അടുക്കള ശീപോതി

Date:

പുലരിപ്പെണ്ണ് കതകേ തട്ട്യാ
വീട്ടിലെപെണ്ണ്
ചട പടേ…യൊരുങ്ങും.
അടുക്കള പോതിക്ക്
വിളക്ക് വെച്ച്
വീട്ടിലെ വയറോളെ പോറ്റാൻ
 മുക്കല്ലടുപ്പിൽഅന്നം വേവും.
വെട്ടിത്തിളക്കണ വെള്ളത്തിൽ
ഒരീസത്തെ മുഴ്വൻ
ഉന്മേഷമൂറ്റിപ്പൊടിയിടും.

ചായക്കോപ്പേൽ
ആവിപാറിച്ച്
തിണ്ണേലെ തേവന്
ദക്ഷിണ വെക്കും.
വെന്തും നീറീം പുകഞ്ഞും
മരിക്കാൻ
അടുക്കളക്കൊട്ടേൽ
ആരൊക്കെയോ കാണും.
ചൂടു കല്ലിൽ
പൊള്ളി മൊരിഞ്ഞ്
പരന്ന്
കുറേയെണ്ണം
പാത്രത്തിലടുങ്ങും.
പൊള്ളിത്തടിച്ച്
മേടേലെ മാമനെ പോലെ
ചില ആളോള്
നുറുങ്ങി തവിടുപൊടി –
യാവാൻനിക്കും.
ചില കൂട്ടര്
അമ്മിക്കല്ലിൽ
ചതഞ്ഞരയും .

കരിയുറഞ്ഞ
കയ്ക്കലത്തുണികൾ
പാതകത്തട്ടേലിരുന്ന്
പല്ലിളിക്കും.
മേശേമ്മേ തീന് വിളമ്പുമ്പോൾ
പെണ്ണിന്റെ നടു
മുപ്പത്താറ് കഷ്ണാവും.
പുളിച്ചു തികട്ടണ
എച്ചിൽ പാത്രങ്ങൾ
അധികാര ഗർവ്വോടെ
പെണ്ണിന് നേരെ
പുരികമുയർത്തും.
വിയർപ്പ് കുത്തണ
തുണികളെല്ലാം
തലതല്ലിയുണങ്ങാൻ
നോക്കിയിരിക്കും.
പെണ്ണിന്റെ കുഞ്ഞുചിറകുകൾ
മാറാല കെട്ടി
തട്ടുമ്പൊറത്താവും.
പൊടിയായ പൊടിയെല്ലാം
തടുത്ത്കൂട്ടിയടിച്ച് വാരി
പുരയ്ക്കകം പെണ്ണ്
കണ്ണാടിയാക്കും.
പൂമുഖത്തിണ്ണേല്
കാലുംനീട്ടി
നെഞ്ച് വിരിച്ച്
നിവർന്നിരുന്ന്
വീരത്തം പറയണ തേവനുണ്ടോ
അടുക്കളപ്പെണ്ണിന്റെ
മേളമറിയുന്നു!

More like this
Related

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ...

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...