പരാജയപ്പെടുത്തിയോടിച്ചു എന്ന് വിശ്വസിച്ചു പോന്ന ഒരു ശത്രു പൂർവ്വാധികം ശക്തിയോടെ തിരികെയെത്തിയ ഒരു കാലത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. ആ ശത്രു മറ്റാരുമല്ല. കോവിഡ് തന്നെയാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്ര വ്യാപനവും...
പോയ വർഷം കണക്കെടുപ്പുകളുടേതായിരുന്നുവെങ്കിൽ പുതിയ വർഷം വീണ്ടെടുപ്പുകളുടേതായിരിക്കണം. വീണ്ടെടുക്കാനും കൂട്ടിയോജിപ്പിക്കാനും വിട്ടുപോയവ അന്വേഷിച്ച് കണ്ടെത്താനും നമുക്ക് വീണ്ടും ഒരു അവസരം കൂടി കിട്ടിയിരിക്കുന്നു. അവസരങ്ങൾ ഒരിക്കൽ മാത്രം ലഭിക്കുന്നതാണ്. ഇന്ന് ഈ നിമിഷം...
'നിങ്ങൾ ദു:ഖം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് കഴിഞ്ഞകാലത്തിലാണ്. നിങ്ങൾ വളരെ ഉത്കണ്ഠാകുലരാണോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് ഭൂതകാലത്തിലാണ്. നിങ്ങൾ സമാധാനം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് വർത്തമാനത്തിലാണ്.'
എവിടെയോ വായിച്ച, ആരുടെയോ ഉദ്ധരണിയാണ്...
'ഞാൻ'ചിന്ത അപകടം പിടിച്ചതാണെന്നാണ് പൊതുവെയൊരു ധാരണ. ഞാൻ മുഴച്ചുനില്ക്കുന്നതാണ് ബന്ധങ്ങൾക്കിടയിലെ പ്രധാന പ്രശ്നമെന്നാണ് ഇതിനുള്ള ന്യായീകരണം. പക്ഷേ എവിടെയാണ് ഞാൻ പ്രശ്നക്കാരനാകുന്നത്? സത്യത്തിൽ ഞാൻ അത്ര കുഴപ്പക്കാരനാണോ? ഞാൻ എന്നെ എന്റേതായ രീതിയിൽ...
വഴികളിൽ ഒറ്റപ്പെട്ടുപോകുന്നവരുണ്ട്, വഴിയറിയാതെ വിഷമിക്കുന്നവരുണ്ട്, വഴി തെറ്റിപ്പോയവരുണ്ട്.. ഇനി മുതൽ അത്തരക്കാർക്കെല്ലാം കൂടെ ഒപ്പമുണ്ട്. വഴി പറഞ്ഞുതരുന്ന മാർഗ്ഗദർശിയായിട്ടല്ല, എല്ലാറ്റിനും മീതെ ഉയർന്നുനില്ക്കുന്ന മാർഗ്ഗദീപമായിട്ടുമല്ല. മറിച്ച് നിങ്ങളെ മനസ്സിലാക്കുന്ന ഒരാളായി... കേൾക്കാൻ സന്നദ്ധതയുള്ള...
സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ മാസങ്ങളാണ് കടന്നുപോയിരിക്കുന്നത്. ഇതുപോലൊരു അസ്വാതന്ത്ര്യം ഇതിനു മുമ്പ് ഒരിക്കൽ പോലും നാം അറിഞ്ഞിട്ടുണ്ടായിരുന്നില്ല. കൂടിച്ചേരലുകളില്ലാതെ, പുറത്തേയ്ക്ക് ധൈര്യമായി ഇറങ്ങാൻ കഴിയാതെ, മാസ്‌ക്കുകളും സാനിറ്റൈസറുകളും സാമൂഹിക അകലങ്ങളുമായി നാം നമ്മോട് തന്നെ...
ഒരു കുടുംബത്തിന്റെ കേന്ദ്രഭാഗം അടുക്കളയാണ്. അവിടെത്തെ ചവർപ്പും മധുരവും ഉപ്പും എരിവും എല്ലാം അതിലെ അംഗങ്ങളെ മുഴുവൻ ബാധിക്കുന്നുണ്ട്. അടുക്കള പുകഞ്ഞാൽ കുടുംബം പുകയും നീറും, ഒടുവിൽ കത്തും.അടുക്കളയിലെ സമാധാനം അടുക്കള കൈകാര്യം...
ഏറെ അടുക്കുമ്പോഴും ഇത്തിരി അകലമാവാം. മറ്റൊന്നിനുമല്ല ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളെ ഒഴിവാക്കാൻ വേണ്ടിയാണ് ഈ അകലം. ബോധപൂർവ്വമായ അകലംപാലിക്കലാണ് ഇത്. ആരോഗ്യപരമായ അകലം പ്രധാനപ്പെട്ടതാകുന്നത് ബന്ധങ്ങളുടെ സൗന്ദര്യം നിലനിർത്തുകയും ആയുസ്...
അതിജീവനത്തിന്റെ കരുത്തു കാട്ടി ലോകം വീണ്ടും പഴയതുപോലെയായിത്തുടങ്ങിയിരിക്കുന്നു. അല്ലെങ്കിൽ തിരിച്ചുപോകാനുളള ശ്രമം ആരംഭിച്ചിരിക്കുന്നു. സാധാരണപോലെയുള്ള ഒരു ജീവിതത്തിന് ഇപ്പോൾ അലങ്കാരമായി മുഖാവരണം ഉണ്ട് എന്നതൊഴിച്ചാൽ വലിയ സങ്കീർണ്ണതകളോ ആകുലതകളോ നാം നേരിടുന്നില്ലെന്ന് തോന്നുന്നു.ലോകം...
കാരണവന്മാർ തലയിൽ കൈകൾ വച്ച് അനുഗ്രഹിക്കുമ്പോൾ പറയാറുണ്ട്, നന്നായി വരട്ടെയെന്ന്. അതൊരു പ്രാർത്ഥനയും അനുഗ്രഹവുമാണ്..
നല്ലത് എന്ന വാക്ക് കേൾക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ഒരു പ്രവൃത്തി ചെയ്യുമ്പോൾ, ഒരു കലാസൃഷ്ടി ആസ്വദിക്കുമ്പോൾ, ഒരു മത്സരത്തിൽ...
എല്ലാവർക്കും ഒരുപോലെയുള്ളത് സമയം മാത്രമാണ്. എന്നിട്ടും അതിന്റെ മൂല്യമനുസരിച്ച് സമയം ചെലവഴിക്കുന്നവർ എത്രയോ കുറച്ചുപേരാണ്. നഷ്ടമായ സമ്പത്ത് നമുക്ക് തിരികെ പിടിക്കാം, ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കലായി ചില അവസരങ്ങൾ പോലും പുനഃ സൃഷ്ടിക്കാം....
ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം ക്ലാസ്, പ്ലസ് ടൂ വിജയങ്ങൾ. പ്രിയപ്പെട്ടവരുടെ A+ വിജയാഘോഷങ്ങൾകൊണ്ട് സോഷ്യൽ മീഡിയ നിറയ്ക്കാൻ എല്ലാവരും ഒന്നുപോലെ മത്സരിച്ചിരുന്നു. എന്നാൽ അതിനിടയിൽ...