ലൈംഗികത ഇല്ലാത്ത ദാമ്പത്യജീവിതമോ?

Share post:

ലൈംഗികതയ്ക്ക് ദാമ്പത്യജീവിതത്തിൽ വളരെ വലിയ സ്ഥാനമാണുള്ളത്. ദമ്പതികളുടെ അടുപ്പവും സ്നേഹവും നിർവചിക്കുന്നതിലെ പ്രധാന ഘടകം അവരുടെ ദാമ്പത്യജീവിതത്തിലെ  ക്വാളിറ്റിയുള്ള ലൈംഗികത തന്നെയാണ്. ഗുണകരവും ക്രിയാത്മകവും സന്തോഷപ്രദവുമായ ലൈംഗികതയാണ് ദാമ്പത്യജീവിതത്തിൽ അനുഭവിക്കുന്നതെങ്കിൽ ആ ദമ്പതികൾക്കിടയിൽ താരതമ്യേന അപ്രധാനമായ പ്രശ്നങ്ങൾ മാത്രമേ ഉടലെടുക്കുകയുള്ളൂ. ഇനി പ്രശ്നങ്ങൾ ഉടലെടുത്താൽ തന്നെ അവ പെട്ടെന്ന് പരിഹൃതമാകുകയും ചെയ്യും. കുടുംബജീവിതത്തിലെ ലൈംഗികത മാത്രമാണ് ഏറെ ഹൃദ്യകാരിയായിട്ടുള്ളതും. എന്നിരിക്കിലും പല ദമ്പതിമാർക്കിടയിലും സെക്സ് കുറഞ്ഞുവരുന്നതായിട്ടാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലൈംഗികത ഇല്ലാത്ത ദാമ്പത്യബന്ധങ്ങൾ എന്നൊരു അവസ്ഥ പോലും നിലവിൽ സംജാതമായിട്ടുണ്ട്. ജീവിതപങ്കാളികൾ തമ്മിൽ യാതൊരു വിധത്തിലുള്ള ലൈംഗിക ഇടപെടലുകളും ഇല്ലാതെ വരുന്ന സാഹചര്യമാണ് ഇത്. യുഎസ് നാഷനൽ ഹെൽത്ത് ആന്റ് സോഷ്യൽ സർവ്വേ പ്രകാരം 20  ശതമാനം ദമ്പതികൾ ലൈംഗികരഹിതമായ ദാമ്പത്യജീവിതം നയിക്കുന്നവരാണെന്നാണ് പറയുന്നത്. അമ്പതു വയസിൽ താഴെയുള്ള ദമ്പതികളിൽ പത്തു ശതമാനവും കഴിഞ്ഞ കുറെയധികം വർഷങ്ങളായി ലൈംഗികതയോട് മുഖം തിരിച്ചാണ് ജീവിക്കുന്നത് എന്ന് വേറെയും ചില പഠനങ്ങൾ പറയുന്നു.

 എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിന് മനശാസ്ത്രജ്ഞർ പറയുന്ന വിശദീകരണങ്ങൾ ഇങ്ങനെയാണ്. സെക്സ്‌ലെസ് ദാമ്പത്യബന്ധങ്ങളുടെ പ്രധാന കാരണം അവിടെ പങ്കാളികളിൽ ഒരാളുടെ വികാരം വ്രണപ്പെട്ടിരിക്കുന്നു എന്നാണ്. ഒന്നിലധികം തവണ പലകാരണങ്ങളാൽ വികാരം മുറിയപ്പെട്ടതിനാൽ പരസ്പരമുള്ളസ്നേഹവും ആകർഷണവും അവർക്കിടയിൽ നഷ്ടമായിരിക്കുന്നു. മനപ്പൂർവ്വമായ അവഗണന,  ആശയവിനിമയത്തിലുള്ള പൊരുത്തക്കേടുകൾ, തിരക്ക് , തെറ്റിദ്ധാരണ, ഉത്കണ്ഠ, കുട്ടികളിൽ നിന്നുണ്ടാകുന്ന സമ്മർദ്ദങ്ങൾ എന്നിവയും ഇതേ പ്രശ്നങ്ങളുടെ കാരണങ്ങളായി വരാം. വ്യത്യസ്തമായ ടൈം ഷെഡ്യൂകളിൽ ജോലി ചെയ്യുന്ന ദമ്പതികളെ സംബന്ധിച്ച് സെക്സ് എന്നത് സ്വപ്നം മാത്രമായി അവശേഷിച്ചേക്കാം. കുഞ്ഞുകുട്ടികളുള്ള ദമ്പതികളെ സംബന്ധിച്ച് കുഞ്ഞുണരുന്നതും കരയുന്നതും അവരുടെ ലൈംഗികജീവിതത്തിന് തടസം സൃഷ്ടിച്ചേക്കാം. വിവാഹേതര ബന്ധങ്ങളും വ്യത്യസ്തമായ ലൈംഗികാഭിരുചികളും ലൈംഗികബലഹീനതകളും വിവാഹജീവിതത്തിലെ ലൈംഗികതയ്ക്ക് വില്ലനാകാൻ സാധ്യതകളുണ്ട്.

ആന്റി ഡിപ്രസന്റ് മരുന്നുകൾ ഉപയോഗിക്കുന്നവരിൽ ഉദ്ധാരണപ്രശ്നങ്ങൾക്കും രതിമൂർച്ചയുടെ അഭാവത്തിനും കാരണമായേക്കാം. ലൈംഗികതയോടുള്ള ഭയവും ചില മതങ്ങൾ അടിച്ചേല്പിക്കുന്ന കടുത്ത ധാർമ്മികബോധവും പാപചിന്തകളും ചിലരെയെങ്കിലും ലൈംഗികതയിൽ നിന്ന് വിട്ടുനില്ക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ചിന്തകളിൽ നിന്ന് പുറത്തുകടക്കുകയും പ്രകൃതി നല്കിയ വലിയൊരു വരദാനമാണ് ലൈംഗികത എന്ന് മനസ്സിലാക്കുകയുമാണ് ദമ്പതികൾ ചെയ്യേണ്ടത്. ഏതു കാരണങ്ങൾ കൊണ്ടാണ് ലൈംഗികതയോട് മുഖംതിരിച്ചിരിക്കുന്നത് എന്ന് കണ്ടെത്തുകയും ആ പ്രശ്നങ്ങളെ പരിഹരിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. ലൈംഗികതയും ആരോഗ്യവും കൈകൾ കോർത്തു നടന്നുനീങ്ങുന്ന സുഹൃത്തുക്കളാണ് എന്ന കാര്യം മറക്കാതിരിക്കുക. വ്യക്തികൾക്ക് സ്വതന്ത്രമനസ്സോടെ  ലൈംഗികത ആസ്വദിക്കാനും അനുഭവിക്കാനും കഴിയുന്നത് വിവാഹജീവിതത്തിൽ മാത്രമാണ്.

ലൈംഗികതയെക്കുറിച്ച്  ദമ്പതികൾ തുറന്നു സംസാരിക്കട്ടെ. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും താല്പര്യങ്ങളും താലപര്യക്കുറവുകളുമെല്ലാം. മനസ്സുകൾ തമ്മിൽ അടുക്കുമ്പോഴാണ് ശരീരങ്ങൾ തമ്മിലുള്ള ലയം പൂർണ്ണമാകുന്നത്. അങ്ങനെയല്ലാതെയുള്ള ഓരോ രതിയും കൊലപാതകങ്ങളാണ്.

Related articles

ടിവി കാണുന്ന ഭർത്താവും ജോലി ചെയ്യുന്ന ഭാര്യയും

രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ  കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ...

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോകുന്നതായ അനുഭവം ഉണ്ടാകാത്ത ദമ്പതികൾ വളരെ കുറവായിരിക്കും. ജീവിതവ്യഗ്രതയും...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്....

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.  വിവാഹമോചനമെന്ന്...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...' 'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത്...