Editorial

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു. അല്ല ഒരു വിശുദ്ധജന്മംകൂടി മണ്ണിന് നഷ്ടമായിരിക്കുന്നു. ഫ്രാൻസിസ് പാപ്പ. മതങ്ങളുടെ ഇസ്തിരിയിട്ട പാഠങ്ങൾക്കപ്പുറം മനുഷ്യനെ സ്നേഹിച്ച വ്യക്തി. മാനവികതയിൽ ഹൃദയമൂന്നി...

ടെൻഷൻ ഫ്രീയാകൂ

പരീക്ഷാകാലത്തിന്റെ സമ്മർദ്ദങ്ങളിലൂടെയാണ് നമ്മുടെ ഒട്ടുമിക്ക കുടുംബങ്ങളും കടന്നുപോകുന്നത്. മക്കളെക്കാൾ കൂടുതൽ പരീക്ഷയുടെ പേരിൽ ടെൻഷൻ അനുഭവിക്കുന്നത് മാതാപിതാക്കളാണ്. മാതാപിതാക്കളുടെ ടെൻഷൻ മക്കളുടെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്....

ശാന്തം

സ്വച്ഛമായി ഒഴുകുന്ന ഒരു പുഴ. തീരത്ത് നിന്ന് ആരോ അതിലേക്ക് വലിച്ചെറിയുന്ന ചെറിയൊരു കല്ല്. ഇത്തിരിനേരത്തേക്കെങ്കിലും പുഴയുടെ നിർഗ്ഗളതയെ ഭഞ്ജിക്കാൻ ആ കല്ലിന് വളരെ എളുപ്പം കഴിയുന്നു. വലുപ്പമല്ല പുഴയുടെ സ്വസ്ഥത നഷ്ടപ്പെടുവാൻ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും ഭയപ്പെടുത്തിയും സ്‌കൂളിനെ മുഴുവൻ നിയന്ത്രിക്കുന്ന രീതിയാണ് നിയന്ത്രണം...

കരുതലിന്റെ കാവലാളാവാം

പരാജയപ്പെടുത്തിയോടിച്ചു എന്ന് വിശ്വസിച്ചു പോന്ന ഒരു ശത്രു പൂർവ്വാധികം ശക്തിയോടെ തിരികെയെത്തിയ ഒരു കാലത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. ആ ശത്രു മറ്റാരുമല്ല. കോവിഡ് തന്നെയാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്ര വ്യാപനവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം, ജോലി നഷ്ടപ്പെടാം, വീടു നഷ്ടപ്പെടാം, പ്രിയപ്പെട്ടവരെ നഷ്ടപ്പെടാം, ജീവൻ നഷ്ടപ്പെടാം. നഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്നത് ധനനഷ്ടവും ജോലിനഷ്ടവുമൊക്കെയായിരിക്കും....

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു ഒരു കാക്ക. കുയിലുമായി താരതമ്യം നടത്തിയാണ്  കാക്ക വിഷമിച്ചതെല്ലാം. തന്റെ സങ്കടം കുയിലിനോട് പങ്കുവച്ചപ്പോൾ അതേ സങ്കടം കുയിലിനുമുണ്ടായിരുന്നു. തത്തമ്മയുടെ...

ഒപ്പം വീണ്ടും വായനാമുറിയിലേക്ക്…

അതിജീവനത്തിന്റെ കരുത്തു കാട്ടി ലോകം വീണ്ടും പഴയതുപോലെയായിത്തുടങ്ങിയിരിക്കുന്നു. അല്ലെങ്കിൽ തിരിച്ചുപോകാനുളള ശ്രമം ആരംഭിച്ചിരിക്കുന്നു. സാധാരണപോലെയുള്ള ഒരു ജീവിതത്തിന് ഇപ്പോൾ അലങ്കാരമായി മുഖാവരണം ഉണ്ട് എന്നതൊഴിച്ചാൽ വലിയ സങ്കീർണ്ണതകളോ ആകുലതകളോ നാം നേരിടുന്നില്ലെന്ന് തോന്നുന്നു.ലോകം...

സിമി പറഞ്ഞതും ഭാര്യ പറഞ്ഞതും…

കുമ്പളങ്ങി നൈറ്റ്സ് എന്ന സമീപകാല സിനിമയിൽ ഒരു രംഗമുണ്ട്. ഭർത്താവ് തന്റെ അനുജത്തിയോട് ക്ഷുഭിതനായി അവളെ എടീയെന്നും നീയെന്നും പോടിയെന്നുമൊക്കെ സംബോധന ചെയ്ത് സംസാരിക്കുമ്പോൾ അതുവരെ ഭർ ത്താവിന് വിധേയപ്പെട്ട് നിന്നിരുന്ന സിമിയെന്ന...

നാലാം പിറന്നാളിന്റെ സന്തോഷങ്ങൾ

ജന്മദിനങ്ങൾ സന്തോഷകരമാകുന്നത് അത് ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായിട്ടുകൂടിയാണ്.  ഓരോ ജന്മദിനവും അക്കാരണത്താൽ നന്ദിയുടെ അവസരമാണ്. അതുപോലെ തന്നെ വീണ്ടും സ്വപ്നങ്ങൾ കാണാനുള്ളതിന്റെയും. ഇത് ഒപ്പത്തിന്റെ നാലാം പിറന്നാളാണ്. ഇതുപോലൊരു ജൂണിലായിരുന്നു ഒപ്പം ആദ്യമായി ഇറങ്ങിയത്....

ഞാൻ

'ഞാൻ'ചിന്ത അപകടം പിടിച്ചതാണെന്നാണ് പൊതുവെയൊരു ധാരണ. ഞാൻ മുഴച്ചുനില്ക്കുന്നതാണ് ബന്ധങ്ങൾക്കിടയിലെ പ്രധാന പ്രശ്നമെന്നാണ് ഇതിനുള്ള ന്യായീകരണം. പക്ഷേ എവിടെയാണ് ഞാൻ പ്രശ്നക്കാരനാകുന്നത്?  സത്യത്തിൽ ഞാൻ അത്ര കുഴപ്പക്കാരനാണോ? ഞാൻ  എന്നെ എന്റേതായ രീതിയിൽ...

സ്വാതന്ത്ര്യത്തിന്റെ സന്തോഷങ്ങൾ

സ്വാതന്ത്ര്യം. വല്ലാതെ തെറ്റിദ്ധരിക്കുകയും തെറ്റായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു വാക്ക്. എല്ലാവരും അതാഗ്രഹിക്കുന്നുണ്ട്. സ്വാതന്ത്ര്യം. എന്നിട്ടും എത്ര പേർ സ്വാതന്ത്ര്യത്തെ അതിന്റെ ആഴത്തിലും പരപ്പിലും സ്വീകരിക്കുകയും അതിനെ വേണ്ടവിധം തനിക്കും മറ്റുള്ളവർക്കും ഉപകാരപ്പെടുന്ന...