധിച്ചേക്കും. ഇടയ്ക്കിടെയുള്ള സന്ദർശനങ്ങൾ, സംസാരങ്ങൾ, ഒരു തലോടൽ ഇതൊക്കെ അവർക്ക് ആശ്വാസമായേക്കും. ഇനി യുവജനങ്ങളുടെ ഏകാന്തതയെ എങ്ങനെ പരിഹരിക്കും?

സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വരുത്തുക എന്നതാണ് ഇതിലേക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ആദ്യത്തെ പടി. പലപ്പോഴും സോഷ്യൽ മീഡിയ ഒരാളെ അധികമായ ഏകാന്തതയിലേക്ക് തള്ളിവിടുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് ആവശ്യത്തിന് മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുക.
ഏതെങ്കിലുമൊക്കെ ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക എന്നതാണ് മറ്റൊരു പോംവഴി. സ്വന്തം മൂല്യങ്ങൾ പകർന്നുകൊടുക്കാൻ സഹായകമായ ഏതെങ്കിലുമൊക്കെ പ്രവർത്തനങ്ങളിൽ മുഴുകുക. നിസ്വാർത്ഥമായ സേവനങ്ങൾ കാഴ്ചവയ്ക്കുക. സഹിക്കുന്നവരുടെ കൂടെയായിരിക്കുക. കഴിയുന്നതുപോലെ സഹായിക്കുക. ലോകത്തിന്റെ ഇത്തരം അവസ്ഥകൾ മനസ്സിലാക്കിക്കഴിയുമ്പോൾ ഏകാകികളാണെന്ന ചിന്തയിൽന ിന്ന് മോചിതരാകാൻ കഴിയും.

അന്തർമുഖരാകാതിരിക്കുക. എപ്പോഴും എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്ന പതിവ് അവസാനിപ്പിച്ചിട്ട് കൂട്ടുകൂടുക. ഒരു സിനിമയക്കോ പാർക്കിലോപോകുമ്പോൾ സുഹൃത്തുക്കളോയെ വീട്ടുകാരെയോ ക്ഷണിക്കുക. തനിക്ക് ചുറ്റും സമാനചിന്താഗതിക്കാരായ പോസിറ്റീവായി ചിന്തിക്കുന്നവരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയെടുക്കുക. മറ്റുള്ളവരുടെ നേരെ പുഞ്ചിരിക്കാനും സംസാരിക്കാനും ആരംഭിക്കുക.

Related articles

ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?

'സമയമില്ല', 'സമയം പോയതറിഞ്ഞില്ല', 'ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'... ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ്...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട്...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ്...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ വർഷം കഴിയും തോറും പ്രായം വർദ്ധിക്കുകയും അതിനനുസരിച്ചു ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ ജീവിതത്തിൽ  സന്തോഷം പകരാൻ കഴിവുണ്ട് എന്ന് മറന്നുകൊണ്ടല്ല ഇതെഴുതിയത്. എന്നാൽ ആഗ്രഹിക്കുന്നതുപോലെയോ...